ബെംഗളുരു മയക്ക് മരുന്ന് കേസിൽ താരദമ്പതികൾക്ക് നോട്ടീസ്: കന്നഡ സിനിമയ്ക്ക് വീണ്ടും ഷോക്ക് നൽകി ക്രൈംബ്രാഞ്ച്
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗൽറാണി എന്നിവരടക്കം ഒമ്പത് പേരാണ് ഇതുവരെ അറസ്റ്റിലായത്.
advertisement
1/7

ബെംഗളൂരു മയക്ക് മരുന്ന കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ താരദമ്പതികൾക്ക് നോട്ടീസ് നൽകി സെൻട്രൽ ക്രൈംബ്രാഞ്ച്(സി.സി.ബി). നടൻ ദിഗ്നാഥിനും ഭാര്യയും നടിയുമായ ഐന്ദ്രിത റായ്ക്കും സി.സി.ബി. നോട്ടീസ് നൽകയത്.
advertisement
2/7
ഇരുവരും ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് സി.സി.ബി നിർദ്ദേശിച്ചിരിക്കുന്നത്. ഇതോടെ ബെംഗളുരു മയക്ക് മരുന്ന് കേസ് അന്വേഷണം കൂടുതൽ താരങ്ങളിലേക്ക് നീങ്ങുന്നെന്ന സൂചനയാണ് സിസിബി നൽകിയിരിക്കുന്നത്.
advertisement
3/7
കേസുമായി ബന്ധപ്പെട്ട് കന്നഡ സിനിമയിലെ പ്രമുഖ താരങ്ങളായ രാഗിണി ദ്വിവേദി, സഞ്ജന ഗൽറാണി എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് താരദമ്പതിമാർക്കും നോട്ടീസ് നൽകിയിരിക്കുന്നത്.
advertisement
4/7
പതിനഞ്ച് വർഷത്തോളമായി കന്നഡ സിനിമയിൽ സജീവമാണ് ദിഗ്നാഥ്. ഭാര്യ ഐന്ദ്രിത റായ് 30-ലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 2018-ലാണ് ഇരുവരും വിവാഹിതരായത്. ചൊവ്വാഴ്ച കർണാടകയിലെ മുൻ മന്ത്രി ജീവരാജ് ആൽവയുടെ മകൻ ആദിത്യ ആൽവയുടെ വസതിയിലും സി.സി.ബി. റെയ്‌ഡ് നടത്തി കേസിൽ പ്രതി ചേർക്കപ്പെട്ടതിന് പിന്നാലെ ആദിത്യ ആൽവ ഒളിവിൽപോയി. ഇയാളെ കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്നാണ് സി.സി.ബി വ്യക്തമാക്കി.
advertisement
5/7
ആദിത്യയുടെ വീട്ടിൽ മയക്കുമരുന്ന് പാർട്ടികൾ നടത്തിയിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ബോളിവുഡ് നടൻ വിവേക് ഒബ്റോയിയുടെ ബന്ധുവാണ് ആദിത്യ ആൽവ.
advertisement
6/7
സീരിയൽ നടി അനിഘ, മലയാളികളായ അനൂപ് മുഹമ്മദ്, റിജേഷ് രവീന്ദ്രൻ എന്നിവരെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻ.സി.ബി) പിടികൂടിയതിന് പിന്നാലെയാണ് കന്നഡ സിനിമ മേഖലയിലേക്കും അന്വേഷണം നീണ്ടത്.
advertisement
7/7
സീരിയൽ നടി അനിഘ പല സിനിമാ താരങ്ങൾക്കും മയക്കുമരുന്ന് എത്തിച്ചുനൽകിയിരുന്നതായി വെളിപ്പെടുത്തിയിരുന്നു. 15 പേർക്കെതിരേയാണ് സി.സി.ബി ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/Crime/
ബെംഗളുരു മയക്ക് മരുന്ന് കേസിൽ താരദമ്പതികൾക്ക് നോട്ടീസ്: കന്നഡ സിനിമയ്ക്ക് വീണ്ടും ഷോക്ക് നൽകി ക്രൈംബ്രാഞ്ച്