TRENDING:

ലഹരിയുടെ ആലസ്യത്തിൽ രണ്ട് വയസുള്ള മകളെ കഴുത്തറ്റം മണലിൽ കുഴിച്ചിട്ടു; കടലിലുല്ലസിച്ച ദമ്പതികൾ കസ്റ്റഡിയിൽ

Last Updated:
കടലിൽവെച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനു വേണ്ടിയായിരുന്നു ലഹരിക്കടിമയായിരുന്ന ദമ്പതികൾ കുഞ്ഞിനെ കടൽക്കരയിൽ കുഴിച്ചിട്ടത്.
advertisement
1/5
കടലിലുല്ലസിക്കാൻ രണ്ടുവയുള്ള മകളെ മണലിൽ കുഴിച്ചിട്ട ദമ്പതികൾ കസ്റ്റഡിയിൽ
ബ്യൂണസ് ഐറിസ്: ലഹരിയുടെ ആലസ്യത്തിൽ രണ്ടു വയസുള്ള മകളെ കടൽക്കരയിൽ കഴുത്തറ്റം മണലിൽ കുഴിച്ചിട്ട ദമ്പതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
advertisement
2/5
നാൽപ്പത്തഞ്ച് മിനിട്ടോളമാണ് കടുത്ത വെയിലിൽ കുഞ്ഞിനെ കുഴിച്ചിട്ടിരുന്നത്. പൊലീസ് കണ്ടെത്തുമ്പോൾ 35 ഡിഗ്രി സെൽഷ്യസ് ചൂടിൽ സൂര്യാതപമേറ്റും വിശന്നു തളർന്ന നിലയിലുമായിരുന്നു കുഞ്ഞ്.
advertisement
3/5
അർജന്റീനയിലെ സാന്‍റ ക്ലാര ഡെൽമാറിലായിരുന്നു സംഭവം. കടലിൽവെച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനു വേണ്ടിയായിരുന്നു ലഹരിക്കടിമയായിരുന്ന ദമ്പതികൾ കുഞ്ഞിനെ കടൽക്കരയിൽ കുഴിച്ചിട്ടത്. 29 വയസുള്ള ദമ്പതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
advertisement
4/5
കഞ്ചാവുൾപ്പെടെ നിരവധി ലഹരി വസ്തുക്കൾ ഇവരുടെ ബാഗിൽ നിന്ന് കണ്ടെത്തി. ഇതിനെ തുടർന്ന് മയക്കു മരുന്ന് കേസ് ഉൾപ്പെടെ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കുന്നതുവരെ ഇവരെ കസ്റ്റഡിയിൽ സൂക്ഷിക്കും. കുഞ്ഞിനെ താത്കാലിക സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
advertisement
5/5
ഇവർക്കൊപ്പം മറ്റൊരാളും ഉണ്ടായിരുന്നുവെന്നും പൊലീസ് എത്തുന്നതിന് മുമ്പ് അയാൾ രക്ഷപ്പെട്ടുവെന്നും ബീച്ചിലുണ്ടായിരുന്ന മറ്റുള്ളവർ പറഞ്ഞു. കടൽക്കരയിൽ ഉല്ലസിക്കുന്നതിനൊപ്പം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതോടെയാണ് മറ്റുള്ളവർ പൊലീസിൽ അറിയിച്ചത്.
മലയാളം വാർത്തകൾ/Photogallery/Crime/
ലഹരിയുടെ ആലസ്യത്തിൽ രണ്ട് വയസുള്ള മകളെ കഴുത്തറ്റം മണലിൽ കുഴിച്ചിട്ടു; കടലിലുല്ലസിച്ച ദമ്പതികൾ കസ്റ്റഡിയിൽ
Open in App
Home
Video
Impact Shorts
Web Stories