TRENDING:

ലോക്ക് ഡൗണ്‍: അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ എത്ര മണിവരെ തുറക്കും?

Last Updated:
നിയന്ത്രണങ്ങങ്ങൾ തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തിൽ വരും.
advertisement
1/7
ലോക്ക് ഡൗണ്‍: അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ എത്ര മണിവരെ തുറക്കും?
തിരുവനന്തപുരം: കൊറോണ വ്യാപനം തടയാൻ സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ഇതേടെ അവശ്യസാധനങ്ങൾ ലഭ്യമാകുന്ന കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് അഞ്ച് വരെ മാത്രമേ തുറന്ന് പ്രവര്‍ത്തിക്കാവൂ എന്നാണ് സർക്കാർ നിർദ്ദേശം.
advertisement
2/7
അതേസമയം ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച കാസര്‍കോട് രാവിലെ 11 മണി മുതല്‍ അഞ്ച് വരെ മാത്രമേ കടകള്‍ പ്രവർത്തിക്കൂ.
advertisement
3/7
മാളുകളില്‍ പലചരക്ക് വില്‍പന മാത്രമേ അനുവദിക്കുകയുള്ളൂ. മരുന്നുകടകള്‍ അടക്കമുള്ള അവശ്യസര്‍വീസ് ഒഴികെ സംസ്ഥാനത്തെ മറ്റെല്ലാ കടകളും അടച്ചിടണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.
advertisement
4/7
നിയന്ത്രണങ്ങങ്ങൾ തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തിൽ വരും. മാര്‍ച്ച് 31 വരെ പൊതുഗതാഗതം നിര്‍ത്തി വച്ചെങ്കിലും പെട്രോള്‍ പമ്പുകളെല്ലാം തുറന്നു പ്രവര്‍ത്തിക്കും.
advertisement
5/7
സ്വകാര്യ വാഹനങ്ങള്‍ അത്യാവശ്യത്തിന് അനുവദിക്കും. ഹോട്ടലുകള്‍ തുറക്കും, എന്നാല്‍ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല, ഹോം ഡെലിവറി അനുവദിക്കും.
advertisement
6/7
നിരീക്ഷണത്തിലുള്ളവര്‍ യാത്ര ചെയ്യുന്നത് കര്‍ക്കശമായി തടയും.
advertisement
7/7
സംസ്ഥാനത്തെ എല്ലാ ബാങ്കുകളും രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളു.
മലയാളം വാർത്തകൾ/Photogallery/Corona/
ലോക്ക് ഡൗണ്‍: അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ എത്ര മണിവരെ തുറക്കും?
Open in App
Home
Video
Impact Shorts
Web Stories