COVID 19 | സൗദിയില്‍ ആറ് മരണം കൂടി; രോഗബാധിതരുടെ എണ്ണം അയ്യായിരത്തിലേക്ക്
- Published by:Asha Sulfiker
- news18-malayalam
Last Updated:
Covid 19 | കൊറോണ ഏറ്റവും രൂക്ഷമായി ബാധിച്ച ഗൾഫ് രാഷ്ട്രങ്ങളിലൊന്നായ സൗദിയിൽ കഴിഞ്ഞ ദിവസം മാത്രം 472 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്
advertisement
1/9

റിയാദ്: കോവിഡ് 19 ബാധിച്ച് കഴിഞ്ഞ ദിവസം ആറ് പേർ കൂടി മരിച്ചതോടെ സൗദിയിൽ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 65 ആയി.
advertisement
2/9
കൊറോണ ഏറ്റവും രൂക്ഷമായി ബാധിച്ച ഗൾഫ് രാഷ്ട്രങ്ങളിലൊന്നായ ഇവിടെ കഴിഞ്ഞ ദിവസം മാത്രം 472 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്
advertisement
3/9
ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 4934 ആയി. ഇതിൽ 805 പേർ രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്
advertisement
4/9
'ആളുകൾ തിങ്ങിനിറഞ്ഞ് താമസിക്കുന്ന ഇടങ്ങളിലാണ് വൈറസ് ബാധിതരുടെ എണ്ണത്തിൽ വലിയ തോതിൽ വർധനവുണ്ടാകുന്നത്. ആ സാഹചര്യത്തിൽ ഇത്തരം മേഖലകളിൽ താമസിക്കുന്നവർ കഴിവതും വീടുകൾക്കുള്ളിൽ തന്നെ തുടരാൻ അഭ്യർഥിക്കുകയാണ്.. ശക്തമായ മുന്‍ കരുതലുകളും സ്വീകരിക്കണം..' സൗദി ആരോഗ്യ മന്ത്രി തൗഫിഖ് അൽ റബിഅ അറിയിച്ചു.
advertisement
5/9
ഇക്കാര്യത്തിൽ എല്ലാവരുടെയും സഹകരണം ആവശ്യമാണെന്ന് കാര്യവും അദ്ദേഹം പ്രത്യേകം ഓർമിപ്പിച്ചു.
advertisement
6/9
കനത്ത വെല്ലുവിളിയാണ് നമ്മൾ നേരിടുന്നത്.. എല്ലാവരും വീടുകളിൽ തന്നെ തുടരണം.. അത്യാവശ്യകാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുത്..' ആരോഗ്യമന്ത്രി ഓർമിപ്പിച്ചു.
advertisement
7/9
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർഫ്യു അടക്കമുള്ള കർശന നിയന്ത്രണങ്ങളാണ് സൗദിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്.
advertisement
8/9
ആദ്യ കൊറോണ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടത് മുതൽ 40000 പേരെയാണ് രാജ്യത്ത് ക്വാറന്റൈൻ ചെയ്തത്.
advertisement
9/9
7000 പേർ ഇപ്പോഴും ക്വാറന്റൈനിൽ കഴിയുന്നുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
മലയാളം വാർത്തകൾ/Photogallery/Corona/
COVID 19 | സൗദിയില്‍ ആറ് മരണം കൂടി; രോഗബാധിതരുടെ എണ്ണം അയ്യായിരത്തിലേക്ക്