ബന്ധുവായ രണ്ടുവയസുകാരനെ ദമ്പതികൾ കൊലപ്പെടുത്തി; ദുര്‍മന്ത്രവാദമെന്ന് ആരോപിച്ച് പിതാവ്
- Published by:Asha Sulfiker
- news18-malayalam
Last Updated:
മാവ് ഇട്ടു വയ്ക്കുന്ന ഒരു വലിയ പാത്രത്തിനുള്ളിൽ നിന്നാണ് കുഞ്ഞിന്‍റെ മൃതേദഹം കണ്ടെടുക്കുന്നത്. സംഭവത്തിന് പിന്നിൽ തന്‍റെ സഹോദരനും ഭാര്യയും ആണെന്ന് ശിവയുടെ പിതാവ് ഗ്യാൻ സിംഗ് തന്നെയാണ് ആദ്യം ആരോപിച്ചത്.
advertisement
1/5

ലക്നൗ: രണ്ടുവയസുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ പിതൃസഹോദരനും ഭാര്യയും അടക്കം മൂന്ന് പേർ കസ്റ്റഡിയിൽ. യുപി ഹസൻപുർ സ്വദേശിയായ ശിവ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയെന്നാരോപിച്ച് കുട്ടിയുടെ വല്യച്ഛൻ രാമസൂറത്ത്,ഭാര്യ,മകൾ എന്നിവരാണ് കസ്റ്റഡിയിലായത്.
advertisement
2/5
ഇക്കഴിഞ്ഞ വെള്ളിയാഴ്ച വീടിന് പുറത്ത് നിന്ന് കളിക്കുകയായിരുന്ന കുട്ടിയെ പ്രതികളിലൊരാൾ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി എന്നാണ് പൊലീസ് പറയുന്നത്. പിന്നീട് കൊല്ലപ്പെട്ട നിലയിലാണ് ശിവയെ കണ്ടെത്തുന്നത്.
advertisement
3/5
മാവ് ഇട്ടു വയ്ക്കുന്ന ഒരു വലിയ പാത്രത്തിനുള്ളിൽ നിന്നാണ് കുഞ്ഞിന്‍റെ മൃതേദഹം കണ്ടെടുക്കുന്നത്. സംഭവത്തിന് പിന്നിൽ തന്‍റെ സഹോദരനും ഭാര്യയും ആണെന്ന് ശിവയുടെ പിതാവ് ഗ്യാൻ സിംഗ് തന്നെയാണ് ആദ്യം ആരോപിച്ചത്. ദുർമന്ത്രവാദത്തിന്‍റെ പേരിലാണ് ഇവർ കൃത്യം നടത്തിയതെന്നും ഇയാൾ ആരോപിച്ചിരുന്നു.
advertisement
4/5
എന്നാൽ ഗ്യാൻസിംഗിനെതിരായ മൊഴിയാണ് പ്രതി രാമസൂറത്ത് പൊലീസിന് നൽകിയത്. ഒന്നരവയസുകാരനായിരുന്ന തന്‍റെ ചെറുമകനെ ദുർമന്ത്രവാദത്തിനായി ഗ്യാൻസിംഗും ഭാര്യയും കൂടി കൊലപ്പെടുത്തിയെന്ന് സംശയിച്ചിരുന്നുവെന്നാണ് ഇയാൾ പറയുന്നത്. ഈ മരണത്തിന്‍റെ പേരിൽ സഹോദരങ്ങള്‍ തമ്മിൽ പ്രശ്നങ്ങളും ഉണ്ടായിരുന്നു
advertisement
5/5
രണ്ടുവയസുകാരന്‍റെ മരണത്തിൽ പിതാവിന്‍റെ പരാതിയിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/Photogallery/Crime/
ബന്ധുവായ രണ്ടുവയസുകാരനെ ദമ്പതികൾ കൊലപ്പെടുത്തി; ദുര്‍മന്ത്രവാദമെന്ന് ആരോപിച്ച് പിതാവ്