TRENDING:

നടന്‍ ആര്യയുടെ പേരില്‍ ആള്‍മാറാട്ടം;വിവാഹ വാഗ്ദാനം നല്‍കി ശ്രീലങ്കന്‍ യുവതിയുടെ 70 ലക്ഷം തട്ടിയെടുത്ത രണ്ടു പേര്‍ പിടിയില്‍

Last Updated:
മുഹമ്മദ് അര്‍മാന്‍, മുഹമ്മദ് ഹുസൈനി എന്നിവരാണ് പിടിയിലായത്.
advertisement
1/5
വിവാഹ വാഗ്ദാനം നല്‍കി ശ്രീലങ്കന്‍ യുവതിയുടെ 70 ലക്ഷം തട്ടിയെടുത്ത രണ്ടു പേര്‍ പിടിയില്‍
[caption id="attachment_431449" align="alignnone" width="300"] ചെന്നൈ: തമിഴ് നടന്‍ ആര്യയുടെ പേരില്‍ ആള്‍മാറാട്ടം നടത്തി തട്ടിപ്പ് നടത്തിയ രണ്ടു പേര്‍ പിടിയില്‍. വിവാഹ വാഗദാനം നല്‍കി ജര്‍മ്മനിയില്‍ സ്ഥിരതാമസമാക്കിയ ശ്രീലങ്കന്‍ യുവതിയുടെ 70 ലക്ഷം രൂപ ഇവര്‍ തട്ടിയെടുത്തു.</dd> <dd>[/caption]
advertisement
2/5
മുഹമ്മദ് അര്‍മാന്‍, മുഹമ്മദ് ഹുസൈനി എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച രാവിലെയാണ് ഇന്‍സ്‌പെക്ടര്‍ ഗീതയുടെ നേതൃത്വത്തിലുള്ള സൈബര്‍ ക്രൈം വിങ് പൊലീസ് പ്രതികളെ പിടികൂടിയത്.
advertisement
3/5
സൈബര്‍ ക്രൈം വിങ് പൊലീസ് നടനെ ആര്യയെ വിളിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നടന്റെ പേരില്‍ ആള്‍മാറാട്ടം നടത്തിയ തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയത്. വാട്‌സാപ്പ് വഴിയായിരുന്നു തട്ടിപ്പ് നടത്തിയത്.
advertisement
4/5
ശ്രീലങ്കന്‍ യുവതി ആര്യയുടെ സിനിമകള്‍ക്ക് റിലീസ് നിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. കേസ് പരിഗണിച്ച കോടതി വാദം കേട്ട ശേഷം കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ പൊലീസിനോട് നിര്‍ദേശിച്ചു. തുടര്‍ന്ന് അഡീഷണല്‍ കമ്മീഷണര്‍ രാഘവേന്ദ്ര കെ രവിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷണം നടത്തി.
advertisement
5/5
ആഗസ്റ്റ് 24ന് റാണിപേട്ടിനടുത്ത് പെരുമ്പള്ളിപ്പാക്കത്ത് വെച്ച് രണ്ട് പ്രതികളെ പൊലീസ് പിടികൂടി. പ്രതികളെ പിടികൂടിയതിന് പൊലീസ് കമ്മീഷണര്‍ക്കും സെന്‍ട്രല്‍ ബ്രാഞ്ച് അഡീഷണല്‍ കമ്മീഷണറിനും സൈബര്‍ ക്രൈം ടീമിനും നടന്‍ ആര്യ നന്ദി പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Crime/
നടന്‍ ആര്യയുടെ പേരില്‍ ആള്‍മാറാട്ടം;വിവാഹ വാഗ്ദാനം നല്‍കി ശ്രീലങ്കന്‍ യുവതിയുടെ 70 ലക്ഷം തട്ടിയെടുത്ത രണ്ടു പേര്‍ പിടിയില്‍
Open in App
Home
Video
Impact Shorts
Web Stories