ജനങ്ങളുടെ എതിര്‍പ്പ്; കോവിഡ് ബാധിച്ച് മരിച്ച മാവൂർ സ്വദേശിനിയുടെ ഖബറടക്കം കണ്ണമ്പറമ്പിലേക്ക് മാറ്റി
- Published by:Asha Sulfiker
- news18-malayalam
Last Updated:
Covid 19 | ഈ മാസം 20നാണ് സുലേഖയും ഭര്‍ത്താവും റിയാദില്‍ നിന്നെത്തിയത്. സുലേഖയ്ക്ക് 27ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് പോസിറ്റീവായി മെഡിക്കല്‍ കോളജില്‍ കഴിയുന്ന ഭര്‍ത്താവിന്റെ ആരോഗ്യനിലയും മോശമാണ്.
advertisement
1/6

കോഴിക്കോട്: കോവിഡ് 19 ബാധിച്ച് മരിച്ച മാവൂർ സ്വദേശിനി സുലേഖയുടെ ഖബറടക്ക ചടങ്ങുകൾ കണ്ണമ്പറമ്പ് ഖബർസ്ഥാനിൽ പൂർത്തിയായി
advertisement
2/6
ഇന്നലെ വൈകിട്ടായിരുന്നു മാവൂര്‍ സ്വദേശി സുലേഖ മരിച്ചത്. ബന്ധുക്കളുടെ ആവശ്യപ്രകാരം മാവൂര്‍ ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ത്തന്നെ പ്രോട്ടോകോള്‍ അനുസരിച്ച് സംസ്‌ക്കരിക്കാന്‍ ജില്ലാ ഭരണം കൂടം അനുമതി നല്‍കിയിരുന്നു.
advertisement
3/6
എന്നാല്‍ പ്രദേശവാസികളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് കണ്ണമ്പറമ്പിലേക്ക് മാറ്റാന്‍ ജില്ലാഭരണകൂടം തീരുമാനിക്കുകയായിരുന്നു.
advertisement
4/6
പിന്നാലെ ആരോഗ്യവകുപ്പധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് മാവൂരില്‍ ഖബറടക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് മഹല്ല് കമ്മിറ്റിയെ അറിയിച്ചു. തുടര്‍ന്നാണ് ഖബറടക്കം കണ്ണമ്പറമ്പിൽ നടത്താന്‍ തീരുമാനിച്ചത്.
advertisement
5/6
ജനവാസകേന്ദ്രത്തോട് ചേര്‍ന്നാണ് മാവൂരിലെ ഖബര്‍ സ്ഥാന്‍. മാത്രമല്ല പാറക്കെട്ടുകള്‍ നിറഞ്ഞ കുന്നിന്‍പ്രദേശവമാണ്. പ്രോട്ടോകോള്‍ അനുസരിച്ച് നടപടികള്‍ക്ക് പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉള്ളതിനാലാണ് കണ്ണമ്പറമ്പിലേക്ക് മാറ്റിയതെന്ന് കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഗോപകുമാര്‍ പറഞ്ഞു.
advertisement
6/6
ഈ മാസം 20നാണ് സുലേഖയും ഭര്‍ത്താവും റിയാദില്‍ നിന്നെത്തിയത്. സുലേഖയ്ക്ക് 27ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് പോസിറ്റീവായി മെഡിക്കല്‍ കോളജില്‍ കഴിയുന്ന ഭര്‍ത്താവിന്റെ ആരോഗ്യനിലയും മോശമാണ്. രണ്ടുപേരും ഹൃദ്രോഗികളാണ്.
മലയാളം വാർത്തകൾ/Photogallery/Corona/
ജനങ്ങളുടെ എതിര്‍പ്പ്; കോവിഡ് ബാധിച്ച് മരിച്ച മാവൂർ സ്വദേശിനിയുടെ ഖബറടക്കം കണ്ണമ്പറമ്പിലേക്ക് മാറ്റി