നീലേശ്വരത്ത് 16 വയസ്സുകാരി പീഡിപ്പിക്കപ്പെട്ട സംഭവം: മാതാവും വനിതാ ഡോക്ടറും ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്
- Published by:Rajesh V
- news18-malayalam
Last Updated:
ഗർഭച്ഛിദ്രത്തെ തുടർന്നുള്ള ഭ്രൂണാവശിഷ്ടം പെൺകുട്ടിയുടെ വീടിനുസമീപത്ത് നിന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. (റിപ്പോർട്ട്- കെ വി ബൈജു)
advertisement
1/8

കാസർഗോഡ് : നീലേശ്വരത്ത് പീഡനത്തിന് ഇരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭഛിദ്രത്തിന് വിധേയമാക്കിയതിന് മാതാവിനും വനിതാ ഡോക്ടർ ഉൾപ്പെടെയുള്ളവർക്കമെതിരെ കേസെടുത്തു.
advertisement
2/8
കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് അംബുജാക്ഷിക്കും സ്കാനിങ് നടത്തിയ ഡോക്ടർക്കും എതിരെയാണ് നീലേശ്വരം പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയായ സംഭവം മറച്ചുവെച്ചതിനാണ് ഡോക്ടർമാർക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്.
advertisement
3/8
അയൽസംസ്ഥാനങ്ങളിൽ ഉൾപ്പെടെ കുട്ടിയെ കൊണ്ടുപോയി പീഡനത്തിന് ഇരയാക്കിയ സംഭവം മാതാവിന് അറിയാമായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.ഇതിന്റെ അടിസ്ഥാനത്തിലാണ് കേസിൽ മാതാവിനെയും പ്രതി ചേർത്തിരിക്കുന്നത്. പോലീസ് നീക്കം തിരിച്ചറിഞ്ഞ ഡോക്ടർമാർ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചതായും വിവരമുണ്ട്.
advertisement
4/8
ഗർഭച്ഛിദ്രത്തെ തുടർന്നുള്ള ഭ്രൂണാവശിഷ്ടം പെൺകുട്ടിയുടെ വീടിനുസമീപത്ത് നിന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കേസിൽ നേരത്തെ അറസ്റ്റിലായ കുട്ടിയുടെ പിതാവ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കുഴിച്ചിട്ട ഭ്രൂണം പുറത്തെടുത്തത്. ഇത് കേസിലെ നിർണായക തെളിവായി.
advertisement
5/8
നിലവിൽ പെൺകുട്ടി ചൈൽഡ് ലൈനിന്റെ സംരക്ഷണയിലാണ്. കുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ആറു കേസുകളിലായി പിതാവ് ഉൾപ്പെടെ ഏഴ് പേർ അറസ്റ്റിലായിരുന്നു. നിലേശ്വരം സിഐ മനോജിനാണ് കേസിന്റെ അന്വേഷണം ചുമതല.
advertisement
6/8
നിരന്തരമായ പീഡനത്തെ തുടർന്ന് പെൺകുട്ടി ഗർഭിണിയായതോടെയാണ് വിവരം പുറത്തറിഞ്ഞത്. തുടർന്ന് അമ്മാവൻ നൽകിയ പരാതിയിൽ പിതാവ് ഉൾപ്പടെയുള്ളവരെ പൊലീസ് പിടികൂടുകയായിരുന്നു.
advertisement
7/8
മദ്രസ അധ്യാപകനായ കുട്ടിയുടെ പിതാവ് കർണ്ണാടക സുള്ള്യ സ്വദേശിയാണ്. ഇയാൾ നേരത്തെ നാലു പീഡന കേസുകളിൽ പ്രതിയായിരുന്നു. ഇയാളുടെ ആദ്യഭാര്യയിലെ മകളാണ് 16 കാരി.
advertisement
8/8
കുട്ടിയെ എട്ടാംക്ലാസില്‍ പഠിക്കുന്ന സമയം മുതല്‍ പീഡിപ്പിച്ചു വരികയായിരുന്നു. എന്നാല്‍ ഭീഷണി കാരണം പുറത്ത് പറഞ്ഞിരുന്നില്ല. കഴിഞ്ഞ മാസം പിതാവിന്റെ സുഹൃത്തുക്കളായ ഏഴുപേര്‍ പീഡിപ്പിച്ചതായി പെണ്‍കുട്ടി പോലീസിനു മൊഴി നല്‍കി.
മലയാളം വാർത്തകൾ/Photogallery/Crime/
നീലേശ്വരത്ത് 16 വയസ്സുകാരി പീഡിപ്പിക്കപ്പെട്ട സംഭവം: മാതാവും വനിതാ ഡോക്ടറും ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്