TRENDING:

വാടക കുടിശിക നൽകിയില്ല; ബംഗളൂരുവിൽ വീട്ടുടമസ്ഥ യുവതിയെ കുത്തി പരിക്കേൽപ്പിച്ചു

Last Updated:
വാടകക്കാരിയായ 28 വയസുകാരി ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്
advertisement
1/5
വാടക കുടിശിക നൽകിയില്ല; ബംഗളൂരുവിൽ വീട്ടുടമസ്ഥ യുവതിയെ കുത്തി പരിക്കേൽപ്പിച്ചു
വാടക കുടിശികയായ 24,000 രൂപ അടയ്ക്കാത്ത യുവതിയെ വീട്ടുടമസ്ഥ കുത്തി പരിക്കേൽപ്പിച്ചു. ബെംഗളൂരുവിലെ രാജഗോപാൽനഗറിലാണ് സംഭവം. വാടകക്കാരിയായ 28 വയസുകാരി പൂർണിമ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
advertisement
2/5
ബെംഗളൂരുവിലെ മാരുതി നഗർ സ്വദേശിനി കെ മഹാലക്ഷ്മിയാണ് അറസ്റ്റിലായത്. വീട്ടുടമസ്ഥ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. അക്രമത്തിനിരയായ പൂർണിമയും സ്വകാര്യ കമ്പനിയിലെ ജോലിക്കാരനായ ഭർത്താവ് രവിചന്ദ്രയും കഴിഞ്ഞ ഒരു വർഷമായി മഹാലക്ഷ്മിയുടെ ഉടമസ്ഥതയിലുള്ള സിംഗിൾ ബെഡ്‌റൂം വീട്ടിൽ വാടകയ്ക്ക് താമസിക്കുകയാണ്.
advertisement
3/5
ദമ്പതികൾ ഉടമയ്ക്ക് 65,000 രൂപ മുൻകൂർ അടയ്ക്കുകയും പ്രതിമാസം 6,000 രൂപ വാടകയും നൽകിയാണ് താമസം. എന്നാൽ കൊറോണ മൂലമുണ്ടായ ലോക്ക്ഡൗൺ കാരണം മെയ് മാസത്തിൽ സോളാർ ലൈറ്റ് ഡിസ്ട്രിബ്യൂട്ടിംഗ് ഏജൻസിയിലെ സെയിൽസ് എക്സിക്യൂട്ടീവായിരുന്നു ഭർത്താവിന് നഷ്ടമായി.
advertisement
4/5
ഭാര്യ പൂർണിമ ഒരു വീട്ടമ്മയാണ്. ഭർത്താവ് അടുത്തിടെ മറ്റൊരു കമ്പനിയിൽ ജോലിയിൽ ചേർന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് കഴിഞ്ഞ നാല് മാസമായി രവിചന്ദ്ര വാടക നൽകിയിരുന്നില്ല. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി മഹാലക്ഷ്മി ഇവരുടെ വീട്ടിൽ എത്തി യുവതിയുമായി വഴക്കിട്ടു.
advertisement
5/5
ഒരു മാസം കൂടി കാത്തിരിക്കണമെന്ന് ദമ്പതികൾ അഭ്യർത്ഥിച്ചെങ്കിലും വീട്ടുടമസ്ഥ തയ്യാറായില്ല. അഡ്വാൻസ് തുകയിൽ നിന്ന് കുടിശ്ശിക വെട്ടിക്കുറയ്ക്കാൻ പൂർണിമ നിർദ്ദേശിച്ചെങ്കിലും അതും സമ്മതിച്ചില്ല. ഇവർ തമ്മിൽ തർക്കമായതോടെ ഉടമസ്ഥയായ മഹാലക്ഷ്മി അടുക്കളയിലേക്ക് ഓടിക്കയറി കത്തി എടുത്ത് പൂർണിമയുടെ കൈയിലും കഴുത്തിലും കുത്തുകയായിരുന്നു.
മലയാളം വാർത്തകൾ/Photogallery/Crime/
വാടക കുടിശിക നൽകിയില്ല; ബംഗളൂരുവിൽ വീട്ടുടമസ്ഥ യുവതിയെ കുത്തി പരിക്കേൽപ്പിച്ചു
Open in App
Home
Video
Impact Shorts
Web Stories