TRENDING:

യുട്യൂബര്‍ 'ചെകുത്താനെ' കൊല്ലാൻ തോക്കുമായി ബാല; നടനെതിരെ കേസ്

Last Updated:
ഇതിനു പിന്നാലെയാണ് ബാല തന്റെ വിശദീകരണം ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചു
advertisement
1/8
യുട്യൂബര്‍ 'ചെകുത്താനെ' കൊല്ലാൻ തോക്കുമായി ബാല; നടനെതിരെ കേസ്
ചെകുത്താന്‍ എന്ന പേരില്‍ വീഡിയോകള്‍ ചെയ്യാറുള്ള യുട്യൂബര്‍ അജു അലക്സിനെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ നടൻ ബാലയെക്കെതിരെ കേസ്. തൃക്കാക്കര പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്.
advertisement
2/8
ഫ്ലാറ്റിനുള്ളിൽ അതിക്രമിച്ചു കയറി ബാല തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി എന്നാണ് പരാതി. അജുവിന്റെ സുഹൃത്ത് മുഹമ്മദ്‌ അബ്ദുൽ ഖാദര്‍ ആണ് പരാതിക്കാൻ. തനിക്കെതിരെ അജു അലക്സ് വീഡിയോ ചെയ്തതിലുള്ള വിരോധമാണ് ബാലയുടെ പ്രവര്‍ത്തിക്ക് കാരണമെന്നാണ് എഫ്ഐആര്‍.
advertisement
3/8
ബാല ആറാട്ട് അണ്ണന്‍ എന്ന് വിളിപ്പേരുള്ള സന്തോഷ് വര്‍ക്കിയെയും കൊണ്ടാണ് ഇവരുടെ വീട്ടിൽ എത്തിയത്. ഇവരുടെ കൂടെ രണ്ട് ഗുണ്ടകള്‍ ഉണ്ടായിരുന്നുവെന്നും അജു അലക്സ് പറയുന്നു.
advertisement
4/8
എന്നെ കൊല്ലുമെന്ന് പറഞ്ഞാണ് പോയിരിക്കുന്നത്. വീട്ടിലുള്ള സാധനങ്ങളൊക്കെ വലിച്ചെറിഞ്ഞു. കൂടെ രണ്ട് ​ഗുണ്ടകള്‍ ഉണ്ടായിരുന്നു. ആറാട്ട് അണ്ണന്‍ എന്ന് വിളിക്കുന്ന സന്തോഷ് വര്‍ക്കിയെയും കൂട്ടിക്കൊണ്ടാണ് അദ്ദേഹം വന്നത്.
advertisement
5/8
സന്തോഷ് വഴി കാണിച്ച് കൊടുക്കാന്‍ വന്നതാണ്. സന്തോഷിന്‍റെ മൊബൈലില്‍ നിന്നാണ് പിന്നീട് ഇവര്‍ വിളിക്കുന്നത്. സന്തോഷ് ഇപ്പോഴും അവരുടെ കൈയിലാണെന്ന് തോന്നുന്നു.
advertisement
6/8
ആറാട്ടണ്ണനെ കൊണ്ട് മാപ്പ് പറയിക്കുന്ന ഒരു വീഡിയോ ബാല കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു. അതിനെക്കുറിച്ച് ഞാന്‍ ഒരു ട്രോള്‍ വീഡിയോയും ഇട്ടിരുന്നു. അത് ഡിലീറ്റ് ചെയ്യണമെന്ന് പറഞ്ഞാണ് ഇപ്പോള്‍ ബാല ഈ കയ്യാങ്കളിയൊക്കെ കാണിക്കുന്നത്", അജു അലക്സ് പ്രതികരിച്ചു.
advertisement
7/8
എന്നാൽ പരാതിക്ക് പിന്നാലെ ബാല യഥാർത്ഥ സംഭവം എന്താണെന്ന് തെളിയിക്കുന്ന വീഡിയോ ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചു. ഇങ്ങനെയൊക്കെ പറയും എന്ന് തനിക്കറിയാമായിരുന്നുവെന്നും അതിനാൽ നടന്ന സംഭവത്തിന്റെ വീഡിയോ താൻ എടുത്തിരുന്നുവെന്ന് ബാല പറയുന്നു.
advertisement
8/8
ഇത് തെളിയിക്കുന്ന ഫ്ലാറ്റിലെ ദൃശ്യങ്ങളും സോഷ്യൽമീഡിയയിൽ നടൻ പങ്കുവെച്ചു. ഒരാൾക്ക് എങ്ങനെ എല്ലാം തരംതാഴാനാകും എന്നാണ് വീഡിയോയിൽ ബാല ചോദിക്കുന്നു.
മലയാളം വാർത്തകൾ/Photogallery/Crime/
യുട്യൂബര്‍ 'ചെകുത്താനെ' കൊല്ലാൻ തോക്കുമായി ബാല; നടനെതിരെ കേസ്
Open in App
Home
Video
Impact Shorts
Web Stories