TRENDING:

ആരാധനാലയങ്ങൾക്ക് നിയന്ത്രണം തുടരുന്നതിൽ അതൃപ്തി; പള്ളി 'ബാറാക്കി'പ്രതിഷേധം

Last Updated:
ബാറുകള്‍ തുറക്കാം, കടകൾ തുറക്കാം പിന്നെ ആരാധനാലയങ്ങളോട് മാത്രം എന്താണ് വിവേചനം. വിശ്വാസം പിന്തുടരാനുള്ള ഞങ്ങളുടെ ഭരണഘടനപരമായ അവകാശമാണ് ഞങ്ങൾക്ക് വേണ്ടത്.. എന്നാണിവർ പറയുന്നത്
advertisement
1/6
ആരാധനാലയങ്ങൾക്ക് നിയന്ത്രണം തുടരുന്നതിൽ അതൃപ്തി; പള്ളി 'ബാറാക്കി'പ്രതിഷേധം
രാജ്യത്ത് ആരാധനാലയങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ തുടരുന്ന സാഹചര്യത്തിൽ വേറിട്ട പ്രതിഷേധവുമായി വിശ്വാസികൾ
advertisement
2/6
അർജന്‍റീനയിലെ ഇവാഞ്ചലിക്കൽ വിശ്വാസികളാണ് പള്ളി ബാറായി പുനഃക്രമീകരിച്ച് വീണ്ടും തുറന്നത്. കോവിഡ് പശ്ചാത്തലത്തിലുള്ള ലോക്ക് ഡൗൺ ഇളവുകൾക്ക് അയവ് വരുത്തി തുടങ്ങിയെങ്കിലും ആരാധനലായങ്ങളിൽ നിയന്ത്രണം തുടർന്ന സാഹചര്യത്തിലാണ് വ്യത്യസ്ത പ്രതിഷേധം.
advertisement
3/6
പള്ളിക്കുള്ളിൽ ബാറുകളിലെ ടേബിളുകൾ ക്രമീകരിച്ചു. പാസ്റ്റർമാര്‍ വെയ്റ്റർമാരുടെ വേഷത്തിലും എത്തി. ഇത്രയും ചെയ്ത് ട്രേയിൽ മദ്യവുമായെത്തുമെന്ന് കരുതിയെങ്കിൽ തെറ്റി. വെയിറ്റര്‍മാരായ പാസ്റ്റര്‍മാർ കയ്യിലെ ട്രേയിൽ കരുതിയിരുന്നത്  വിശുദ്ധ ബൈബിളായിരുന്നു.
advertisement
4/6
'ഞങ്ങൾ ഇപ്പോൾ ഈ വേഷവും ധരിച്ച് ട്രേയും കയ്യിലേന്തി നിൽക്കുകയാണ്. കാരണം ദൈവവചനം ആളുകളിലെത്തിക്കാൻ ഇപ്പോൾ ഈ വഴിയേ ഉള്ളെന്നാണ് തോന്നുന്നത്' എന്നായിരുന്നു പ്രതിഷേധങ്ങൾക്ക് ചുക്കാൻ പിടിച്ച  പാസ്റ്റർ ഡാനിയൽ കറ്റാനിയോ പറയുന്നത്.
advertisement
5/6
അർജന്‍റീനയിലെ സാൻ ലൊറേൻസോയിലെ ഇവാഞ്ചലിക്കൽ പള്ളിയാണാണ് 'ആരാധന ബാർ' ആയി പുനഃക്രമീകരിച്ചത്. സജ്ജീകരിച്ച ടേബിളുകളിൽ ഭക്ഷണം  എത്തുന്നതിനൊപ്പം ഈ ദൈവിക ആലയത്തില്‍ നിന്ന് ദൈവവചനങ്ങളും ദേശം മുഴുവൻ എത്തുമെന്നാണ് പാസ്റ്റർ പറയുന്നത്.
advertisement
6/6
ബാറുകള്‍ തുറക്കാം, കടകൾ തുറക്കാം പിന്നെ ആരാധനാലയങ്ങളോട് മാത്രം എന്താണ് വിവേചനം. വിശ്വാസം പിന്തുടരാനുള്ള ഞങ്ങളുടെ ഭരണഘടനപരമായ അവകാശമാണ് ഞങ്ങൾക്ക് വേണ്ടത്.. കറ്റാനിയോ പറയുന്നു.
മലയാളം വാർത്തകൾ/Photogallery/Corona/
ആരാധനാലയങ്ങൾക്ക് നിയന്ത്രണം തുടരുന്നതിൽ അതൃപ്തി; പള്ളി 'ബാറാക്കി'പ്രതിഷേധം
Open in App
Home
Video
Impact Shorts
Web Stories