TRENDING:

Muvattupuzha Murder Attempt| മൂവാറ്റുപുഴ ദുരഭിമാന ആക്രമണം: വെട്ടാനുപയോഗിച്ച വടിവാൾ കണ്ടെടുത്തു

Last Updated:
Muvattupuzha Murder Attempt| ബേസിലിനെ സഹായിച്ച 17 വയസുകാരനെ ജുവനൈൽ കസ്റ്റഡിയിൽ വിട്ടു. (റിപ്പോർട്ട് - സിജോ വി. ജോൺ
advertisement
1/4
Muvattupuzha Murder Attempt| ദുരഭിമാന ആക്രമണം: വെട്ടാനുപയോഗിച്ച വടിവാൾ കണ്ടെടുത്തു
മൂവാറ്റുപുഴ ദുരഭിമാന ആക്രമണത്തിന് ഉപയോഗിച്ച വാളുകൾ പൊലീസ് കണ്ടെടുത്തു. പ്രതി ബേസിലിന്റെ കറുകടം ഞാഞ്ഞൂൾമലയിലെ വീടിന് സമീപത്തെ പൈനാപ്പിൾ തോട്ടത്തിൽ നിന്നാണ് വാളുകൾ കണ്ടെടുത്തത്. ബേസിലിനെ സ്ഥലത്ത് എത്തിച്ചു തെളിവെടുത്തു.
advertisement
2/4
ദുരഭിമാന ആക്രമണക്കേസിൽ നിർണായക തെളിവാണ് അഖിലിനെ വെട്ടിയ വാൾ. ബൈക്കിലെത്തിയ ബേസിൽ വാൾ ഉപയോഗിച്ചാണ് വെട്ടിയത്. തുടർന്ന് വീട്ടിൽ എത്തിയ ശേഷം സമീപമുള്ള പൈനാപ്പിൾ തോട്ടത്തിൽ ആണ് ഉപേക്ഷിച്ചത്. 2 വാളുകൾ ആണ് കണ്ടെത്തിയത്. വാൾ ഉപേക്ഷിച്ച ശേഷം ഒളിവിൽ പോകുകയായിരുന്നു.
advertisement
3/4
മൂവാറ്റുപുഴ ഡി വൈ എസ്‌ പി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ ആണ് ബേസിലിനെ വീട്ടിൽ എത്തിച്ചു തെളിവെടുത്തത്. പ്രതികളെ ഇവർ ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലത്തും കൊണ്ടുപോയി തെളിവെടുക്കുമെന്നും പോലീസ് അറിയിച്ചു.
advertisement
4/4
അഖിലിന്റെ മൊഴി വൈകാതെ രേഖപ്പെടുത്തും. ബേസിലിനെ സഹായിച്ച 17 വയസുകാരനെ ജുവനൈൽ കസ്റ്റഡിയിൽ വിട്ടു.
മലയാളം വാർത്തകൾ/Photogallery/Crime/
Muvattupuzha Murder Attempt| മൂവാറ്റുപുഴ ദുരഭിമാന ആക്രമണം: വെട്ടാനുപയോഗിച്ച വടിവാൾ കണ്ടെടുത്തു
Open in App
Home
Video
Impact Shorts
Web Stories