TRENDING:

Crime | ഭാര്യയെ വിളിച്ച് ശല്യം ചെയ്തയാൾ വീഡിയോ കോളിനിടെ നഗ്നത കാട്ടി; ഭർത്താവിന്റ പരാതിയിൽ പൊലീസ് കേസെടുത്തു

Last Updated:
വിളിച്ച നമ്പറിന്റെ വിശദാംശങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും പ്രതിയെ തിരിച്ചറിയാൻ ശ്രമം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.
advertisement
1/7
ഭാര്യയെ വിളിച്ച് ശല്യം ചെയ്തയാൾ വീഡിയോ കോളിനിടെ നഗ്നത കാട്ടി; പൊലീസ് കേസെടുത്തു
ഔറംഗബാദ്: ഭാര്യയെ നിരന്തരം ഫോണിൽ ശല്യം ചെയ്യുന്നയാൾ വീഡി‌യോ കോളിൽ നഗ്നത കാട്ടിയെന്ന പരാതിയുമായി ഭർത്താവ്. മഹാരാഷ്ട്രയിലെ ഔറംഗബാദ് ജില്ലയിലെ വാലുജ് ഗ്രാമത്തിലാണ് സംഭവം. വിളിച്ചയാൾ തന്റെ ഭാര്യയുമായി ലൈംഗിക ബന്ധത്തിന് താൽപര്യമുണ്ടെന്ന് പറഞ്ഞതായും ഭർത്താവ് പരാതിയിൽ ആരോപിക്കുന്നു.
advertisement
2/7
സംഭവത്തിൽ വാലുജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്ഥിരമായി ഭാര്യയുടെ ഫോണിലേക്ക് ഇയാൾ വിളിച്ച് ശല്യപ്പെടുത്തിയിരുന്നെന്നും ഭർത്താവ് നൽകിയ പരാതിയിൽ പറയുന്നു.
advertisement
3/7
ഫോൺ എടുക്കാതിരുന്നെങ്കിലും ഇയാൾ വിളി തുടർന്നു. . അടുത്തിടെ വീഡിയോ കോളിലാണ് ഇയാൾ ജനനേന്ദ്രിയം പ്രദർശിപ്പിച്ചത്. പരാതിയിൽ അന്വേഷണം ആരംഭിച്ചതായി വാലുജ് പൊലീസ് സബ് ഇൻസ്പെക്ടർ സതീഷ് പണ്ഡിറ്റ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
advertisement
4/7
വിളിച്ച നമ്പറിന്റെ വിശദാംശങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും പ്രതിയെ തിരിച്ചറിയാൻ ശ്രമം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി. ഔറംഗബാദിലേതിനു സമാനമായ സംഭവം അടുത്തിടെ ഡൽഹിയിലുമുണ്ടായി.
advertisement
5/7
മെട്രോ ട്രെയിനിൽ യാത്ര ചെയ്ത യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്. ഗുരുഗ്രാമിലേക്ക് പോകുന്നതിനിടെ ഒപ്പമുണ്ടായിരുന്ന യാത്രക്കാരൻ സ്വകാര്യ ഭാഗങ്ങൾ പ്രദർശിപ്പിച്ചെന്നായിരുന്നു പരാതി.
advertisement
6/7
ഇക്കാര്യം യുവതി ട്വിറ്ററിൽ പങ്കുവച്ചിരുന്നു. എതിർ ദിശയിൽ ഇരുന്നയാൾ ജനനേന്ദ്രിയം പുറത്തു കാട്ടിയെന്നാണ് യുവതി ട്വീറ്റ് ചെയ്തത്. ട്വീറ്റ് ചെയ്തതിനു പിന്നാലെ സുഹൃത്തുക്കൾ ഇടപെട്ട് യുവതിയെക്കൊണ്ട് പൊലീസിൽ പരാതിൽ നൽകിയിരുന്നു.
advertisement
7/7
മുംബൈ, ബെംഗളൂരു, പൂനെ, അഹമ്മദാബാദ് തുടങ്ങി നഗരങ്ങളിൽ നിന്നും സമാനമായ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മലയാളം വാർത്തകൾ/Photogallery/Crime/
Crime | ഭാര്യയെ വിളിച്ച് ശല്യം ചെയ്തയാൾ വീഡിയോ കോളിനിടെ നഗ്നത കാട്ടി; ഭർത്താവിന്റ പരാതിയിൽ പൊലീസ് കേസെടുത്തു
Open in App
Home
Video
Impact Shorts
Web Stories