TRENDING:

വിവാഹം കഴിക്കാൻ വിസമ്മതിച്ചു; യുവാവിനെ കാമുകി കുത്തിക്കൊലപ്പെടുത്തി

Last Updated:
ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ പുറകിലിരുന്ന കാമുകി യുവാവിനെ കുത്തി വീഴ്ത്തുകയായിരുന്നു.
advertisement
1/5
വിവാഹം കഴിക്കാൻ വിസമ്മതിച്ചു; യുവാവിനെ കാമുകി കുത്തിക്കൊലപ്പെടുത്തി
ആന്ധ്രാപ്രദേശ്: യുവാവിനെ കാമുകി കുത്തിക്കൊലപ്പെടുത്തി. വിവാഹം ചെയ്യാൻ വിസമ്മതിച്ചതും മറ്റാരെയോ യുവാവ് പ്രണയിക്കുന്നുവെന്ന സംശയവുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ്  പൊലീസ് പറയുന്നത്.
advertisement
2/5
ആന്ധ്രാപ്രദേശിലെ പടിഞ്ഞാറൻ ഗോദാവരി ജില്ലയിലെ കപവാരത്തിലാണ് കൊലപാതകം നടന്നത്. അമ്പാട്ടി കരുണ താതാജി നായിഡു (25) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കാമുകിയെ പൊലീസ് തിരയുകയാണ്.
advertisement
3/5
യുവാവും 22 കാരിയായ പാവനിയും രണ്ടുവർഷമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. പലതവണ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും യുവാവ് ഒഴിഞ്ഞുമാറിയതാണ് യുവതിയെ ക്രൂര കൃത്യത്തിന് പ്രേരിപ്പിച്ചത്.
advertisement
4/5
തിങ്കളാഴ്ച താതാജിയും പാവനിയും പങ്ങിടിയിൽ വെച്ച് പരസ്പരം കാണുകയും സംസാരിക്കുകയും ചെയ്തു. തുടർന്ന് സന്ധ്യയോടെ ഇരുവരും ബൈക്കിൽ ഗ്രാമത്തിലേക്ക് മടങ്ങി. ഇതിനിടെ പുറകിലിരുന്ന പാവനി ബാഗിൽ നിന്ന് കത്തിയെടുത്ത് ബൈക്ക് ഓടിക്കുകയായിരുന്ന താതാജിയെ പുറകിൽ കുത്തി.
advertisement
5/5
കുത്തേറ്റ് താതാജിയും ബൈക്കും താഴെ വീണു. ഇതോടെ പാവനി കഴുത്തിലും തലയിലും കുത്തി. രക്തംവാർന്ന് യുവാവ് മരിച്ചെന്ന് ഉറപ്പായതോടെ യുവതി അവിടെ നിന്നു കടന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
മലയാളം വാർത്തകൾ/Photogallery/Crime/
വിവാഹം കഴിക്കാൻ വിസമ്മതിച്ചു; യുവാവിനെ കാമുകി കുത്തിക്കൊലപ്പെടുത്തി
Open in App
Home
Video
Impact Shorts
Web Stories