ഇടുക്കിയിൽ മ്ലാവിനെ വെടിവച്ച് കൊന്ന് ഇറച്ചി കടത്താൻ ശ്രമിച്ച നാല് പേർ അറസ്റ്റിൽ
- Published by:Vishnupriya S
- news18-malayalam
Last Updated:
ഇറച്ചി കടത്തി കൊണ്ട് പോയ വാഹനവും, തോക്കും ഇവരിൽ നിന്നും വനപാലകർ കണ്ടെടുത്തു
advertisement
1/5

ഇടുക്കിയിൽ മ്ലാവിനെ വെടിവച്ച് കൊന്ന് ഇറച്ചി കടത്തിയ സംഘത്തെ പിടികൂടി. മുറിഞ്ഞപുഴ വനപാലക സംഘമാണ് നാല് പേരെ പിടികൂടിയത്.
advertisement
2/5
മുറിഞ്ഞപുഴ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ വണ്ടിപ്പെരിയാർ സത്രം പുതുവൽ ഭാഗത്ത് മ്ലാവിനെ വെടിവെച്ചു കൊന്ന് കടത്താൻ ശ്രമിച്ച 4 പ്രതികളെയാണ് പിടികൂടിയത്.
advertisement
3/5
ഇറച്ചി കടത്തി കൊണ്ട് പോയ വാഹനവും, തോക്കും മ്ലാവിന്റെ ഇറച്ചിയും തിരകളും ഇവരിൽ നിന്നും വനപാലകർ കണ്ടെടുത്തു.
advertisement
4/5
കഴിഞ്ഞ ദിവസം രാത്രിയോടെ സത്രം ഭാഗത്ത് വെടിയൊച്ച കേട്ടതായി നാട്ടുകാർ പട്രോളിംഗ് നടത്തിവന്ന വനപാലകസംഘത്തെ അറിയിച്ചു. തുടർന്ന് വനപാലകസംഘം നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
advertisement
5/5
മുണ്ടക്കയം സ്വദേശികളായ ജിൻസ് ജോസ്, ജോസഫ് ആന്റണി, പെരുവന്താനം സ്വദേശി ടോമി മാത്യു, കല്ലാർ സ്വദേശികെ ഷിബു എന്നിവരാണ് പിടിയിലായത്. പിടികൂടിയ പ്രതികളെ കോടതിയിൽ ഹാജരാക്കും.
മലയാളം വാർത്തകൾ/Photogallery/Crime/
ഇടുക്കിയിൽ മ്ലാവിനെ വെടിവച്ച് കൊന്ന് ഇറച്ചി കടത്താൻ ശ്രമിച്ച നാല് പേർ അറസ്റ്റിൽ