TRENDING:

കരിപ്പൂരിൽ വീണ്ടും കോടികളുടെ സ്വർണവേട്ട; രണ്ടുപേരിൽ നിന്ന് പിടികൂടിയത് മൂന്നു കിലോയോളം സ്വർണം

Last Updated:
പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞ് കണങ്കാലിൽ സോക്‌സിനടിയിൽ ഒളിപ്പിച്ചും കബോഡ് പെട്ടിയിൽ ഒളിപ്പിച്ചുമാണ് സ്വർണം കടത്താൻ ശ്രമിച്ചത്. (റിപ്പോർട്ട്- സി വി അനുമോദ്)
advertisement
1/6
കരിപ്പൂരിൽ വീണ്ടും കോടികളുടെ സ്വർണവേട്ട;  പിടികൂടിയത് മൂന്നു കിലോയോളം സ്വർണം
കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും കോടികളുടെ സ്വർണ വേട്ട. രണ്ട് പേരിൽ നിന്നായി എയർ ഇന്റലിജൻസ് യൂണിറ്റ് 2.932 കിലോഗ്രാം തൂക്കമുള്ള സ്വർണം പിടികൂടി. ഷാർജയിൽ നിന്ന് ജി 9 454 ഫ്ലൈറ്റിൽ എത്തിയ കോഴിക്കോട് സ്വദേശിയായ 38 കാരൻ ആണ് പിടിയിൽ ആയവരിൽ ഒരാൾ.
advertisement
2/6
പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞ് കണങ്കാലിൽ സോക്‌സിനടിയിൽ ഒളിപ്പിച്ചാണ് സ്വർണ മിശ്രിതം കടത്താൻ ശ്രമിച്ചത്. മിശ്രിതത്തിൽ നിന്ന് 1681 ഗ്രാം സ്വർണം ആണ് വേർതിരിച്ചെടുത്തത്. എറണാകുളം സ്വദേശിയായ 30 കാരൻ കബോഡ് പെട്ടിയിൽ ഒളിപ്പിച്ച് ആണ് സ്വർണം കടത്താൻ ശ്രമിച്ചത്. മിശ്രിത രൂപത്തിൽ 1251 ഗ്രാം സ്വർണ്ണം ആണ് ഇയാള് കടത്താൻ ശ്രമിച്ചത്. പിടിച്ചെടുത്ത സ്വർണത്തിന്റെ മൊത്തം വിപണി മൂല്യം 1.65 കോടി രൂപയാണ്.
advertisement
3/6
വാഗേഷ് കുമാർ സിംഗ് ജോയിന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ സൂപ്രണ്ടുമാർ ആയ മനോജ് കെ.പി, ഗഗന്ദീപ് രാജ്, ഉമാദേവി എം, സൗരഭ് കുമാർ ഇൻസ്പെക്ടർമാരായ സുമിത് നെഹ്‌റ, അഭിലാഷ് ടി.എസ്, ഹെഡ് ഹവിൽദാറുമാരായ മാത്യു കെ.സി., മനോഹരൻ പി. എന്നിവർ അടങ്ങുന്ന സംഘം ആണ് സ്വർണം പിടിച്ചെടുത്തത്
advertisement
4/6
ഏപ്രില്‍ എട്ടിന് കരിപ്പൂർ ഒരു കിലോ സ്വർണം പിടികൂടിയിരുന്നു. ദുബായിൽ നിന്നുള്ള ഫ്ളൈ ദുബായി വിമാനത്തിലാണ് സ്വർണ്ണം എത്തിയത്. 23 വയസ്സുകാരനായ കോഴിക്കോട് സ്വദേശിയുടെ ബാഗിൽ നിന്നുമാണ് സ്വർണ്ണം കണ്ടെത്തിയത്. ട്രോളി ബാഗിന്റെ ഫ്രെയിമിനുള്ളിലാക്കിയ നിലയിലായിരുന്നു സ്വർണം. കസ്റ്റംസ് അസിസ്റ്റൻറ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്വർണം പിടികൂടിയത്.
advertisement
5/6
മാർച്ചിൽ ഗൾഫിൽ നിന്നെത്തിയ അഞ്ച് യാത്രക്കാരിൽ നിന്നായി മൂന്ന് കിലോയിലധികം സ്വർണം പിടികൂടിയിരുന്നു. അഞ്ച് കേസുകളിലായി 3.669 കിലോഗ്രാം സ്വർണമാണ് അന്ന് പിടികൂടിയത്. വളരെ വിദഗ്ധമായ ഫ്ലോര്‍മാറ്റ്, കളിപ്പാട്ടം, ടെഡി ബെയര്‍ എന്നിവയ്ക്കുള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ദുബായിൽ നിന്നെത്തിയ കാസര്‍കോട് സ്വദേശി, ഷാര്‍ജയില്‍ നിന്നെത്തിയ വടകര സ്വദേശി, റിയാദില്‍ നിന്നെത്തിയ മലപ്പുറം
advertisement
6/6
ജനുവരിയിൽ കരിപ്പൂർ ഒന്നേകാൽ കോടിയുടെ സ്വർണം കസ്റ്റംസ് പിടികൂടിയിരുന്നു ഇതുവരെ കരിപ്പൂരിൽ പിടികൂടിയുടെ സ്വർണ്ണത്തിൻറെ കണക്ക് ഞെട്ടിക്കുന്നതാണ്. പല രൂപത്തിലും ഭാവത്തിലും സ്വർണം എത്തിക്കുന്നത് സംബന്ധിച്ച് അന്വേഷണ ഏജൻസികൾക്കും തലവേദനയായിട്ടുണ്ട്. അതേസമയം സ്വർണക്കടത്തിൻറെ ഇടനിലക്കാരെ കണ്ടെത്താൻ വലിയ തോതിലുള്ള അന്വേഷണമാണ് കസ്റ്റംസും രഹസ്യാന്വേഷണ വിഭാഗവും നടത്തുന്നത്.
മലയാളം വാർത്തകൾ/Photogallery/Crime/
കരിപ്പൂരിൽ വീണ്ടും കോടികളുടെ സ്വർണവേട്ട; രണ്ടുപേരിൽ നിന്ന് പിടികൂടിയത് മൂന്നു കിലോയോളം സ്വർണം
Open in App
Home
Video
Impact Shorts
Web Stories