TRENDING:

Covid 19 | കോവിഡ് മുക്തനായ ആൾക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചു; ഡൽഹിയിൽ ആശങ്ക

Last Updated:
മെയ് മാസത്തിൽ വൈറസ് ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പിന്നീട് കോവിഡ് ടെസ്റ്റ് നെഗറ്റീവായതോടെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്യുകയും ഡ്യൂട്ടിയ്ക്ക് പോയിത്തുടങ്ങുകയും ചെയ്തു.
advertisement
1/8
Covid 19 | കോവിഡ് മുക്തനായ ആൾക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചു; ഡൽഹിയിൽ ആശങ്ക
ന്യൂഡൽഹി: ഒരിക്കൽ കോവിഡ് 19 മുക്തി നേടിയയാളിൽ വീണ്ടും രോഗം സ്ഥിരീകരിച്ചത് ആശങ്കയ്ക്കിടയാക്കുന്നു. ഡൽഹിയിലാണ് സംഭവം. 50കാരനായ പൊലീസ് ഉദ്യോഗസ്ഥനിലാണ് രണ്ടാമതും രോഗം സ്ഥിരീകരിച്ചത്.
advertisement
2/8
ഇദ്ദേഹം മെയ് മാസത്തിൽ വൈറസ് ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. മെയ് 15 നും 22 നും ഇടയിൽ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലാണ് ചികിത്സയിൽ കഴിഞ്ഞത്. പിന്നീട് കോവിഡ് ടെസ്റ്റ് നെഗറ്റീവായതോടെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്യുകയും നിരീക്ഷണ കാലാവധി പിന്നിട്ട് ഡ്യൂട്ടിയ്ക്ക് പോയിത്തുടങ്ങുകയും ചെയ്തു.
advertisement
3/8
എന്നാൽ ജൂലൈ 10 ന് അദ്ദേഹത്തിന് വീണ്ടും പനിയും ചുമയും അനുഭവപ്പെട്ടു, ജൂലൈ 13 ന് നടത്തിയ റാപ്പിഡ് ആന്റിജൻ പരിശോധനയിലും ആർ‌ടി-പി‌സി‌ആർ പരിശോധനയിലും കൊറോണവൈറസ് പോസിറ്റീവ് ആണെന്ന് കണ്ടെത്തുകയായിരുന്നു. അപ്പോളോ ഹോസ്പിറ്റലിലെ റെസ്പിറേറ്ററി ആൻഡ് ക്രിട്ടിക്കൽ കെയർ മെഡിസിൻ സീനിയർ കൺസൾട്ടൻറ് ഡോ. രാജേഷ് ചൌള ഇക്കാര്യം സ്ഥിരീകരിച്ചു.
advertisement
4/8
മറ്റ് അസുഖങ്ങളൊന്നും ഇല്ലാത്ത പോലീസുകാരൻ ജൂലൈ 16 ന് പനിയും ചുമയും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ചികിത്സതേടി ആശുപത്രിയിൽ എത്തിയത്.
advertisement
5/8
കൊറോണ വൈറസ് ആദ്യമായി പരിശോധിച്ച് രോഗം സ്ഥിരീകരിച്ചപ്പോൾ അദ്ദേഹത്തിന് രോഗലക്ഷണങ്ങളൊന്നുമില്ലായിരുന്നു. രണ്ടാം തവണ ഇദ്ദേഹത്തെ ആന്റിബോഡികൾക്കായി പരിശോധിച്ചെങ്കിലും അദ്ദേഹത്തിന്‍റെ ശരീരത്തിൽ കോവിഡിനെതിരായ ആന്റിബോഡികൾ ഇല്ലെന്ന് കണ്ടെത്തി.
advertisement
6/8
ആർ‌ടി-പി‌സി‌ആർ പരിശോധനയിൽ ഇത് വളരെ അപൂർവമാണെങ്കിലും അത് സംഭവിക്കാം. ആദ്യമായി പരീക്ഷിച്ചപ്പോൾ അത് തെറ്റായ പോസിറ്റീവ് ആണെന്ന് കരുതാമെന്നും ആരോഗ്യവിദഗ്ദ്ധർ പറയുന്നു.
advertisement
7/8
വൈറസിനെതിരെ ശരിയായ അളവിലുള്ള ആന്റിബോഡികൾ വികസിപ്പിക്കാതിരിക്കാൻ സാധ്യതയുണ്ട്, അതുകൊണ്ടാണ് ഇദ്ദേഹം വീണ്ടും രോഗബാധിതനാകാൻ കാരണമെന്നും അവർ പറയുന്നു. ആദ്യ ഫലം തെറ്റായ പോസിറ്റീവ് ആയിരിക്കാനുള്ള സാധ്യതയും അവർ തള്ളിക്കളഞ്ഞില്ല.
advertisement
8/8
ഈയാഴ്ച തുടക്കത്തിൽ സമാനമായ ഒരു കേസ് ദേശീയ തലസ്ഥാനത്ത് ഉയർന്നുവന്നിരുന്നു. COVID-19 ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഒരു നഴ്സ് സുഖം പ്രാപിച്ചതിന് ശേഷം വീണ്ടും പോസിറ്റീവ് ആണെന്ന് കണ്ടെത്തി. എന്നാൽ ഒരു തവണ രോഗം ബാധിച്ചവരിൽ രോഗം ഭേദമായാലും വ്യാപനശേഷിയില്ലാത്ത വൈറസ് ശരീരത്തു തുടരുന്നതുകൊണ്ടും ഇങ്ങനെ സംഭവിക്കാമെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നു.
മലയാളം വാർത്തകൾ/Photogallery/Corona/
Covid 19 | കോവിഡ് മുക്തനായ ആൾക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചു; ഡൽഹിയിൽ ആശങ്ക
Open in App
Home
Video
Impact Shorts
Web Stories