പതിമൂന്നുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ യുവതി പോക്സോ കേസിൽ അറസ്റ്റിലായി
- Published by:Anuraj GR
- news18-malayalam
Last Updated:
13 വയസുള്ള രണ്ടാമത്തെ മകന്‍റെ പെരുമാറ്റത്തിൽ സംശയം തോന്നിയ പിതാവ് നടത്തിയ അന്വേഷണത്തിലാണ് ഭാര്യ മകനെ പീഡിപ്പിച്ച വിവരം പുറത്തുവരുന്നത്.
advertisement
1/4

തിരുവനന്തപുരം: പതിമൂന്നുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അമ്മ പോക്സോ പ്രകാരം അറസ്റ്റിലായി. തിരുവനന്തപുരം ജില്ലയിലാണ് സംഭവം. 2020ഡിസംബർ 18ന് കേസെടുത്തു. അറസ്റ്റുചെയ്ത് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ യുവതി ഇപ്പോൾ റിമാൻഡിലാണ്.
advertisement
2/4
ചൈൽഡ് ലൈൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. എന്നാൽ പൊലീസ് ആവശ്യപ്പെട്ട പ്രകാരം കുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കി റിപ്പോർട്ട് നൽകുകയാണ് ചെയ്തതെന്ന് ചൈൽഡ് വെൽഫയർ കമ്മറ്റി ചെയർപേഴ്സൺ ന്യൂസ് 18നോട് പറഞ്ഞത്.
advertisement
3/4
മാതാവിന്‍റെ ഫോണിൽ അശ്ലീല ചിത്രങ്ങൾ കണ്ട വിവരം 17 വയസുള്ള മൂത്ത മകൻ പിതാവിനെ വിളിച്ചു അറിയിച്ചതോടെയാണ് സംഭവം പുറത്താകുന്നത്. തുടർന്ന് വിദേശത്തുള്ള പിതാവ് കുട്ടികളെ ഭാര്യയുടെ അടുത്തുനിന്ന് 2019 ഡിസംബർ 10 വിളിച്ചു കൊണ്ടുവന്നു. തുടർന്ന് 13 വയസുള്ള രണ്ടാമത്തെ മകന്‍റെ പെരുമാറ്റത്തിൽ സംശയം തോന്നിയ പിതാവ് നടത്തിയ അന്വേഷണത്തിലാണ് ഭാര്യ മകനെ പീഡിപ്പിച്ചതായി വിവരം പുറത്തുവരുന്നത്. അഞ്ചാം ക്‌ളാസ് പഠിക്കുന്ന സമയം മുതൽ പിതാവ് കൊണ്ടുവന്ന കാലം വരെ ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് പരാതി.
advertisement
4/4
തുടർന്ന് ഭർത്താവ് കടയ്ക്കാവൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ചൈൽഡ് ലൈൻ കൗൺസിലിങ്ങിൽ കുട്ടി കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി. രാത്രി കാലങ്ങളിൽ അമ്മ മോശമായി പെറുമാറാറുണ്ടെന്ന് കുട്ടി പറഞ്ഞതിനെത്തുടർന്ന് തയാറാക്കിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് പോക്സോ റിപ്പോർട്ട് പ്രകാരം യുവതിയെ അറസ്റ്റു ചെയ്തതെന്ന് പൊലീസ് പറയുന്നു.
മലയാളം വാർത്തകൾ/Photogallery/Crime/
പതിമൂന്നുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ യുവതി പോക്സോ കേസിൽ അറസ്റ്റിലായി