രാമക്ഷേത്ര നിർമാണത്തെ അഭിനന്ദിച്ചു; ഇന്ത്യൻ ക്രിക്കറ്ററുടെ മുൻ ഭാര്യയ്ക്ക് ബലാത്സംഗ ഭീഷണി
- Published by:Gowthamy GG
- news18-malayalam
Last Updated:
അയോധ്യയിലെ രാമക്ഷേത്രത്തിന് വേണ്ടിയുള്ള ഭൂമി പൂജയിൽ എല്ലാ ഹിന്ദുക്കൾക്കും അഭിനന്ദനങ്ങൾ എന്നായിരുന്നു ഹസിൻ ജഹാന്‍ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റ്.
advertisement
1/12

മുംബൈ: അയോധ്യയിൽ ഭൂമിപൂജ നടത്തി രാമക്ഷേത്ര നിർമാണത്തിനു തുടക്കം കുറിച്ചതിനെ അഭിനന്ദിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട മോഡലും ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ മുൻ ഭാര്യയുമായ ഹസിൻ ജഹാന് ബലാത്സംഗ ഭീഷണിയും വധ ഭീഷണിയും.
advertisement
2/12
ഹസിൻ ജഹാൻ തന്നെയാണ് തനിക്ക് ഭീഷണി സന്ദേശങ്ങൾ ലഭിച്ച കാര്യം വ്യക്തമാക്കിയത്.
advertisement
3/12
അയോധ്യയിലെ രാമക്ഷേത്രത്തിന് വേണ്ടിയുള്ള ഭൂമി പൂജയിൽ എല്ലാ ഹിന്ദുക്കൾക്കും അഭിനന്ദനങ്ങൾ എന്നായിരുന്നു ഹസിൻ ജഹാന്‍ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റ്.
advertisement
4/12
ഇതിന് താഴെയാണ് വധ ഭീഷണിയും ബലാത്സംഗ ഭീഷണിയും വന്നിരിക്കുന്നത്.
advertisement
5/12
ഹസീബ് ഖാൻ എന്നയാളാണ് ഹസിൻ ജഹാനെ പീഡപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ഇയാൾ അസഭ്യവും പറഞ്ഞിട്ടുണ്ട്.
advertisement
6/12
ഓഗസ്റ്റ് അഞ്ചിന് രാമക്ഷേത്രത്തിന്റെ പുനർനിർമാണം ആരംഭിച്ചപ്പോൾ ഹിന്ദു സഹോദരങ്ങളെ അഭിനന്ദിച്ച് ഞാൻ പോസ്റ്റിട്ടിരുന്നു.
advertisement
7/12
പക്ഷേ, ചില തൽപര കക്ഷികൾ എന്റെ പോസ്റ്റിനു താഴെ ഭീഷണിയുടെ സ്വരമുള്ള കമന്റുകൾ പോസ്റ്റ് ചെയ്തു. ചിലർ ബലാത്സംഗ ഭീഷണിയും മറ്റു ചിലർ വധഭീഷണിയും മുഴക്കി’ – ഹസിൻ ജഹാൻ പറഞ്ഞു.
advertisement
8/12
‘ഭീഷണി കമന്റുകളുടെ സ്ക്രീൻ ഷോട്ട് സഹിതം ഞാൻ പൊലീസിനു പരാതി നൽകിയിട്ടുണ്ട്. കുറ്റക്കാർ ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷ.
advertisement
9/12
രാമക്ഷേത്ര നിർമാണത്തിന്റെ പശ്ചാത്തലത്തിൽ നമ്മുടെ ഹിന്ദു സഹോദരങ്ങളെ അഭിനന്ദിച്ച് പോസ്റ്റിട്ടതിന് ഇത്തരത്തിൽ ഭീഷണികൾ ഉണ്ടാകുന്നത് നിർഭാഗ്യകരമാണ്’ – ഹസിൻ ജഹാൻ പറഞ്ഞു.
advertisement
10/12
ഒരേ ആളുകൾ ബലാത്സംഗ ഭീഷണിയും വധഭീഷണിയും ആവർത്തിക്കുകയാണ്. ഈ സാഹചര്യത്തിൽ ഞാൻ തീർത്തും നിസഹായയാണ്. പെൺമക്കളുടെ സുരക്ഷയും എന്നെ ആകുലപ്പെടുത്തുന്നു.
advertisement
11/12
ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക്, ട്വിറ്റർ തുടങ്ങിയ സമൂഹമാധ്യമങ്ങളിൽനിന്നെല്ലാം ഭീഷണി ഉയരുന്നുണ്ട്. ഇത് എന്നെയും കുടുംബത്തെയും വല്ലാതെ ബാധിക്കുന്നു. കുറ്റക്കാരെ എത്രയും വേഗം പിടികൂടണമെന്നാണ് എന്റെ അപേക്ഷ. ഇപ്പോൾ ഓരോ സെക്കൻഡും എനിക്ക് ദുഃസ്വപ്നം പോലെയാണ്’ – ഹസിൻ ജഹാൻ പറഞ്ഞു.
advertisement
12/12
ലാൽ ബസാർ പൊലീസ് സ്റ്റേഷനിലെ സൈബർ ക്രൈം വിഭാഗത്തിലാണ് ഹസിൻ ജഹാൻ പരാതി നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
മലയാളം വാർത്തകൾ/Photogallery/Crime/
രാമക്ഷേത്ര നിർമാണത്തെ അഭിനന്ദിച്ചു; ഇന്ത്യൻ ക്രിക്കറ്ററുടെ മുൻ ഭാര്യയ്ക്ക് ബലാത്സംഗ ഭീഷണി