ജോലി 'ഗർഭിണിയാക്കൽ'; ശമ്പളം 25 ലക്ഷം രൂപ; ഓൺലൈനിൽ യുവാവിന് നഷ്ടമായത് അരലക്ഷം രൂപ
- Published by:Rajesh V
- news18-malayalam
Last Updated:
കുട്ടികളില്ലാത്ത യുവതികളുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട് അവരെ ഗർഭിണിയാക്കുകയാണ് ജോലി എന്നായിരുന്നു വാഗ്ദാനം
advertisement
1/6

മാഹി: കുട്ടികളില്ലാത്ത യുവതികളെ 'ഗർഭിണികളാക്കുന്ന ജോലി' വാഗ്ദാനം ചെയ്തുള്ള ഓൺലൈൻ തട്ടിപ്പില്‍ ഇതര സംസ്ഥാനക്കാരന് നഷ്ടമായത് അരലക്ഷം രൂപ.
advertisement
2/6
ഗർഭധാരണം നടക്കാത്ത സ്ത്രീകളെ ചികിത്സിക്കുന്ന ക്ലിനിക്കിന്റെ പേരിലാണ് ഓൺലൈനിൽ ഗർഭം ധരിപ്പിക്കൽ തൊഴിൽ വാഗ്ദാനവുമായി തട്ടിപ്പുസംഘം പ്രവർത്തിച്ചത്. കുട്ടികളില്ലാത്ത യുവതികളുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട് അവരെ ഗർഭിണിയാക്കുകയാണ് ജോലി എന്നായിരുന്നു വാഗ്ദാനം.
advertisement
3/6
മാഹി ദേശീയപാതയ്ക്ക് സമീപത്തെ ലോഡ്ജിൽ താമസിച്ചിരുന്ന ഇതരസംസ്ഥാന തൊഴിലാളിയായ സാജൻ ബട്ടാരി(34)ക്കാണ് 49,500 രൂപ നഷ്ടമായത്. 'ഗർഭം ധരിപ്പിക്കൽ ജോലി' ലഭിച്ചെന്ന് അവകാശപ്പെട്ട ഒരാള്‍ ഓൺലൈനായി സംസാരിക്കുന്നതിന്റെ വീഡിയോ അയച്ചുകൊടുത്താണ് ബട്ടാരിയെ ഇരയാക്കിയത്.
advertisement
4/6
ഒരു യുവതിയെ ഗർഭിണിയാക്കിയതിന് കമ്പനിക്ക് ലഭിച്ച 25 ലക്ഷത്തിൽ നിന്ന് 5 ലക്ഷം തന്റെ അക്കൗണ്ടിലേക്ക് അയച്ചുതന്നതായി വീഡിയോയിലുള്ള ആൾ പറഞ്ഞു. കൂടാതെ ഇയാൾക്ക് പണം ട്രാൻസ്ഫർ ചെയ്തതിന്റെ സ്ക്രീൻ ഷോട്ടും അയച്ചുകൊടുത്തു. തൊഴിൽ വിവരങ്ങൾ കമ്പനി പൂര്‍ണമായും രഹസ്യമായി സൂക്ഷിക്കുമെന്നും അറിയിച്ചിരുന്നു.
advertisement
5/6
ഇതിന് പിന്നാലെ ഫോൺ സന്ദേശം ബട്ടാരിയ്ക്ക് ലഭിച്ചു. കമ്പനിയിൽ ജോലിയിൽ പ്രവേശിക്കണമെങ്കിൽ അപേക്ഷാ ഫീസ്, പ്രോസസിംഗ് ഫീസ് എല്ലാം ചേർത്ത് 49,500 അയയ്ക്കണമെന്നായിരുന്നു സന്ദേശം. പണം അയക്കാനുള്ള ക്യുആർ കോഡും അയച്ചുകൊടുത്തു. ഇതിന് പിന്നാലെ തന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കപ്പെട്ടുവെന്നാണ് യുവാവ് പറയുന്നത്.
advertisement
6/6
തുടർന്ന് ലോഡ്ജ് ഉടമയോട് വിവരം പറഞ്ഞു. ഒടുവിൽ ലോഡ്ജ് ഉടമയുടെ സഹായത്തോടെ മാഹി പൊലീസിൽ പരാതി നൽകി. സൈബർ സെല്ലിന്റെ സഹായത്തോടെ മാഹി പൊലീസ് അന്വേഷണം ആരംഭിച്ചു
മലയാളം വാർത്തകൾ/Photogallery/Crime/
ജോലി 'ഗർഭിണിയാക്കൽ'; ശമ്പളം 25 ലക്ഷം രൂപ; ഓൺലൈനിൽ യുവാവിന് നഷ്ടമായത് അരലക്ഷം രൂപ