TRENDING:

20 മാസം മാത്രമായ കുഞ്ഞിനെ ആറുദിവസം വീട്ടിൽ പൂട്ടിയിട്ട് കൊന്നു; 18കാരിയായ അമ്മ അറസ്റ്റിൽ

Last Updated:
വീഡിയോകോളിലാണ് കുഡി കോടതിക്ക് മുമ്പാകെ പ്രത്യക്ഷപ്പെട്ടത്. ചാരനിറത്തിലുള്ള ബ്ലാങ്കറ്റ് ധരിച്ചെത്തിയ കുഡി കുറ്റപത്രം വായിച്ചു കേട്ടപ്പോൾ കരഞ്ഞു.
advertisement
1/6
20 മാസം മാത്രമായ കുഞ്ഞിനെ ആറുദിവസം വീട്ടിൽ പൂട്ടിയിട്ട് കൊന്നു; 18കാരിയായ അമ്മ അറസ്റ്റിൽ
ഇരുപതു മാസം മാത്രം പ്രായമുള്ള മകളുടെ കാര്യം ശ്രദ്ധിക്കാതിരുന്ന് മകളെ കൊന്ന സംഭവത്തിൽ പതിനെട്ടുകാരിയായ അമ്മ കുറ്റക്കാരി. ഇരുപതു മാസം മാത്രം പ്രായമുള്ള മകളെ ഫ്ലാറ്റിൽ ആറു ദിവസം തനിച്ചാക്കി ഇവർ പുറത്തു പോയി. ഇതിനിടയിലാണ് കുഞ്ഞ് മരിച്ചത്. സംഭവത്തിൽ കോടതി വാദം കേട്ടു. ഇംഗ്ലണ്ടിലെ ബ്രൈട്ടണിൽ കഴിഞ്ഞവർഷം ഡിസംബറിലാണ് സംഭവം.
advertisement
2/6
പതിനെട്ടുകാരിയായ വെർഫി കുഡിയാണ് വിവാദനായികയായ അമ്മ. മകൾ അസിയാ മരിച്ചതിനെ തുടർന്ന് അമ്മയായ കുഡിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
advertisement
3/6
ബ്രൈട്ടണിലെ ഇസ് ലിങ് വേർഡ് റോഡിലുള്ള ഫ്ലാറ്റിൽ നിന്ന് 2019 ഡിസംബർ അഞ്ചിന് കുഡി പോകുന്നത് സിസിടിവിയിൽ ദൃശ്യമാണ്. കുഡിയുടെ പതിനെട്ടാം പിറന്നാളിനോട് അനുബന്ധിച്ച് ആയിരുന്നു യാത്ര. എന്നാൽ, ഡിസംബർ 11 വരെ ഇവർ മടങ്ങിയെത്തിയില്ല. അമ്മ അരികിലില്ലാത്തതിനാലാണ് മകൾ അസിയാ മരിച്ചതെന്ന് പ്രോസിക്യൂട്ടിംഗ് ജെറമി കിംഗ് പറഞ്ഞു.
advertisement
4/6
കുഞ്ഞിനെ ബ്രൈട്ടണിലെ റോയൽ അലക്സാൻഡ്രയിലെ ശിശുക്കളുടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിലും തുടർന്നുള്ള ഫോറൻസിക് പരിശോധനയിലും കുഞ്ഞ് അസിയാ മരിച്ചത് അമ്മയുടെ അവഗണന മൂലമാണെന്ന് കണ്ടെത്തി.
advertisement
5/6
വീഡിയോകോളിലാണ് കുഡി കോടതിക്ക് മുമ്പാകെ പ്രത്യക്ഷപ്പെട്ടത്. ചാരനിറത്തിലുള്ള ബ്ലാങ്കറ്റ് ധരിച്ചെത്തിയ കുഡി കുറ്റപത്രം വായിച്ചു കേട്ടപ്പോൾ കരഞ്ഞു. സി‌പി‌എസ് അധികാരപ്പെടുത്തിയ പ്രോസിക്യൂഷൻ സർ‌റെ, സസെക്സ് മേജർ ക്രൈം ടീമിലെ ഡിറ്റക്ടീവുകൾ എന്നിവരാണ് അന്വേഷണം നടത്തിയത്.
advertisement
6/6
അതേസമയം, നവംബർ 16 വരെ കുഡിയെ റിമാൻഡ് ചെയ്തു. അന്നേദിവസം, ലൂയിസ് ക്രൗൺ കോടതിയിൽ ഹാജരാക്കും. അതേസമയം, ഒരു അപേക്ഷയും ഇതുവരെ നൽകിയിട്ടില്ല. ജാമ്യത്തിനായും അപേക്ഷയൊന്നും സമർപ്പിച്ചിട്ടില്ല. കുറ്റകൃത്യത്തിന്റെ സ്വഭാവവും ഗൗരവവും കണക്കിലെടുത്ത് അവളെ കസ്റ്റഡിയിൽ വിട്ടത്. അതേസമയം ഇത് സംബന്ധിച്ച് സസ്സെക്സ് പൊലീസ് പ്രസ്താവന പുറത്തിറക്കുകയും ചെയ്തു.
മലയാളം വാർത്തകൾ/Photogallery/Crime/
20 മാസം മാത്രമായ കുഞ്ഞിനെ ആറുദിവസം വീട്ടിൽ പൂട്ടിയിട്ട് കൊന്നു; 18കാരിയായ അമ്മ അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories