TRENDING:

പ്രണയം നടിച്ച് പാലക്കാട് സ്വദേശിനിയെ കൊച്ചിയിലെത്തിച്ചു; പെൺകുട്ടിയെ വഴിയിൽ ഉപേക്ഷിച്ച് യുവാവ് പണവുമായി മുങ്ങി

Last Updated:
വിവാഹം കഴിക്കാമെന്നു പറഞ്ഞാണ് യുവതിയെ കൊച്ചിയിൽ എത്തിച്ചത്. ഇവിടെ ഹോം സ്റ്റേയിൽ താമസിപ്പിച്ച് 60,000 രൂപ, എടിഎം കാർഡുകൾ, രണ്ട് പവൻ മാല എന്നിവ തട്ടിയെടുക്കുകയും ചെയ്തെന്നാണ് പരാതി.
advertisement
1/5
പെൺകുട്ടിയെ വഴിയിൽ ഉപേക്ഷിച്ച് പണവുമായി മുങ്ങിയ യുവാവ് അറസ്റ്റിൽ
കൊച്ചി: പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പാലക്കാട് സ്വദേശിയായ യുവതിയുമായി കൊച്ചിയിലെത്തുകയും പണം ഉൾപ്പടെ കൈക്കലാക്കി കടന്നുകളയുകയും ചെയ്ത തൊടുപുഴ സ്വദേശി പിടിയിൽ.
advertisement
2/5
ഫോർട്ട്കൊച്ചി പൊലീസ് സ്റ്റേഷനിൽ യുവതി നൽകിയ പരാതിയിലാണ് തൊടുപുഴ കമ്പകല്ല് കമ്പക്കാലിൽ വീട്ടിൽ അഷീക് നാസർ അറസ്റ്റിലായത്. കൊച്ചി ഡിസിപി ജി.പൂങ്കുഴലിയുടെ നിർദേശത്തിലായിരുന്നു അന്വേഷണം.
advertisement
3/5
വിവാഹം കഴിക്കാമെന്നു പറഞ്ഞാണ് യുവതിയെ കൊച്ചിയിൽ എത്തിച്ചത്. ഇവിടെ ഹോം സ്റ്റേയിൽ താമസിപ്പിച്ച് 60,000 രൂപ, എടിഎം കാർഡുകൾ, രണ്ട് പവൻ മാല എന്നിവ തട്ടിയെടുക്കുകയും ചെയ്തെന്നാണ് പരാതി.
advertisement
4/5
ചില കൂട്ടുകാരെ കൂട്ടി മറൈൻ ഡ്രൈവിൽ എത്തിയ ശേഷം യുവതിയെ അവിടെ വിട്ടു പ്രതി കടന്നു കളയുകയായിരുന്നെന്നു പൊലീസ് പറയുന്നു. ഫോർട്ട്കൊച്ചി സിഐ മനുരാജ്, എസ്ഐ സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ തൊടുപുഴയിലെ വാടകവീട്ടിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
advertisement
5/5
ചുമതല ഏറ്റശേഷം കൊച്ചി സിറ്റി പരിധിയിൽ റിപ്പോർട്ട് ചെയ്ത 98% പീഡന കേസുകളിലും പ്രതികളെ പിടികൂടാൻ സാധിച്ചതായി ഡിസിപി ജി.പൂങ്കുഴലി പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Crime/
പ്രണയം നടിച്ച് പാലക്കാട് സ്വദേശിനിയെ കൊച്ചിയിലെത്തിച്ചു; പെൺകുട്ടിയെ വഴിയിൽ ഉപേക്ഷിച്ച് യുവാവ് പണവുമായി മുങ്ങി
Open in App
Home
Video
Impact Shorts
Web Stories