ബലാത്സംഗം ചെയ്തയാളുടെ അമ്മയെ പതിനേഴുകാരി വെടിവെച്ചുവീഴ്ത്തി
- Published by:Anuraj GR
- news18-malayalam
Last Updated:
2021ലാണ് 15കാരിയായ പെൺകുട്ടിയെ കൗമാരക്കാരൻ ബലാത്സംഗം ചെയ്തത്
advertisement
1/4

ന്യൂഡല്‍ഹി: ബലാത്സംഗം ചെയ്ത കൗമാരക്കാരന്‍റെ അമ്മയെ വെടിവെച്ചുവീഴ്ത്തി പതിനേഴുകാരി. ഡൽഹിയിലാണ് സംഭവം. ഡൽഹിയിലെ സുഭാഷ് മൊഹല്ലയിലാണ് ബലാത്സംഗക്കേസിലെ ഇരയായ പെൺകുട്ടി പ്രതിയുടെ അമ്മയെ വെടിവച്ചത്. വെടിവെയ്പ്പിൽ പരിക്കേറ്റ അമ്പതുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
advertisement
2/4
ഡല്‍ഹിയിലെ ഭജന്‍പുര മേഖലയില്‍ പലചരക്ക് കട നടത്തുന്ന സ്ത്രീയെയാണ് പെണ്‍കുട്ടി വെടിവച്ചതെന്ന് പൊലീസ് പറഞ്ഞു. വെടിയേറ്റ സ്ത്രീയുടെ മകന്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ബലാത്സംഗക്കേസിലെ പ്രതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയില്ല.
advertisement
3/4
ഡൽഹിയിലെ സുഭാഷ് മൊഹല്ലയിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഒരു സ്ത്രീയെ വെടിവെച്ചുകൊന്നതായി ശനിയാഴ്ച വൈകുന്നേരം 5:30 ഓടെ ഭജൻപുര പോലീസ് സ്റ്റേഷനിലേക്ക് സന്ദേശം ലഭിച്ചു. പോലീസ് സംഘം ഉടൻ സ്ഥലത്തെത്തി. വെടിയേറ്റ ഉടൻതന്നെ പ്രദേശത്തെ നാട്ടുകാർ പരിക്കേറ്റ സ്ത്രീയെ ജെപിസി ആശുപത്രിയിലേക്ക് മാറ്റി.
advertisement
4/4
കടയിൽ സാധനം വാങ്ങാനെന്ന വ്യാജേന എത്തിയാണ് പെൺകുട്ടി സ്ത്രീയെ പിസ്റ്റൾ ഉപയോഗിച്ച് വെടിവെച്ചത്. വെടിയേറ്റ സ്ത്രീയുടെ മകനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 328, 376 (ബലാത്സംഗം), കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയൽ നിയമം (പോക്‌സോ) എന്നീ വകുപ്പുകൾ പ്രകാരം കേസ് നിലവിലുണ്ട്. 2021ലാണ് 15കാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. ഈ കേസിൽ വിചാരണ ആരംഭിക്കാനിരിക്കെയാണ് പെൺകുട്ടി പ്രതിയുടെ അമ്മയെ വെടിവെച്ചത്.