TRENDING:

നിർഭയ കേസ്: രണ്ടാമത്തെ ദയാഹർജിയും തള്ളി; വധശിക്ഷയിൽ ഉത്തരവ് ഉടൻ

Last Updated:
nibhaya case | നാളെ രാവിലെ അഞ്ചരയ്ക്ക് തീഹാർ ജയിലിലാണ് നിർഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത്
advertisement
1/7
നിർഭയ കേസ്: രണ്ടാമത്തെ ദയാഹർജിയും തള്ളി; വധശിക്ഷയിൽ ഉത്തരവ് ഉടൻ
ന്യൂഡൽഹി: നിർഭയ കേസിൽ വധശിക്ഷ നടപ്പാക്കുന്നത് സംബന്ധിച്ച് പുതിയ ഉത്തരവ് ഉടൻ പുറത്തുവരും. അക്ഷയ് സിങ്, പവൻ ഗുപ്ത എന്നിവർ സമർപ്പിച്ച രണ്ടാമത്തെ ദയാഹർജിയും രാഷ്ട്രപതി തള്ളിയിരുന്നു. പ്രതി മുകേഷ് സിങിന്‍റെ ഹർജി സുപ്രീം കോടതി രണ്ടരയ്ക്ക് പരിഗണിക്കും.
advertisement
2/7
വധശിക്ഷ നാളെത്തന്നെ നടപ്പാക്കാമെന്നും പ്രതികൾക്ക് നിയമപരമായ അവകാശങ്ങൾ ഒന്നും ബാക്കിയില്ലെന്നും പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു.
advertisement
3/7
രണ്ട് പ്രതികളുടെ രണ്ടാമത്തെ ദയാഹർജിയും രാഷ്ട്രപതി തള്ളിയതോടെ നിയമപരമായി പ്രതികൾക്ക് ഉണ്ടായിരുന്ന എല്ലാ സാധ്യതകളും അവസാനിച്ചതായി നിയമവിദഗ്ദ്ധർ പറയുന്നു.
advertisement
4/7
നിയമപരമായ അവകാശങ്ങൾ പരമാവധി ഉപയോഗിച്ച് ശിക്ഷ നടപ്പാക്കുന്നത് വൈകിപ്പിക്കാൻ പ്രതികൾക്ക് കഴിഞ്ഞു. ഈ ശ്രമങ്ങൾ ഇപ്പോഴും തുടരുന്നു.
advertisement
5/7
ഇതിന്‍റെ ഭാഗമായാണ് മുകേഷ് സിങ് രാഷ്ട്രപതിക്ക് രണ്ടാം ദയാഹർജി നൽകിയത്.
advertisement
6/7
ഇതുകൂടാതെ കേസിലെ മറ്റൊരു പ്രതിയായ അക്ഷയ് സിങിന്‍റെ ഭാര്യ ഔറംഗാബാദ് കോടതിയിൽ വിവാഹമോചന ഹർജി സമർപ്പിക്കുകയും ചെയ്തിരുന്നു.
advertisement
7/7
നാളെ രാവിലെ അഞ്ചരയ്ക്ക് തീഹാർ ജയിലിലാണ് നിർഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത്. കേസിലെ മുഖ്യപ്രതികളായ വിനയ് ശർമ്മ, പവൻ ഗുപ്ത, മുകേഷ് സിങ്, അക്ഷയ് സിങ് എന്നിവരെയാണ് വധശിക്ഷയ്ക്ക് വിധേയമാക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/Crime/
നിർഭയ കേസ്: രണ്ടാമത്തെ ദയാഹർജിയും തള്ളി; വധശിക്ഷയിൽ ഉത്തരവ് ഉടൻ
Open in App
Home
Video
Impact Shorts
Web Stories