പ്രവാസിയുടെ വീട്ടിലെത്തി കാറുകൾ കത്തിച്ചവർ പിടിയിൽ; പിന്നിൽ ഗൾഫിൽ ഒരുമിച്ച് ജോലി ചെയ്യുന്നതിനിടെയുണ്ടായ തർക്കം
- Published by:Rajesh V
- news18-malayalam
Last Updated:
കഴിഞ്ഞ ദിവസം പുലർച്ചെ രണ്ട് മണിയോടെ ആയിരുന്നു വീട്ടിന് മുന്നില്‍ പാർക്ക് ചെയ്തിരുന്ന കാറുകൾക്ക് തീയിട്ടത്
advertisement
1/5

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ വീട്ടുമുറ്റത്ത് കിടന്ന പ്രവാസിയുടെ വാഹനങ്ങൾ കത്തിച്ച സംഭവത്തിലെ പ്രതികൾ അറസ്റ്റിൽ. വെഞ്ഞാറമൂട് സ്വദേശിയായ മുരുകൻ എന്ന വ്യക്തിയുടെ കാറുകളാണ് കത്തിച്ചത്. സംഭവത്തിൽ അനിൽ കുമാർ, രാജ്കുമാർ എന്നിവരെയാണ് വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തത്.
advertisement
2/5
അനിലും മുരുകനും വിദേശത്ത് ഒരുമിച്ച് ജോലിചെയ്തിരുന്നവരാണ്. വിദേശത്തു വെച്ച് ഇരുവരും തമ്മിലുണ്ടായ തർക്കമാണ് വാഹനം കത്തിക്കാൻ കാരണമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് വെഞ്ഞാറമൂട് വലിയകട്ടയ്ക്കലിൽ താമസിക്കുന്ന മുരകുകന്റെ വീട്ട് മുറ്റത്ത് പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകൾ അജ്ഞാതൻ തീയിട്ട് നശിപ്പിച്ചത്. ഇതിനുശേഷം അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. പുലർച്ചെ രണ്ട് മണിയോടെ ആയിരുന്നു സംഭവം.
advertisement
3/5
കൈയ്യിൽ ഇന്ധനക്കുപ്പിയുമായി എത്തിയ പ്രതി കാറുകളുടെ മുകളിൽ ഇന്ധനമൊഴിച്ച് തീയിട്ട ശേഷം രക്ഷപ്പെടുന്നത് വീട്ടിലെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. തീ കത്തുന്നത് കണ്ട് പുറത്തിറങ്ങിയ വീട്ടുകാരും അയൽവാസികളും ചേർന്ന് തീ കെടുത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവത്തിൽ കാറുകൾ ഭാഗീകമായി കത്തിനശിച്ചു.
advertisement
4/5
വെഞ്ഞാറമൂട് പൊലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തിയിരുന്നു. മുരുകനുമായി ശത്രുതയുള്ള ചിലരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
advertisement
5/5
വർക്കല നരിക്കൽ മുക്കിൽ വെച്ചാണ് സിഐ അനൂപ് കൃഷ്ണന്റെയും എസ്‌ഐ ഷാനിന്റെയും നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതികളെ പിടി കൂടിയത്.
മലയാളം വാർത്തകൾ/Photogallery/Crime/
പ്രവാസിയുടെ വീട്ടിലെത്തി കാറുകൾ കത്തിച്ചവർ പിടിയിൽ; പിന്നിൽ ഗൾഫിൽ ഒരുമിച്ച് ജോലി ചെയ്യുന്നതിനിടെയുണ്ടായ തർക്കം