TRENDING:

Gold Smuggling| സ്വര്‍ണക്കടത്തിന് പിന്നില്‍ പ്രവാസി വ്യവസായി 'ദാവൂദ് അൽ അറബി' എന്ന് റമീസിന്റെ മൊഴി

Last Updated:
ദാവൂദ് അൽ അറബിക്ക് വേണ്ടി 12 തവണ സ്വര്‍ണം കടത്തിയെന്നാണ് മൊഴിയിലുള്ളത്. ഈ ദാവൂദ് ആരാണ് എന്ന അന്വേഷണത്തിലാണ് അന്വേഷണ സംഘം.
advertisement
1/5
സ്വര്‍ണക്കടത്തിന് പിന്നില്‍ പ്രവാസി വ്യവസായി 'ദാവൂദ് അൽ അറബി' എന്ന് റമീസിന്റെ മൊഴി
കൊച്ചി: സ്വര്‍ണക്കടത്തിന് പിന്നില്‍ മലയാളി പ്രവാസി വ്യവസായിയെയ്ന്ന് കേസിലെ പ്രതി കെ ടി റമീസിന്റെ മൊഴി. ദാവൂദ് അല്‍ അറബിഎന്നാണ് ഈ വ്യവസായി അറിയപ്പെടുന്നത്. നയതന്ത്ര സ്വര്‍ണക്കടത്തിന്റെ സൂത്രധാരന്‍ ഇയാളാണെന്നാണ് റമീസ് കസ്റ്റംസിന് മൊഴി നല്‍കിയത്.
advertisement
2/5
ദാവൂദ് അൽ അറബിക്ക് വേണ്ടി 12 തവണ സ്വര്‍ണം കടത്തിയെന്നാണ് മൊഴിയിലുള്ളത്. ഈ ദാവൂദ് ആരാണ് എന്ന അന്വേഷണത്തിലാണ് അന്വേഷണ സംഘം. കോഫേപോസ നടപ്പാക്കുന്നതിന്റെ ഭാഗമായി കോഫേപോസ ബോര്‍ഡിന് മുമ്പാകെയാണ് റമീസിന്റെ ഈ മൊഴിപ്പകര്‍പ്പ് കസ്റ്റംസ് സമര്‍പ്പിച്ചിരിക്കുന്നത്.
advertisement
3/5
ആഗസ്റ്റ് രണ്ടിന് വിയ്യൂർ ജയിലിൽ വച്ച് റമീസ്, കസ്റ്റംസിന് നൽകിയ മൊഴിയിലാണ് ഇക്കാര്യങ്ങൾ പരാമർശിക്കുന്നത്. ഇതേമൊഴി എൻഫോഴ്സമെന്റ് ഡയറക്ടറേറ്റിനും റമീസ് നൽകിയിട്ടുണ്ട്. മൊഴിയുടെ പൂര്‍ണരൂപമല്ല, മറിച്ച് മൊഴിയുടെ വിശദാംശങ്ങളാണ് പ്രതികളെ കരുതല്‍ തടങ്കലിലാക്കാനായി ബോര്‍ഡിന് മുമ്പാകെ സമര്‍പ്പിച്ചത്.
advertisement
4/5
ഇതുവരെ 166 കിലോ ഗ്രാം സ്വര്‍ണം കടത്തിയെന്നാണ് എന്‍ഐഎ സമർപ്പിച്ച റിപ്പോര്‍ട്ടിലുള്ളത്. 21 തവണ കടത്തുകയും 21ാമത്തെ തവണ പിടിക്കപ്പെടുകയുമായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
advertisement
5/5
അതേസമയം, കേസുമായി ബന്ധപ്പെട്ട് യുഎഇയില്‍നിന്ന് കേരളത്തില്‍ എത്തിച്ച റബിന്‍സിനെ ചോദ്യം ചെയ്യുന്നതോടെ മലയാളി വ്യവസായിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് സൂചന.
മലയാളം വാർത്തകൾ/Photogallery/Crime/
Gold Smuggling| സ്വര്‍ണക്കടത്തിന് പിന്നില്‍ പ്രവാസി വ്യവസായി 'ദാവൂദ് അൽ അറബി' എന്ന് റമീസിന്റെ മൊഴി
Open in App
Home
Video
Impact Shorts
Web Stories