TRENDING:

Explained | കോവിഡ് വാക്സിനേഷൻ; കോവിൻ പോർട്ടലിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം?

Last Updated:
സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്‌സിനേഷന്‍ സൗജന്യമാണ്. പൊതുജനങ്ങള്‍ക്ക് നേരിട്ട് രജിസ്റ്റര്‍ ചെയ്യാം.
advertisement
1/10
Explained | കോവിഡ് വാക്സിനേഷൻ; കോവിൻ പോർട്ടലിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം?
തിരുവനന്തപുരം: രാജ്യത്തെ രണ്ടാം ഘട്ട വാക്സിനേഷന്റെ ഭാഗമായി സംസ്ഥാനത്തും 60 വയസ് കഴിഞ്ഞവര്‍ക്കുള്ള കോവിഡ് വാക്സീനേഷന്‍ ഇന്ന് മുതല്‍ ആരംഭിക്കും. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 നും 59 നും ഇടയില്‍ പ്രായമുള്ള മറ്റ് രോഗബാധിതര്‍ക്കുമാണ് വാക്സിനേഷൻ. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച് സര്‍ക്കാര്‍ ആശുപത്രികളിലും തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും വാക്‌സിനെടുക്കാന്‍ സൗകര്യമുണ്ടാകും. സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്‌സിനേഷന്‍ സൗജന്യമാണ്. പൊതുജനങ്ങള്‍ക്ക് നേരിട്ട് രജിസ്റ്റര്‍ ചെയ്യാം.
advertisement
2/10
60 വയസ്സിനു മുകളിലുള്ളവർക്കും 45–59 പ്രായപരിധിയിലുള്ള ഗുരുതര രോഗബാധിതർക്കും കോവിഡ് വാക്സിനേഷനുള്ള റജിസ്ട്രേഷൻ തിങ്കളാഴ്ച രാവിലെ ആരംഭിച്ചു. കോവിൻ (https://www.cowin.gov.in, https://selfregistration.cowin.gov.in/register) പോർട്ടൽ വഴിയും ആരോഗ്യസേതു ആപ് വഴിയും റജിസ്റ്റർ ചെയ്യാം.
advertisement
3/10
രജിസ്ട്രേഷൻ സമയത്ത് ഫോട്ടോ തിരിച്ചറിയൽ കാർഡിലുള്ള അടിസ്ഥാന വിവരങ്ങൾ നൽകണം. ഒടിപി (വൺ ടൈം പാസ്‌വേഡ്) പരിശോധനയുമുണ്ട്.
advertisement
4/10
വാക്സിനേഷൻ കേന്ദ്രങ്ങളുടെ പട്ടികയും ഒഴിവുള്ള സമയവും കാണാം. സർക്കാർ ആശുപത്രികളിൽ വാക്സിനേഷൻ സൗജന്യമാണ്.
advertisement
5/10
സംസ്ഥാനത്തെ 395 സ്വകാര്യ ആശുപത്രികളിലും 250 രൂപ നിരക്കിൽ വാക്‌സീനെടുക്കാൻ സൗകര്യമുണ്ട്.Cowin App ലഭ്യമായ സമയം നോക്കി സൗകര്യപ്രദമായ ഏതു കേന്ദ്രത്തിലും ബുക്ക് ചെയ്യാം.
advertisement
6/10
റജിസ്റ്റർ ചെയ്തവർക്കായി അക്കൗണ്ട് ഉണ്ടാകും. ഒരു മൊബൈൽ നമ്പർ ഉപയോഗിച്ചു 4 പേരെ റജിസ്റ്റർ ചെയ്യാം. ഓരോരുത്തരുടെയും ഐഡി കാർഡ് നമ്പർ വ്യത്യസ്തമായിരിക്കണം.
advertisement
7/10
കുത്തിവയ്പ് എടുക്കുന്നതു വരെ റജിസ്ട്രേഷൻ, അപ്പോയിന്റ്മെന്റ് കാര്യങ്ങളിൽ തിരുത്തൽ വരുത്താനും സൗകര്യമുണ്ട്. റജിസ്ട്രേഷൻ പൂർത്തിയായാൽ ഡൗൺലോഡ് ചെയ്യാവുന്ന ടോക്കൺ ലഭിക്കും.
advertisement
8/10
മൊബൈലിൽ എസ്എംഎസും ലഭിക്കും. ആദ്യ ഡോസ് ബുക്ക് ചെയ്യുമ്പോൾ തന്നെ രണ്ടാം ഡോസിനുള്ള തീയതിയും ലഭിക്കും.
advertisement
9/10
വാക്സിനെടുക്കാന്‍ എത്തുമ്പോള്‍ ആധാര്‍ കാര്‍ഡ് ഹാജരാക്കണം. മറ്റ് അംഗീകൃത ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡുകളും സ്വീകരിക്കും. 45 മുതല്‍ 59 വയസ്സ് വരെയുള്ളവരാണെങ്കില്‍ ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
advertisement
10/10
ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡ് വിവരങ്ങൾ നൽകിയാൽ വാക്സിന് വേണ്ടി രജിസ്റ്റർ ചെയ്യാനാകും
മലയാളം വാർത്തകൾ/Photogallery/Explained/
Explained | കോവിഡ് വാക്സിനേഷൻ; കോവിൻ പോർട്ടലിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം?
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories