TRENDING:

അമിതാഭ് ബച്ചൻ, ധർമ്മേന്ദ്ര, ജയ ബച്ചൻ: ബോളിവുഡിൽ നിന്നും രാഷ്ട്രീയത്തിലേക്ക് ചേക്കേറിയ താരങ്ങളെ അറിയാം

Last Updated:
അമിതാഭ് ബച്ചൻ, ധർമ്മേന്ദ്ര, ജയാ ബച്ചൻ, ഗോവിന്ദ, ജയപ്രദ, ഊര്‍മ്മിള.. സിനിമാ രംഗത്ത് വിജയം നേടിയ ശേഷം രാഷ്ട്രീയത്തിലേക്ക് ചുവടുമാറിയ പ്രമുഖ താരങ്ങളെ അറിയാം..
advertisement
1/11
ബോളിവുഡിൽ നിന്നും രാഷ്ട്രീയത്തിലേക്ക് ചേക്കേറിയ താരങ്ങളെ അറിയാം
അമിതാഭ് ബച്ചൻ, ധർമ്മേന്ദ്ര, ജയാ ബച്ചൻ, ഗോവിന്ദ, ജയപ്രദ, ഊര്‍മ്മിള.. സിനിമാ രംഗത്ത് വിജയം നേടിയ ശേഷം രാഷ്ട്രീയത്തിലേക്ക് ചുവടുമാറിയ പ്രമുഖ താരങ്ങളെ അറിയാം..
advertisement
2/11
ജയ ബച്ചൻ: ഒരു കാലത്ത് ബോളിവുഡിൽ തിളങ്ങി നിന്ന താരങ്ങളിലൊരാളാണ് ജയ ബച്ചൻ. ഇപ്പോഴും ഇടയ്ക്ക് ചില ചിത്രങ്ങളിൽ എത്താറുണ്ട്. 2004 ല്‍ സമാജ് വാദി പാർട്ടിയിൽ ചേർന്ന ജയ, നിലവിൽ ഉത്തർപ്രദേശിനെ പ്രതിനിധീകരിക്കുന്ന രാജ്യസഭാംഗമാണ്.
advertisement
3/11
ഹേമമാലിനി: 1970-1990 കാലഘട്ടത്തിൽ ബോളിവുഡിലെ സൂപ്പർ ഹിറ്റ് നായികമാരിലൊരാളായിരുന്നു ഹേമമാലിനി. മികച്ച ക്ലാസിക്കൽ ഡാൻസർ കൂടിയായ അവർ അമിതാഭ് ബച്ചൻ, ധർമ്മേന്ദ്ര, രാജേഷ് ഖന്ന തുടങ്ങി അക്കാലത്തെ മുൻനിര നായകന്മാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. 2004 ലാണ് ഹേമമാലിനി ബിജെപിയിൽ ചേരുന്നത്. നിലവിൽ യുപി മഥുര മണ്ഡലത്തിൽ നിന്നുള്ള എംപിയാണ്
advertisement
4/11
അമിതാഭ് ബച്ചൻ: ബോളിവുഡിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് അമിതാഭ് ബച്ചൻ. 78-ാം വയസിലും സിനിമയിൽ സജീവമായിരിക്കുന്ന ബോളിവുഡിന്‍റെ ബിഗ് ബി ഇടയ്ക്ക് രാഷ്ട്രീയത്തിലും ഒരു കൈ പരീക്ഷിച്ചിരുന്നു. 1984 ൽ അലഹബാദ് മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം കോൺഗ്രസിൽ ചേർന്നത്. എന്നാല്‍ മൂന്ന് വർഷത്തിന് ശേഷം രാജിവച്ചു. നിലവില്‍ സമാജ് വാദി പാര്‍ട്ടിയെ പിന്തുണയ്ക്കുന്നു.
advertisement
5/11
ഗോവിന്ദ: 1990 കളിൽ ബോളിവുഡിലെ മുൻനിര നായകൻമാരിൽ ഒരാളായിരുന്നു 'ചിച്ചി'എന്ന ഓമനപ്പേരിലറിയപ്പെടുന്ന ഗോവിന്ദ. അനായാസമായി നൃത്തം ചെയ്യാനുള്ള കഴിവും കോമഡി-സീരിയസ് റോളുകൾ ഒരുപോലെ കൈകാര്യം ചെയ്യാനുള്ള മിടുക്കും താരത്തെ വ്യത്യസ്തനാക്കി. ഇന്ത്യൻ ദേശീയ കോൺഗ്രസിൽ ചേർന്ന ഗോവിന്ദ 2004-2009 വരെ ലോക്സഭാ അംഗമായിരുന്നു.
advertisement
6/11
ധർമ്മേന്ദ്ര: ബോളിവുഡിലെ മികച്ച താരങ്ങളുടെ പട്ടികയെടുത്താൽ അതിലൊരാൾ ധർമ്മേന്ദ്ര തന്നെയാകും എന്നതിൽ തർക്കമില്ല. 1960 കള്‍ മുതൽ ബോളിവുഡ് സിനിമയുടെ ഭാഗമായ ഈ 85കാരൻ എക്കാലത്തെയും മികച്ച ഹിറ്റുകളും ബോളിവുഡിന് സമ്മാനിച്ചിട്ടുണ്ട്. ഭാരതീയ ജനതാ പാർട്ടിയിൽ അംഗത്വം സ്വീകരിച്ച ധര്‍മ്മേന്ദ്ര 2004-2009 വരെ രാജസ്ഥാനിലെ ബിക്കാനീർ നിയോജകമണ്ഡലത്തിലെ എംപിയായിരുന്നു.
advertisement
7/11
കിരണ്‍ ഖേർ: ബോളിവുഡിൽ നിന്നും രാഷ്ട്രീയത്തിലേക്ക് ചുവടു മാറിയ മറ്റൊരു താരം കിരൺ ഖേറാണ്. 2009 ൽ bjoബിജെപിയിൽ ചേർന്ന ഇവർ ചണ്ഡിഗഡിൽ നിന്നുള്ള എംപിയാണ്
advertisement
8/11
ശത്രുഘൻ സിൻഹ: 1980 ന്‍റെ തുടക്കം മുതൽ 90 കളുടെ പകുതി വരെ ബോളിവുഡിൽ തിളങ്ങിയ താരമാണ് ശത്രുഘന്‍ സിൻഹ. "ഖാമോഷ്...!!" എന്ന ഒറ്റ ഡയലോഗ് മതി സിൻഹയെ ആളുകൾ തിരിച്ചറിയാൻ. 2009-2019 വരെ കോൺഗ്രസ് ലോക്‌സഭാ അംഗമായിരുന്നു സിൻഹ. രണ്ടുതവണ കേന്ദ്ര കാബിനറ്റ് മന്ത്രിയും രാജ്യസഭാ എംപിയും ആയിട്ടുണ്ട്.
advertisement
9/11
ജയ പ്രദ: ബോളിവുഡിന് പുറമെ തെന്നിന്ത്യൻ സിനിമകളിലും തിളങ്ങിയ താരമാണ് ജയപ്രദ.ദേവദൂതൻ, പ്രണയം തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളികൾക്കും സുപരിചിതയാണ് ഈ താരം. രാഷ്ട്രീയത്തിലേക്ക് ചുവടു മാറിയ ജയപ്രദ, തെലുങ്ക് ദേശം, സമാജ് വാദി രാഷ്ട്രീയ ലോക്ദൾ എന്നീ പാർട്ടികളുടെ ഭാഗമായ ശേഷം 2019 ൽ ബിജെപിയില്‍ ചേർന്നു.
advertisement
10/11
സണ്ണി ഡിയോൾ: ബോളിവുഡ് ആക്ഷൻ-റൊമാന്‍റിക് നായകനായി വിശേഷിപ്പിക്കപ്പെടുന്ന സണ്ണി ഡിയോൾ 2019 ലാണ് ബിജെപിയിൽ ചേർന്നത്. പഞ്ചാബിലെ ഗുരുദാസ് പുരിനെ പ്രതിനിധീകരിച്ച് ആ വർഷം നടന്ന തെരഞ്ഞെടുപ്പിൽ വിജയം നേടുകയും ചെയ്തു.
advertisement
11/11
ഊര്‍മ്മിള മദോന്ദ്കർ: 1990 കളിലെ ബോളിവുഡ് സൂപ്പർ നായികമാരിലൊരാളായിരുന്നു ഊർമ്മിള. മലയാളം-തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കോൺഗ്രസ് പാർട്ടിയിൽ ചേർന്ന ഊര്‍മ്മിള 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് 2020 ൽ കോൺഗ്രസ് അംഗത്വം ഉപേക്ഷിച്ച് ശിവസേനയിൽ ചേർന്നു
മലയാളം വാർത്തകൾ/Photogallery/Film/
അമിതാഭ് ബച്ചൻ, ധർമ്മേന്ദ്ര, ജയ ബച്ചൻ: ബോളിവുഡിൽ നിന്നും രാഷ്ട്രീയത്തിലേക്ക് ചേക്കേറിയ താരങ്ങളെ അറിയാം
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories