Covid 19 | വീടിനുള്ളിൽവെച്ചുതന്നെ മിക്കവരും രോഗബാധിതരായേക്കും; ഒഴിവാക്കാൻ കഴിയില്ലെന്ന് പുതിയ പഠനം
- Published by:Anuraj GR
- news18-malayalam
Last Updated:
കൊറോണ വൈറസ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയ 5,706 പേരും അവരുമായി സമ്പർക്കം പുലർത്തുന്ന 59,000 ത്തിലധികം ആളുകളെയും വിശദമായി പരിശോധിച്ചാണ് പഠനറിപ്പോർട്ട് തയ്യാറാക്കിയത്.
advertisement
1/10

വരുംകാലങ്ങളിൽ കോവിഡ് 19 വ്യാപനം കൂടുതൽ രൂക്ഷമാകുമെന്ന് പുതിയ പഠന റിപ്പോർട്ട്. ജൂലൈ 16 ന് യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിൽ (സിഡിസി) പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. കൂടുതൽ ആളുകളും അവരവരുടെ വീടുകളിൽനിന്നോ കുടുംബാംഗങ്ങളിൽനിന്നോ രോഗബാധിതരായേക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
advertisement
2/10
നിലവിൽ രോഗം ബാധിച്ചവരെ മുൻനിർത്തിയാണ് പഠനം നടത്തിയത്. കൊറോണ വൈറസ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയ 5,706 പേരും അവരുമായി സമ്പർക്കം പുലർത്തുന്ന 59,000 ത്തിലധികം ആളുകളെയും വിശദമായി പരിശോധിച്ചാണ് പഠനറിപ്പോർട്ട് തയ്യാറാക്കിയത്.
advertisement
3/10
രോഗബാധിതരായ 100ൽ രണ്ടുപേർക്ക് ഗാർഹികേതര കോൺടാക്റ്റുകളിൽ നിന്ന് വൈറസ് പിടിപെട്ടതായും 10 ൽ ഒരാൾ സ്വന്തം കുടുംബങ്ങളിൽ നിന്ന് രോഗം പിടിപെട്ടതായും കണ്ടെത്തിയിട്ടുണ്ട്.
advertisement
4/10
പ്രായപരിധി അനുസരിച്ച്, ആദ്യം സ്ഥിരീകരിച്ച കേസുകൾ കൌമാരക്കാരോ 60-കളിലോ 70-കളിലോ ഉള്ളവരായിരുന്നു.
advertisement
5/10
“കൂടുതൽ സംരക്ഷണമോ പിന്തുണയോ ആവശ്യമുള്ളതിനാൽ ഈ പ്രായക്കാർ കുടുംബാംഗങ്ങളുമായി അടുത്ത ബന്ധം പുലർത്താൻ സാധ്യതയുള്ളതുകൊണ്ടാകാം,” പഠനസംഘത്തിൽപ്പെട്ട കൊറിയ സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (കെസിഡിസി) ഡയറക്ടർ ജിയോംഗ് യൂൻ-ക്യോങ് പറഞ്ഞു.
advertisement
6/10
ഒൻപത് വയസ്സിന് താഴെയുള്ള കുട്ടികൾ ഇൻഡെക്സ് രോഗികളാകാൻ സാധ്യത കുറവാണെന്ന് ഹാലിം യൂണിവേഴ്സിറ്റി കോളേജ് ഓഫ് മെഡിസിൻ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ചോ യംഗ്-ജൂൻ പറഞ്ഞു. പഠനവിധേയമാകകിയതിൽ 20 മുതൽ 29 വയസ്സ് വരെ പ്രായമുള്ള 1,695 പേർ ഉണ്ടായിരുന്നു.
advertisement
7/10
COVID-19 ഉള്ള കുട്ടികളും മുതിർന്നവരേക്കാൾ കൂടുതൽ ലക്ഷണങ്ങളില്ലാത്തവരാണ്, ഇത് ആ പ്രായഗ്രൂപ്പിലുള്ളവരുടെ രോഗം തിരിച്ചറിയുന്നത് ബുദ്ധിമുട്ടാക്കി.
advertisement
8/10
COVID-19 വ്യാപനം കുറയുമ്പോൾ പ്രായപരിധിയിലെ വ്യത്യാസത്തിന് വലിയ പ്രാധാന്യമില്ല. കുട്ടികൾക്ക് വൈറസ് പകരാനുള്ള സാധ്യത കുറവാണ്, പക്ഷേ ഈ സിദ്ധാന്തം സ്ഥിരീകരിക്കുന്നതിന് നിലവിലുള്ള വിവരങ്ങൾ പര്യാപ്തമല്ല, ”ചോ പറഞ്ഞു.
advertisement
9/10
നോവെൽ കൊറോണ വൈറസ് അതിവേഗം പടരുകയും ദക്ഷിണ കൊറിയയിൽ ദിവസേനയുള്ള അണുബാധകൾ ഉച്ചസ്ഥായിയിലെത്തുകയും ചെയ്ത ജനുവരി 20 നും മാർച്ച് 27 നും ഇടയിലാണ് പഠനത്തിനുള്ള വിവരങ്ങൾ ശേഖരിച്ചത്.
advertisement
10/10
കെസിഡിസി തിങ്കളാഴ്ച വരെ 45 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു, രാജ്യത്തെ മൊത്തം കേസുകൾ 13,816 ആയി. ഇതുവരെ 296 മരണങ്ങൾ ആണുള്ളത്.
മലയാളം വാർത്തകൾ/Photogallery/Corona/
Covid 19 | വീടിനുള്ളിൽവെച്ചുതന്നെ മിക്കവരും രോഗബാധിതരായേക്കും; ഒഴിവാക്കാൻ കഴിയില്ലെന്ന് പുതിയ പഠനം