നാല് പതിറ്റാണ്ട് മുമ്പ് ആർട്ടിക്കിൾ 370നെക്കുറിച്ച്; കശ്മീരിനെക്കുറിച്ച് നരേന്ദ്രമോദിയുടെ കാഴ്ച്ചപ്പാടിൻറെ ഉദാഹരണം
- Published by:Vishnupriya S
- news18-malayalam
Last Updated:
അനിന്ദ്യ ബാനർജി
advertisement
1/8

1984ൽ പൂനെയിൽ വെച്ച് ഒരു യുവ ആർഎസ്എസ് പ്രവർത്തകൻ ജമ്മു കശ്മീരിന് പ്രത്യേക പദവിയും വ്യവസ്ഥകളും നൽകുന്ന ആർട്ടിക്കിൾ 370, ആർട്ടിക്കിൾ 35 എ എന്നിവയെക്കുറിച്ച് ഒരു പ്രസംഗം നടത്തിയിരുന്നു. ഏകദേശം 35 വർഷങ്ങൾക്കു ശേഷം, അതേ നേതാവിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ഈ രണ്ട് ആർട്ടിക്കിളുകളും റദ്ദു ചെയ്തു. അന്ന് ആർട്ടിക്കിൾ 370നെക്കുറിച്ചും ജമ്മു കശ്മീരിനെക്കുറിച്ചും ഘോരഘോരം പ്രസംഗിച്ചയാളാണ് ഇന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി.
advertisement
2/8
2014 ൽ അധികാരത്തിൽ വന്നതു മുതൽ ജമ്മു കശ്മീരിനെക്കുറിച്ചുള്ള തന്റെ ശക്തമായ വീക്ഷണങ്ങൾ മോദി രാജ്യത്തോട് പറയുന്നതാണ്. എന്നാൽ ജമ്മു കശ്മീരിനു വേണ്ടിയുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ അതിനും മുൻപേ ആരംഭിച്ചതാണെന്ന കാര്യം അധികമാർക്കും അറിയില്ല.
advertisement
3/8
1993-ലെ ജമ്മു കശ്മീർ തിരഞ്ഞെടുപ്പ് സമയത്ത് ബിജെപി ജനറൽ സെക്രട്ടറി എന്ന നിലയിൽ അദ്ദേഹം സംസ്ഥാനത്തുടനീളം സഞ്ചരിച്ചിട്ടുണ്ട്. അന്ന് കശ്മീരിലെ ബിജെപി നേതാവ് എംഡി അഷ്‌റഫ് ആസാദ് മോദിയുമായി വലിയ സൗഹൃദത്തിലായി. അദ്ദേഹത്തിന്റെ വീട്ടിൽ മോദിക്ക് വലിയ സ്വീകരണവും നൽകിയിരുന്നു. വർഷങ്ങൾ കഴിയുന്തോറും അവരുടെ ബന്ധം കൂടുതൽ ശക്തമായിക്കൊണ്ടിരുന്നു. കശ്മീരിലെ എല്ലാ ജനങ്ങൾക്കും ജോലി വേണമെന്ന കാഴ്ചപ്പാട് ഉള്ളയാളാണ് മോദിയെന്ന് ആസാദ് പറയുന്നു.
advertisement
4/8
നരേന്ദ്ര മോദിയും മുതിർന്ന ബിജെപി നേതാവ് മുരളി മനോഹർ ജോഷിയും ചേർന്ന് 1992 ജനുവരി 26-ന് ശ്രീനഗറിലെ ലാൽ ചൗക്കിൽ ത്രിവർണ പതാക ഉയർത്തിയിരുന്നു. അന്ന് ഏകതാ യാത്രക്ക് (Ekta Yatra) സമാപനം കുറിച്ചുകൊണ്ടാണ് പതാക ഉയർത്തിയത്. അന്ന് ഇത്തരമൊരു കാര്യം ചിന്തിക്കാൻ പോലും പറ്റാത്തതായിരുന്നു. ഇന്ത്യയിലുടനീളം സഞ്ചരിച്ച് യാത്ര പൂർത്തിയാക്കി മോദി ജനുവരി 30 നാണ് സ്വദേശത്ത് മടങ്ങിയെത്തിയത്. യാത്ര പൂർത്തിയാക്കി തിരിച്ചെത്തിയ നേതാക്കൾക്ക് പാർട്ടി വലിയ സ്വീകരണം ഒരുക്കിയിരുന്നു. അദ്ദേഹത്തിന്റെ അമ്മ ഹീരാബെൻ ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത് അന്നാണ്. മകന്റെ നെറ്റിയിൽ തിലകം ചാർത്തിയാണ് ഹീരാബെൻ അദ്ദേഹത്തെ സ്വീകരിച്ചത്.
advertisement
5/8
ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്താൻ മദൻ ലാൽ ഖുറാന നിയോഗിച്ച സംഘത്തിന്റെ ഭാഗമായും കശ്മീരിൽ മോദി എത്തിയിരുന്നു. സംസ്ഥാനത്തെ പ്രശ്നങ്ങളുടെ മൂലകാരണം ഇസ്ലാമിക മതമൗലികവാദമാണെന്ന് (Islamic fundamentalism) മോദി തിരിച്ചറിഞ്ഞു. അന്ന് സംസ്ഥാനം ഭരിച്ചിരുന്ന സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ പ്രാദേശിക മാധ്യമങ്ങൾ തീവ്രവാദം പ്രചരിപ്പിക്കുകയാണെന്നും സംഘം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
advertisement
6/8
1999-ലെ ഇന്ത്യ-പാക് യുദ്ധത്തിൽ അവശ്യസാധനങ്ങളുമായി എംഐ-17 ഹെലികോപ്റ്ററിൽ മോദി കാർഗിലിലേക്ക് പറന്നു. ആർട്ടിക്കിൾ 370, താത്കാലിക നിയമത്തിനു പകരം സ്പെഷ്യൽ നിയമമാക്കി പ്രഖ്യാപിക്കുന്നതിനെ നഖശിഖാന്തം എതിർത്ത വ്യക്തി കൂടിയാണ് മോദി.
advertisement
7/8
2013ൽ, ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ജമ്മുവിലെ എംഎ സ്റ്റേഡിയത്തിൽ മോദി ഒരു റാലി നടത്തിയിരുന്നു. ആർട്ടിക്കിൾ 370, ആർട്ടിക്കിൾ 35 എ എന്നിവക്കെതിരെ അന്ന് അദ്ദേഹം ശക്തമായി ആഞ്ഞടിച്ചു. സംസ്ഥാനത്തെ എസ്‌സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളെ നിയമം വിവേചനപരമായി കാണുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അധികാരത്തിലേറിയതിനു ശേഷം, അദ്ദേഹം ഇവ രണ്ടും റദ്ദാക്കുകയും ചെയ്തു.
advertisement
8/8
2014 ൽ ജമ്മു കശ്മീരിൽ വെള്ളപ്പൊക്ക സമയത്തും മോദി സംസ്ഥാനം സന്ദർശിച്ചിരുന്നു. അന്ന് 1000 കോടി രൂപയുടെ പ്രത്യേക പാക്കേജാണ് സംസ്ഥാനത്തിനു വേണ്ടി അദ്ദേഹം പ്രഖ്യാപിച്ചത്. ആ വർഷം അദ്ദേഹം ജന്മദിനം ആഘോഷിച്ചില്ല എന്നതും ശ്രദ്ധേയമാണ്.
മലയാളം വാർത്തകൾ/Photogallery/Explained/
നാല് പതിറ്റാണ്ട് മുമ്പ് ആർട്ടിക്കിൾ 370നെക്കുറിച്ച്; കശ്മീരിനെക്കുറിച്ച് നരേന്ദ്രമോദിയുടെ കാഴ്ച്ചപ്പാടിൻറെ ഉദാഹരണം