TRENDING:

Covid Vaccine| 'ഓക്സ്ഫോർഡ് വാക്സിൻ സർക്കാരിന് നൽകുന്നത് 200 രൂപയ്ക്ക്; പൊതുജനങ്ങൾക്ക് 1000 രൂപയ്ക്ക്': സെറം ഇൻസ്റ്റിറ്റ്യൂട്ട്

Last Updated:
സെറം ഇൻസ്റ്റിറ്റ്യൂട്ടിന് ഒരു മിനിറ്റിൽ വാക്സിന്‍റെ 5000 ഡോസുകൾ നിർമ്മിക്കാൻ കഴിയും
advertisement
1/6
'ഓക്സ്ഫോർഡ് വാക്സിൻ സർക്കാരിന് നൽകുന്നത് 200 രൂപയ്ക്ക്; പൊതുജനങ്ങൾക്ക് 1000 രൂപയ്ക്ക്'
പൂനെ: ഓക്സ്ഫോർഡ്-ആസ്ട്രസെനേക്ക വാക്സിൻ സർക്കാരിന് 200 രൂപയ്ക്കും പൊതുജനങ്ങൾക്ക് 1000 രൂപയ്ക്കും വിൽക്കാൻ തയ്യാറാണെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അഡാർ പുനെവാല പറഞ്ഞു. കൊവിഷീൽഡ് വാക്സിൻ ഉപയോഗത്തിന് അനുമതി ലഭിച്ചതോടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കോവിഡിനെതിരെ ഓക്സ്ഫോർഡ്-ആസ്ട്രസെനേക്ക വാക്സിൻ ഫലപ്രദവും സുരക്ഷിതവുമാണ്. എന്നാൽ ഇത് കയറ്റുമതി ചെയ്യുന്നതിന് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല.
advertisement
2/6
"ഞങ്ങൾക്ക് സൗദി അറേബ്യയുമായും മറ്റ് ചില രാജ്യങ്ങളുമായും ഉഭയകക്ഷി ബന്ധമുണ്ട്, എന്നാൽ ഇപ്പോൾ വാക്സിൻ കയറ്റുമതി ചെയ്യാൻ അനുമതി ലഭിച്ചിട്ടില്ല. ഏതാനും ആഴ്ചകൾക്കുള്ളിൽ ഇത് ചെയ്യാൻ അനുവദിക്കണമെന്ന് ഞങ്ങൾ സർക്കാരിനോട് ആവശ്യപ്പെടും, അങ്ങനെ 68 രാജ്യങ്ങൾക്ക് കൊവിഷീൽഡ് വാക്സിൻ വിൽക്കാൻ കഴിയും”പൂനെവാല ന്യൂസ് 18 നോട് പറഞ്ഞു, സെറം ഇൻസ്റ്റിറ്റ്യൂട്ടിന് ഒരു മിനിറ്റിൽ വാക്സിന്‍റെ 5000 ഡോസുകൾ നിർമ്മിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
advertisement
3/6
ഓക്സ്ഫോർഡ്-അസ്ട്രാസെനെക കോവിഡ് -19 വാക്സിൻ ആയ 'കോവിഷീൽഡ്' നിലവിൽ അഞ്ചു കോടി ഡോസുകൾ ഉൽ‌പാദിപ്പിച്ചതായും മാർച്ചോടെ ഇത് 10 കോടി വരെ ഉയർത്താൻ പദ്ധതിയിട്ടിട്ടുണ്ടെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നേരത്തെ പറഞ്ഞിരുന്നു.
advertisement
4/6
വാക്സിൻ നാലു മുതൽ അഞ്ചു കോടി ഡോസുകൾ ഞങ്ങൾ ഇതിനകം തന്നെ നിർമ്മിച്ചിട്ടുണ്ട്. ഔദ്യോഗിക നടപടികൾ കാരണം പ്രാരംഭ ഘട്ടത്തിൽ വാക്‌സിൻ പുറത്തിറക്കുന്നത് അൽപ്പം മന്ദഗതിയിലാകുമെന്നും കാര്യങ്ങൾ ക്രമീകരിച്ചുകഴിഞ്ഞാൽ അത് വേഗത്തിലാക്കുമെന്നും എസ്ഐഐ സിഇഒ അഡാർ പൂനെവാല കഴിഞ്ഞ മാസം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
advertisement
5/6
സെറം ഇൻസ്റ്റിറ്റ്യൂട്ടിന് പുറമേ, ഭാരത് ബയോടെക്, ഫൈസർ എന്നിവയും കോവിഡ് -19 വാക്‌സിനുകൾക്ക് അടിയന്തിര ഉപയോഗ അംഗീകാരം ആവശ്യപ്പെട്ട് ഡിസിജിഐക്ക് അപേക്ഷ നൽകി. പ്രമുഖ ക്ലിനിക്കൽ ശാസ്ത്രജ്ഞനും വാക്സിൻ വിദഗ്ധനുമായ ഗഗന്ദീപ് കാങ്, ഭാരത് ബയോടെക് ഷോട്ടുകൾക്ക് മൂന്നാം ഘട്ട പരീക്ഷണങ്ങളിൽ തുടരുന്നതിനാൽ അനുമതി നൽകുന്നതിൽ ആശങ്ക പ്രകടിപ്പിച്ചു രംഗത്തെത്തിയിട്ടുണ്ട്.
advertisement
6/6
സർക്കാർ നിയോഗിച്ച പാനൽ വെള്ളിയാഴ്ച "നിയന്ത്രിത ഉപയോഗത്തിനായി" ശുപാർശ ചെയ്ത ആദ്യത്തെ വാക്സിൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീൽഡ് ആയിരുന്നു. ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്കിൽ നിന്നുള്ള കൊറോണ വൈറസ് വാക്സിനും ശനിയാഴ്ച അനുമതി നൽകിയിട്ടുണ്ട്.
മലയാളം വാർത്തകൾ/Photogallery/Corona/
Covid Vaccine| 'ഓക്സ്ഫോർഡ് വാക്സിൻ സർക്കാരിന് നൽകുന്നത് 200 രൂപയ്ക്ക്; പൊതുജനങ്ങൾക്ക് 1000 രൂപയ്ക്ക്': സെറം ഇൻസ്റ്റിറ്റ്യൂട്ട്
Open in App
Home
Video
Impact Shorts
Web Stories