13കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവ് പിടിയിൽ; വിദേശത്ത് ജോലി ചെയ്യുന്നയാളെ നാട്ടിലെത്തിച്ചു
Last Updated:
വനിതാ പൊലീസ് ഉദ്യോഗസ്ഥരെയും കൗൺസിലിംഗ് വിദഗ്ധരെയും കൂടി ഉൾപ്പെടുത്തി കൊണ്ടുള്ള അന്വേഷണത്തിലാണ് പിതാവ് തന്നെയാണ് കുട്ടിയെ പീഡിപ്പിച്ചത് എന്ന് വ്യക്തമായത്. (റിപ്പോർട്ട് - മനു ഭരത്)
advertisement
1/4

കണ്ണൂർ: തളിപ്പറമ്പിൽ 13കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ പിതാവ് പൊലീസിന്റെ വലയിലായി. വിദേശത്ത് ജോലി ചെയ്യുന്ന ഇയാളെ നാട്ടിൽ എത്തിച്ചാണ് പൊലീസ് അറസ്റ്റ് നടപടികളിലേക്ക് നീങ്ങുന്നത്.
advertisement
2/4
സംഭവത്തിനു ശേഷം പെൺകുട്ടിയുടെ പിതാവ് ഖത്തറിലേക്ക് തൊഴിൽ ആവശ്യത്തിനായി പോയിരുന്നു. പെൺകുട്ടി ആദ്യം പത്താം ക്ലാസുകാരനായ ഒരു ബന്ധുവിനെതിരെ ആയിരുന്നു മൊഴി നൽകിയിരുന്നത്. എന്നാൽ, ഇത് പിതാവിന്റെ സമ്മർദ്ദത്തെ തുടർന്നാണ് എന്ന് പൊലീസിന് അന്വേഷണത്തിൽ വ്യക്തമായി.
advertisement
3/4
വയറിൽ അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണ് എന്ന് വ്യക്തമാക്കിയത്. പത്താം ക്ലാസുകാരനായ ബന്ധുവാണ് തന്നെ പീഡിപ്പിച്ചതെന്ന കുട്ടിയുടെ മൊഴിയിൽ പൊലീസ് കേസ് രേഖപ്പെടുത്തുകയും ചെയ്തു.
advertisement
4/4
വീട്ടില്‍ ആളില്ലാത്ത സമയത്ത് പത്താം ക്ലാസുകാരന്‍ മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് പീഡിപ്പിച്ചു എന്നായിരുന്നു പോലിസിനോട് കുട്ടി ആദ്യം പറഞ്ഞത്. മൊഴിയിൽ പൊരുത്തക്കേടുകൾ തോന്നിയ പൊലീസ് പിന്നീട് വിശദമായ അന്വേഷണത്തിന് തയ്യാറായി. വനിതാ പൊലീസ് ഉദ്യോഗസ്ഥരെയും കൗൺസിലിംഗ് വിദഗ്ധരെയും കൂടി ഉൾപ്പെടുത്തി കൊണ്ടുള്ള അന്വേഷണത്തിലാണ് പിതാവ് തന്നെയാണ് കുട്ടിയെ പീഡിപ്പിച്ചത് എന്ന് വ്യക്തമായത്.
മലയാളം വാർത്തകൾ/Photogallery/Crime/
13കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവ് പിടിയിൽ; വിദേശത്ത് ജോലി ചെയ്യുന്നയാളെ നാട്ടിലെത്തിച്ചു