കോവിഡ് വ്യാപനം; മഹാരാഷ്ട്രയില്‍ ഇന്ന് മുതല്‍ രാത്രി കര്‍ഫ്യു
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ഏപ്രില്‍ അഞ്ചുമുതല്‍ ഷോപ്പിങ് മാളുകള്‍ വൈകീട്ട് ഏഴിന് അടയ്ക്കണം. ഏപ്രില്‍ 15 മുതലുള്ള വിവാഹങ്ങള്‍ റദ്ദാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
advertisement
1/6

മുംബൈ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മഹാരാഷ്ട്രയില്‍ ഞായറാഴ്ച മുതല്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇതിന്റെ ഭാഗമായി മാളുകള്‍ രാത്രി എട്ടുമുതല്‍ രാവിലെ ഏഴുവരെ പ്രവര്‍ത്തിക്കരുതെന്നും നിര്‍ദേശമുണ്ട്. ജില്ലാ അധികൃതരും ഉന്നതോദ്യോഗസ്ഥരുമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നടത്തിയ ശനിയാഴ്ച ചര്‍ച്ചയ്ക്ക് ശേഷമാണ് കര്‍ഫ്യൂ ഏർപ്പെടുത്താൻ തീരുമാനിച്ചത്.
advertisement
2/6
വിവിധ ജില്ലകളില്‍ പ്രത്യേകനിയന്ത്രണങ്ങളും ഉണ്ടാകും. കോവിഡ് വ്യാപനം രൂക്ഷമായ പാല്‍ഘര്‍ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഹോളി ആഘോഷങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തി. അകലം പാലിക്കാതെയുളള ആഘോഷം സാഹചര്യം ഗുരുതരമാക്കുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.
advertisement
3/6
ഏപ്രില്‍ അഞ്ചുമുതല്‍ ഷോപ്പിങ് മാളുകള്‍ വൈകീട്ട് ഏഴിന് അടയ്ക്കണം. ഏപ്രില്‍ 15 മുതലുള്ള വിവാഹങ്ങള്‍ റദ്ദാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഒരറിയിപ്പുണ്ടാകുന്നതുവരെ വിവാഹങ്ങള്‍ നടത്തരുതെന്നും സ്റ്റോറന്റുകള്‍ രാത്രി ഒമ്പതുവരെ മാത്രമേ തുറക്കാവൂ എന്നുമാണ് നിർദ്ദേശം. ഹോട്ടലുകളിലെ പാര്‍സസൽ സർവീസിന് രാത്രി പത്തു വരെ അനുമതിയുണ്ട്.
advertisement
4/6
പുണെയില്‍ കോവിഡ് വ്യാപനം ഒരാഴ്ചയ്ക്കുള്ളില്‍ നിയന്ത്രണ വിധേയമായില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്ന് പുണെ രക്ഷാധികാരി മന്ത്രി കൂടിയായ ഉപമുഖ്യമന്ത്രി അജിത് പവാര്‍ വ്യക്തമാക്കി. ഹോളി ആഘോഷ ദിവസമായ തിങ്കളാഴ്ച ചന്തകളും ഹോട്ടലുകളും റെസ്റ്റോറന്റുകളും തുറക്കരുതെന്ന നിര്‍ദേശവും നഗരസഭ പുറപ്പെടുവിച്ചിട്ടുണ്ട്.
advertisement
5/6
അതേസമയം, സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ എടുത്തവരുടെ എണ്ണം 52 ലക്ഷം കവിഞ്ഞു. വെള്ളിയാഴ്ച 2,14,123 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വാക്‌സിനേഷന്‍ സെന്ററുകളും സംസ്ഥാനത്ത് പ്രവർത്തനമാരംഭിച്ചു.
advertisement
6/6
സംസ്ഥാനത്ത് കഴിഞ്ഞദിവസം 35,726 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. കർണാടക, ഗുജറാത്ത്, പഞ്ചാബ്, മധ്യപ്രദേശ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും കേസുകൾ ഉയരുകയാണ്. ഏപ്രിൽ 1 മുതൽ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് എത്തുന്നവർക്ക് ആർടിപിസിആർ പരിശോധന ഗുജറാത്ത് നിർബന്ധമാക്കി.