BREAKING: ബിഗ് ബോസ് താരം രജിത് കുമാറിന് സ്വീകരണം; 79 പേർക്കെതിരെ കേസെടുത്തെന്ന് കളക്ടർ
- Published by:Anuraj GR
- news18-malayalam
Last Updated:
Case against Rajith kumar Fans | കോവിഡ് 19 വ്യാപനം ആശങ്കാജനകമാകുന്നതിനിടെയാണ് കഴിഞ്ഞദിവസം രജിത് കുമാറിന് സ്വീകരണമൊരുക്കാൻ വൻജനക്കൂട്ടം നെടുമ്പാശേരിയിൽ തടിച്ചുകൂടിയത്.
advertisement
1/7

കൊച്ചി: ബിഗ് ബോസിൽനിന്ന് പുറത്തായശേഷം നെടുമ്പാശേരിയിലെത്തിയ രജിത് കുമാറിന് സ്വീകരണമൊരുക്കാൻ വൻജനക്കൂട്ടം തടിച്ചുകൂടിയ സംഭവത്തിൽ എൺപതോളം പേർക്കെതിരെ കേസെടുത്തതായി എറണാകുളം ജില്ലാ കളക്ടർ അറിയിച്ചു.
advertisement
2/7
പേരറിയാവുന്ന നാലുപേർക്കെതിരെയും കണ്ടാലറിയാവുന്ന മറ്റഅ 75 പേർക്കെതിരെയുമാണ് നിയമലംഘനത്തിന് കേസെടുത്തതെന്ന് കളക്ടർ വ്യക്തമാക്കി.
advertisement
3/7
കോവിഡ് 19 വ്യാപനം ആശങ്കാജനകമാകുന്നതിനിടെയാണ് കഴിഞ്ഞദിവസം രജിത് കുമാറിന് സ്വീകരണമൊരുക്കാൻ വൻജനക്കൂട്ടം നെടുമ്പാശേരിയിൽ തടിച്ചുകൂടിയത്.
advertisement
4/7
കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെയാണ് രജിത് കുമാർ കൊച്ചിയിലെത്തിയത്. രജിത് എത്തുന്ന വിവരം അറിഞ്ഞ് മണിക്കൂറുകൾക്ക് മുമ്പ് തന്നെ വൻ ജനക്കൂട്ടം വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടിയിരുന്നു. ഇവരെ നിയന്ത്രിക്കാൻ പൊലീസ് നന്നേ പണിപ്പെട്ടു.
advertisement
5/7
കോവിഡ് 19 പശ്ചാത്തലത്തിൽ ലോകം മുഴുവൻ ജാഗ്രതയിൽ നിൽകുമ്പോൾ ഒരു TV ഷോയിലെ മത്സരാർഥിയും ഫാൻസ് അസോസിയേഷനും ചേർന്ന് കൊച്ചി എയർപോർട്ട് പരിസരത്തു ഇന്നലെ രാത്രി നടത്തിയ പ്രകടനങ്ങൾ അക്ഷരാർഥത്തിൽ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതാണെന്ന് കളക്ടർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
advertisement
6/7
ജാഗ്രതയുടെ ഭാഗമായി മത-രാഷ്ട്രീയ- സാമുദായിക സംഘടനങ്ങൾ പോലും എല്ലാ വിധ സംഗം ചേർന്ന പ്രവർത്തനങ്ങളും ഉപേക്ഷിച്ചു ജനങളുടെ സുരക്ഷക്കായി നിലകൊള്ളുമ്പോൾ ഇങ്ങനെയുള്ള നിയമലംഘനങ്ങൾക്കു മുൻപിൽ കണ്ണടക്കാൻ നിയമപാലകർക്കു കഴിയില്ലെന്നും എറണാകുളം കളക്ടർ വ്യക്തമാക്കി.
advertisement
7/7
മനുഷ്യ ജീവനെക്കാളും വില താരാരാധനക്കു കല്പിക്കുന്ന സ്വഭാവം മലയാളിക്കില്ലെന്നും ഇങ്ങനെ ചില ആളുകൾ നടത്തുന്ന കാര്യങ്ങൾ കേരള സമൂഹത്തിനു തന്നെ ലോകത്തിന്റെ മുൻപിൽ അവമതിപ്പുണ്ടാക്കാൻ കാരണമാകുമെന്നും കളക്ടർ ചൂണ്ടിക്കാട്ടി.
മലയാളം വാർത്തകൾ/Photogallery/Crime/
BREAKING: ബിഗ് ബോസ് താരം രജിത് കുമാറിന് സ്വീകരണം; 79 പേർക്കെതിരെ കേസെടുത്തെന്ന് കളക്ടർ