സ്കോളർഷിപ്പിന് അപേക്ഷിക്കാനായി പോയ 17കാരിയെ ബലാത്സംഗം ചെയ്ത് കൊന്നു; യുപിയിൽ 10 ദിവസത്തിനിടെ രണ്ടാമത്തെ സംഭവം
- Published by:Rajesh V
- news18-malayalam
Last Updated:
പെൺകുട്ടിയുടെ വികൃതമാക്കപ്പെട്ട ശരീരം സമീപത്തെ വറ്റിവരണ്ട കുളത്തിൽ നിന്ന് കണ്ടെത്തി.
advertisement
1/5

ലഖ്നൗ: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ 17 കാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സ്കോളർഷിപ്പിന് അപേക്ഷ സമർപ്പിക്കാനായി പോയ പെൺകുട്ടിയെ ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുക്കിയതാണെന്ന് പൊലീസ് അറിയിച്ചു. പത്ത് ദിവസത്തിനിടെ ജില്ലയിലെ രണ്ടാമത്തെ സംഭവമാണിത്. 13 കാരിയെ ബലാത്സംഗം ചെയ്തശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായിരുന്നു ആദ്യത്തേത്.
advertisement
2/5
പെൺകുട്ടിയുടെ വികൃതമാക്കപ്പെട്ട ശരീരം സമീപത്തെ വറ്റിവരണ്ട കുളത്തിൽ നിന്ന് കണ്ടെത്തി. മൂർച്ചയേറിയ ആയുധം കൊണ്ടാണ് കൊല നടത്തിയതെന്നാണ് പ്രാഥമിക നിഗമനമെന്ന് നീംഗാവ് പൊലീസ് അറിയിച്ചു. കഴുത്തിൽ ആഴത്തിൽ പരിക്കേറ്റ അടയാളങ്ങളുണ്ട്. ഒരു കാലിന്റെ ഭാഗം തെരുവ് നായ്ക്കളോ മറ്റോ ഭക്ഷിച്ച നിലയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതായി പോസ്റ്റ് മോർട്ടത്തിൽ കണ്ടെത്തിയെന്ന് എസ്.പി സത്യേന്ദ്ര കുമാർ സിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
advertisement
3/5
12 ക്ലാസ് വിദ്യാർഥിയായ കുട്ടി സ്കോളർഷിപ്പിന് ഫോം പൂരിപ്പിച്ച് നൽകാനായി അടുത്തുള്ള ടൗണിൽ പോയതായിരുന്നുവെന്ന് രക്ഷിതാക്കൾ പറഞ്ഞു. വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു. ''എന്ത് പറയണമെന്നോ ആരെ സംശയിക്കണമെന്നോ അറിയില്ല. തിങ്കളാഴ്ച രിവിലെ 8.30ഓടെയാണ് അവൾ വീട്ടിൽ നിന്നുപോയത്. ആരെയും സംശയമില്ല''- പെൺകുട്ടിയുടെ അമ്മാവൻ മാധ്യമങ്ങളോട് പറഞ്ഞു.
advertisement
4/5
എ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും എസ്.പി പറഞ്ഞു. അന്വേഷണ സംഘത്തിന് ചില പ്രധാന തെളിവുകൾ ലഭിച്ചിട്ടുണ്ട്. കൊലപാതകികളെ ഉടൻ പിടികൂടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
5/5
ആഗസ്റ്റ് 15ന് 13കാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടിരുന്നു. പ്രതികളിൽ ഒരാളുടെ കരിമ്പിൻ തോട്ടത്തിൽ നിന്നായിരുന്നു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയുടെ ഗ്രാമത്തിലുള്ള രണ്ടുപേരെ ഈ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും കണ്ണ് പുറത്തേക്ക് തള്ളിയിരുന്നുവെന്നും നാവ് മുറിച്ചുമാറ്റിയിരുന്നുവെന്നും പെൺകുട്ടിയുടെ പിതാവ് ആരോപിച്ചിരുന്നു. എന്നാൽ പൊലീസ് ഇക്കാര്യം നിഷേധിക്കുന്നു.
മലയാളം വാർത്തകൾ/Photogallery/Crime/
സ്കോളർഷിപ്പിന് അപേക്ഷിക്കാനായി പോയ 17കാരിയെ ബലാത്സംഗം ചെയ്ത് കൊന്നു; യുപിയിൽ 10 ദിവസത്തിനിടെ രണ്ടാമത്തെ സംഭവം