TRENDING:

Covid 19 | ചൈനയിൽ വീണ്ടും രോഗഭീതി; ലക്ഷണങ്ങളില്ലാതെ സ്ഥിരീകരിക്കുന്ന കേസുകൾ കൂടുന്നു

Last Updated:
Covid 19 | ലക്ഷണങ്ങളില്ലാത്തവരിൽ രോഗം സ്ഥിരീകരിക്കുന്നത് ചൈനയ്ക്ക് പുതിയ തലവേദനയായി മാറുന്നുണ്ട്.
advertisement
1/8
Covid 19 | ചൈനയിൽ വീണ്ടും രോഗഭീതി; ലക്ഷണങ്ങളില്ലാതെ സ്ഥിരീകരിക്കുന്ന കേസുകൾ കൂടുന്നു
ബീജിങ്: നിയനന്ത്രണവിധേയമാക്കിയെന്ന് പ്രതീക്ഷിച്ച നോവെൽ കോറോണ വൈറസ് കേസുകൾ ചൈനയിൽ വീണ്ടും കൂടുന്നു. ലക്ഷണങ്ങളില്ലാതെ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണമാണ് കൂടുന്നത്. ഞായറാഴ്ച 78 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 30 പേർക്ക് രോഗലക്ഷണങ്ങളില്ലായിരുന്നു. ശനിയാഴ്ച 47 പേരിൽ കോവിഡ് 19 റിപ്പോർട്ട് ചെയ്തിരുന്നു. ദേശീയ ആരോഗ്യ കമ്മീഷൻ തിങ്കളാഴ്ച ഒരു പ്രസ്താവനയിൽ അറിയിച്ചതാണ് ഇക്കാര്യം.
advertisement
2/8
കഴിഞ്ഞ ഡിസംബർ മുതൽ ചൈനയിൽ പടർന്നുപിടിച്ച നോവെൽ കൊറോണ വൈറസിനെ നിയന്ത്രണവിധേയമാക്കുന്നതിനിടെയാണ് ലക്ഷണങ്ങളില്ലാത്തവരിൽ രോഗം സ്ഥിരീകരിക്കുന്നത് കൂടിവരുന്നത്. ഇത് ചൈനയ്ക്ക് പുതിയ തലവേദനയായി മാറുന്നുണ്ട്.
advertisement
3/8
പുറത്തുനിന്ന് എത്തുന്നവരിലാണ് രോഗലക്ഷണങ്ങളോടെ കോവിഡ് 19 സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ ദിവസം സ്ഥിരീകരിച്ച 78 കേസുകളിൽ 38 പേർ വിദേശത്തുനിന്ന് എത്തിയവരാണ്. ശനിയാഴ്ച രോഗം സ്ഥിരീകരിച്ച 25 പേർ വിദേശത്തുനിന്ന് എത്തിയവരാണ്.
advertisement
4/8
കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത ഷേൻഷെൻ പ്രവിശ്യയിൽ രോഗബാധയുടെ ആദ്യമായി കണ്ടെത്തിയത് കോവിഡ് 19 പ്രഭവകേന്ദ്രമായ ഹുബെ പ്രവിശ്യയിൽ നിന്ന് യാത്ര ചെയ്ത വ്യക്തിയിലാണെന്ന് ഉറപ്പായി.
advertisement
5/8
ചൈനയിൽ ഇതുവരെ 81,708 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, ഇതിൽ 3,331 പേർ മരിച്ചു.
advertisement
6/8
കോവിഡ് 19 കൂടുതൽ രൂക്ഷമായിരുന്ന ഫെബ്രുവരിയെ അപേക്ഷിച്ച് മാർച്ചിലും ഏപ്രിൽ ആദ്യവും പകർച്ചവ്യാധിയുടെ വ്യാപനം ഗണ്യമായി കുറഞ്ഞു, ഫെബ്രുവരിയിൽ ദിവസേന നൂറുകണക്കിന് ആളുകൾക്ക് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നുവെങ്കിൽ ഇപ്പോൾ അത് വളരെ കുറഞ്ഞിരിക്കുന്നു.
advertisement
7/8
വൈറസ് ആഗോളതലത്തിൽ പടരുന്നതിനാൽ രാജ്യത്തേക്ക് വിദേശികളെ പ്രവേശിപ്പിക്കുന്നില്ല. ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്ന മിക്ക കേസുകളും വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന ചൈനീസ് പൗരന്മാരിലാണ് കണ്ടെത്തുന്നത്.
advertisement
8/8
രോഗലക്ഷണങ്ങളില്ലാത്ത രോഗികളെ തിരിച്ചറിയാനും അവരെ ഐസൊലേഷനിലാക്കാനുമായി ചൈനീസ് സർക്കാർ പരിശോധന കർക്കശമാക്കിയിട്ടുണ്ട്.
മലയാളം വാർത്തകൾ/Photogallery/Corona/
Covid 19 | ചൈനയിൽ വീണ്ടും രോഗഭീതി; ലക്ഷണങ്ങളില്ലാതെ സ്ഥിരീകരിക്കുന്ന കേസുകൾ കൂടുന്നു
Open in App
Home
Video
Impact Shorts
Web Stories