കോവിഡ് വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ചിത്രങ്ങൾ കാണാം
- Published by:Naseeba TC
- news18-malayalam
Last Updated:
യോഗ്യത ലഭിച്ചവരെല്ലാം ഉടൻ തന്നെ വാക്സിൻ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു
advertisement
1/8

പ്രധാനമന്ത്രി നരേന്ദ്രമോദി കോവിഡ് വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചു. ഡൽഹിയിലെ എയിംസിൽ വച്ചാണ് പ്രധാനമന്ത്രി വാക്സിൻ സ്വീകരിച്ചത്. നാൽപത്തിയഞ്ച് വയസ്സിന് മുകളിലുള്ള എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
advertisement
2/8
കൊറോണ വൈറസിനെ ചെറുക്കാനുള്ള ചുരുങ്ങിയ മാർഗങ്ങളിൽ ഒന്നാണ് വാക്സിൻ. യോഗ്യത ലഭിച്ചവരെല്ലാം വാക്സിൻ സ്വീകരിക്കണം. കോവിൻ വെബ്സൈറ്റിൽ എല്ലാവരും പേര് രജിസ്റ്റര്‍ ചെയ്യണമെന്നും ഒരുമിച്ചുനിന്ന് കോവിഡിനെ തോൽപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
advertisement
3/8
മാർച്ച് എട്ടിനാണ് പ്രധാനമന്ത്രി ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചത്. ആദ്യവാക്സിൻ നൽകിയ പുതുച്ചേരിയിൽ നിന്നുള്ള നഴ്സ് പി നിവേദ തന്നെയാണ് ഇത്തവണയും പ്രധാനമന്ത്രിക്ക് വാക്സിൻ നൽകിയത്. പഞ്ചാബ് സ്വദേശിയായ നിഷ ശർമ എന്ന നഴ്സും ഒപ്പമുണ്ടായിരുന്നു.
advertisement
4/8
വാക്സിൻ സ്വീകരിക്കന്ന ചിത്രം പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്.
advertisement
5/8
രാജ്യത്ത് കോവിഡ് വാക്‌സിന്‍ ക്ഷമാമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍ അറിയിച്ചു. മഹാരാഷ്ട്രയും ആന്ധ്രപ്രദേശും കോവിഡ് വാക്‌സിന്‍ ക്ഷമാമുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്നായിരുന്നു ആരോഗ്യ മന്ത്രിയുടെ പ്രതികരണം. ഓരോ സംസ്ഥാനത്തിനും വേണ്ട വാക്‌സിന്‍ ലഭിക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി.
advertisement
6/8
മുംബൈ നഗരത്തില്‍ വാക്‌സിന്‍ സ്റ്റോക് അവസാനിച്ചുകൊണ്ടിരിക്കുകയാണെന്നും ഒരു ലക്ഷത്തിനടുത്ത് കോവിഷീല്‍ഡ് വാക്‌സിന്‍ മാത്രമാണ് ഇനി ഉള്ളതെന്നും മുംബൈ മേയര്‍ കിഷോറി പെഡ്‌നേക്കര്‍ അറിയിച്ചിരുന്നു. തങ്ങളുടെ കൈവശം ഒരു ലക്ഷം കോവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകളാണ് അവശേഷിക്കുന്നതെന്നും വാക്‌സിന്‍ ക്ഷാമമുണ്ടെന്നും മുംബൈ മേയര്‍ പറഞ്ഞിരുന്നത്. ഇതിനു പിന്നാലെയാണ് ആരോഗ്യമന്ത്രി പ്രതികരണവുമായി രംഗത്തെത്തിയത്.
advertisement
7/8
മഹാരാഷ്ട്രയില്‍ 14 ലക്ഷം കോവിഡ് വാക്‌സിന്‍ മാത്രമേ ഉള്ളൂവെന്നും ഇത് മൂന്ന് ദിവസത്തേക്ക് മാത്രമേ തികയുള്ളൂവെന്നും സംസ്ഥാന സര്‍ക്കാര്‍ നേരത്തെ കേന്ദ്രത്തെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ ആന്ധ്രപ്രദേശിലും വാക്‌സിന്‍ കുറവാണെന്ന് അറിയിച്ചുകൊണ്ട് രംഗത്തെത്തി. ആന്ധ്രപ്രദേശില്‍ 3.7 ലക്ഷം കോവിഡ് വാക്‌സിന്‍ മാത്രമാണ് അവശേഷിക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചത്.
advertisement
8/8
എന്നാല്‍ ഒരു സംസ്ഥാനത്തും കോവിഡ് വാകസിന്‍ ക്ഷമാമുണ്ടാകില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ ഉറപ്പുനല്‍കി. ' നിലവില്‍ ഒരു സംസ്ഥാനത്തും കോവിഡ് വാക്‌സിന്‍ ക്ഷാമമില്ല. അങ്ങനെ ഒരു അവസ്ഥ ഉണ്ടാകാന്‍ അനുവദിക്കില്ല. എല്ലാ സംസ്ഥാനങ്ങളോടും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. വാക്‌സിന്‍ ക്ഷാമമില്ല. ആവശ്യത്തിനനുസരിച്ചുള്ള വാക്‌സിന്‍ വിതരണം തുടരും'അദ്ദേഹം വ്യക്തമാക്കി.
മലയാളം വാർത്തകൾ/Photogallery/Corona/
കോവിഡ് വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ചിത്രങ്ങൾ കാണാം