Shocking Murder | 2500 രൂപ കടം വാങ്ങിയതിനെ ചൊല്ലി തർക്കം; സുഹൃത്തിനെ 17കാരൻ കൊലപ്പെടുത്തി
Last Updated:
പോസ്റ്റ് മോർട്ടത്തിലാണ് മരണത്തിന് കാരണം തലയ്ക്കേറ്റ പരിക്കാണെന്ന് തെളിഞ്ഞത്.
advertisement
1/6

ന്യൂഡൽഹി: കടം വാങ്ങിയ പണത്തെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് പതിനേഴുകാരൻ സുഹൃത്തിനെ കൊലപ്പെടുത്തി. ഡൽഹിയിലെ മൈതാൻ ഗാർഹിയിലെ വനമേഖലയിൽ വച്ചാണ് പതിനേഴുകാരൻ പ്രായപൂർത്തിയാകാത്ത മറ്റൊരാളെ കൊലപ്പെടുത്തിയത്. സംഭവം നടക്കുമ്പോൾ ഇരുവരും മദ്യലഹരിയിൽ ആയിരുന്നു.
advertisement
2/6
പ്രായപൂർത്തിയാകാത്ത പ്രതിയുടെ പക്കൽ നിന്നും സുഹൃത്ത് 2500 രൂപ കടം വാങ്ങിയിരുന്നു. കടം വാങ്ങിയയാളും പ്രായപൂർത്തിയാകാത്ത വ്യക്തിയാണ്. കടം വാങ്ങിയ തുക തിരിച്ചു കൊടുക്കുന്നതുമായി സംബന്ധിച്ച് ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊലപാതകം നടക്കുന്ന സമയത്ത് ഇരുവരും മദ്യപിച്ചിരുന്നു. നവംബർ ഒമ്പതിനാണ് സംഭവം നടന്നത്.
advertisement
3/6
പ്രതിയായ പതിനേഴുകാരന്റെ പിതാവാണ് സംഭവം പൊലീസിൽ വിളിച്ചറിയിച്ചത്. പ്രതി ഇക്കാര്യം പിതാവിന്റെ അടുത്ത് പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് പിതാവ് ഇക്കാര്യത്തെക്കുറിച്ച് അറിഞ്ഞത്.
advertisement
4/6
നവംബർ ഒമ്പതിന് ആയിരുന്നു പൊലീസിന് ഒരു പി സി ആർ കോൾ ലഭിച്ചത്. മൈതമാൻ ഗാർഹിക്ക് അടുത്ത് ഷംഷാൻ ഘട്ടിന് അടുത്തുള്ള വനമേഖലയിൽ ഒരു മൃതദേഹം കിടപ്പുണ്ടെന്ന് ആയിരുന്നു പൊലീസ് സ്റ്റേഷനിൽ ലഭിച്ച വിവരം. ഫോണിൽ ലഭിച്ച വിവരം അനുസരിച്ച് പൊലീസ് അവിടെ എത്തിയപ്പോൾ മൃതദേഹം ഭാഗികമായി മൃഗങ്ങൾ തിന്ന നിലയിൽ ആയിരുന്നു.
advertisement
5/6
വസ്ത്രങ്ങളിൽ നിന്നും ടാറ്റൂ മാർക്കിൽ നിന്നും മൃതദേഹം മകന്റേതാണന്ന് കൊല്ലപ്പെട്ടയാളുടെ മാതാപിതാക്കൾ തിരിച്ചറിയുകയായിരുന്നു. മൃതദേഹം എയിംസ് ആശുപത്രിയിലേക്ക് മാറ്റുകയും അവിടെ വച്ച് പോസ്റ്റ് മോർട്ടം ചെയ്യുകയും ചെയ്തു.
advertisement
6/6
പോസ്റ്റ് മോർട്ടത്തിലാണ് മരണത്തിന് കാരണം തലയ്ക്കേറ്റ പരിക്കാണെന്ന് തെളിഞ്ഞത്. സെക്ഷൻ 302 പ്രകാരം മൈതാൻ ഗാർഹി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയായ പതിനേഴുകാരനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
മലയാളം വാർത്തകൾ/Photogallery/Crime/
Shocking Murder | 2500 രൂപ കടം വാങ്ങിയതിനെ ചൊല്ലി തർക്കം; സുഹൃത്തിനെ 17കാരൻ കൊലപ്പെടുത്തി