TRENDING:

മദ്യപാനത്തിനിടെ തർക്കം; വിമുക്തഭടനെ അയൽവാസി കോടാലികൊണ്ട് വെട്ടിക്കൊന്നു

Last Updated:
തലയ്ക്കടിച്ച ശേഷം ചവിട്ടി വീഴ്ത്തുകയുമായിരുന്നെന്നാണ് പൊലീസ് പറയുന്നത്.
advertisement
1/5
മദ്യപാനത്തിനിടെ തർക്കം; വിമുക്തഭടനെ അയൽവാസി കോടാലികൊണ്ട് വെട്ടിക്കൊന്നു
തൊടുപുഴ: മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ വിമുക്തഭടനെ അയൽവാസി കോടാലി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തി. കരുണാപുരം തണ്ണിപ്പാറയിലാണ് സംഭവം. ജാനകിമന്ദിരം രാമഭദ്രൻ (71) ആണ് കൊല്ലപ്പെട്ടത്.
advertisement
2/5
അയൽവാസിയായ തെങ്ങുംപള്ളിൽ ജോർജുകുട്ടി (63) ആണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. ശനിയാഴ്ച രാത്രി 8.30 ഓടെയായിരുന്നു സംഭവം. രാമഭദ്രനും ജോർജുകുട്ടിയും പ്രതിയുടെ വീട്ടിൽ ഒരുമിച്ചിരുന്നു മദ്യപിക്കുന്നതിനിടെ വാക്കുതർമുണ്ടാകുകയായിരുന്നു.
advertisement
3/5
തുടർന്നുണ്ടായ സംഘർഷത്തിൽ കോടാലികൊണ്ട് രാമഭദ്രന്റെ തലയ്ക്കു വെട്ടേറ്റു. രാമഭദ്രന്റെ വാരിയെല്ലുകളും ജോർജുകുട്ടി ചവിട്ടിയൊടിച്ചു. ജോർജുകുട്ടിയുടെ തലക്കും പരുക്കേറ്റിട്ടുണ്ട്.
advertisement
4/5
കൊലപാതകത്തിൽ കമ്പംമെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇരുവരും ഒറ്റക്കാണ് താമസം. രാത്രി സമയങ്ങളില്‍ ഇവര്‍ ഒന്നിച്ചിരുന്നു മദ്യപിക്കുകയും ചീട്ടുകളിക്കുകയും പതിവായിരുന്നു.
advertisement
5/5
തലയ്ക്കടിച്ച ശേഷം ചവിട്ടി വീഴ്ത്തുകയുമായിരുന്നെന്നാണ് പൊലീസ് പറയുന്നത്. പരിക്കേറ്റ ജോര്‍ജ്ജ്കുട്ടി ആശുപത്രിയിൽ പോകാൻ സഹോദരന്റെ സഹായം തേടി. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
മലയാളം വാർത്തകൾ/Photogallery/Crime/
മദ്യപാനത്തിനിടെ തർക്കം; വിമുക്തഭടനെ അയൽവാസി കോടാലികൊണ്ട് വെട്ടിക്കൊന്നു
Open in App
Home
Video
Impact Shorts
Web Stories