TRENDING:

ഇസ്ലാമിനെയും പ്രവാചകനെയും അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്; യുവാവ് അറസ്റ്റിൽ

Last Updated:
വിവിധ മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി
advertisement
1/6
ഇസ്ലാമിനെയും പ്രവാചകനെയും അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്;  യുവാവ് അറസ്റ്റിൽ
തിരുവല്ല: ഇസ്ലാമിനെയും പ്രവാചകനെയും അധിക്ഷേപിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റുകളിട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല കാട്ടൂക്കര കല്ലൂർ പുത്തൻപുരയ്ക്കൽ ഏബ്രഹാം ജോൺ മോനി ( 43 ) ആണ് അറസ്റ്റിലായത്.
advertisement
2/6
സ്വന്തം ഫേസ്ബുക്ക് പേജിലൂടെ പ്രവാചകൻ മുഹമ്മദ് നബിയെയും മുസ്ലിം സമുദായത്തെയും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള നൂറിലധികം പോസ്റ്റുകൾ എബ്രഹാം ജോൺ മോനി ഇട്ടുവെന്നാണ് പരാതി.
advertisement
3/6
മുത്തൂർ മുസ്ലിം ജമാഅത്ത് അടക്കം അഞ്ച് മഹല്ല് കമ്മിറ്റികൾ നൽകിയ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പെന്തകോസ്ത് വിശ്വാസിയായ യുവാവിനെതിരെ യുഎപിഎ നിയമം അനുസരിച്ച് കേസെടുക്കണമെന്നാണ് ആവശ്യം.
advertisement
4/6
സംഭവത്തിൽ പ്രതിക്ഷേധിച്ച് വിവിധ മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനവും പൊതുയോഗവും നടന്നു. മുത്തൂർ മുസ്ലിം ജമാ അത്തിൽ നിന്നും ആരംഭിച്ച പ്രതിക്ഷേധ പ്രകടനം എസ് സി എസ് ജംഗ്ഷനിൽ സമാപിച്ചു.
advertisement
5/6
തുടർന്ന് നടന്ന യോഗം പായിപ്പാട് പുത്തൻപുളി ഇമാം മുഹമ്മദ് അസ്ലം ബാക്ക വി ഉദ്ഘാടനം ചെയ്തു. തസ്ബീർ ഖാൻ റാഫി, ഷമീർ, അൻസു മുഹമ്മദ്, അഫ്സൽ സാലി ബാദുഷ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
advertisement
6/6
തിരുവല്ല മുസ്ലിം ജമാഅത്ത് ചീഫ് ഇമാം അബുൾ സമീഹ് അൽ ഖാസിമി അധ്യക്ഷത വഹിച്ചു. മഹല്ല് ഭാരവാഹികളായ ഷിബു കെ മുഹമ്മദ്, പി എച്ച് മുഹമ്മദ് ഷാജി, നവാസ് ബഷീർ മൗലവി, ബിൻ യാമിൻ ഫൈസൽ, സക്കീർ കെ അബ്ബാസ്, അബ്ദുൾ സലാം, അബ്ദുൾ സത്താർ, ടി എ അൻസാരി, എം സലിം , അനീർ മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.
മലയാളം വാർത്തകൾ/Photogallery/Crime/
ഇസ്ലാമിനെയും പ്രവാചകനെയും അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്; യുവാവ് അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories