Aadujeevitham| ലൂസിഫറിന്റെ റെക്കോര്‍ഡ് തകർത്ത് 'ആടുജീവിതം'; നേട്ടം പങ്കുവച്ച് പൃഥ്വിരാജ്
- Published by:Sarika KP
- news18-malayalam
Last Updated:
'ലൂസിഫറിന്റെ' റെക്കോർഡാണ് ഇതോടെ പൃഥ്വിയുടെ തന്നെ ആടുജീവിതം മറികടന്നിരിക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.
advertisement
1/6

ഏറെ നാളത്തെ കാത്തിരിപ്പിനു വിരാമമിട്ട് കൊണ്ടാണ് ബ്ലെസി- പൃഥ്വിരാജ് ചിത്രം ആടുജീവിതം തീയറ്ററുകളിൽ മാർച്ച് 28 ന് എത്തിയത്. ആദ്യ ദിനം തന്നെ ചിത്രത്തിനു ആഗോളതലത്തിൽ ലഭിച്ചത് വൻ സ്വീകാര്യതയായിരുന്നു.
advertisement
2/6
ഫാൻസ് ഷോകൾ ഇല്ലാതിരുന്നിട്ടും ചിത്രം കേരളത്തിൽ നിന്നുമാത്രം അഞ്ചുകോടി രൂപ സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട്. എന്നാൽ ഇപ്പോഴിതാ ചിത്രത്തിന്റെ മറ്റൊരു നേട്ടം വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
advertisement
3/6
ഏറ്റവും വേഗത്തിൽ 50 കോടി നേടിയ ചിത്രങ്ങളിൽ ഇനി ഒന്നാം സ്ഥാനക്കാരൻ 'ആടുജീവിതം'. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭം 'ലൂസിഫറിന്റെ' റെക്കോർഡാണ് ഇതോടെ പൃഥ്വിയുടെ തന്നെ ആടുജീവിതം മറികടന്നിരിക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.
advertisement
4/6
മലയാള സിനിമയുടെ സുവർണ നേട്ടത്തിലേക്ക് കടക്കുന്ന ആടുജീവിതിത്തിന് ലോകമെമ്പാട് നിന്നും അഭിനന്ദന പ്രവാഹമാണ് കഴിഞ്ഞ രണ്ട് ദിവസമായി വന്നുകൊണ്ടിരിക്കുന്നത്.
advertisement
5/6
ആടുജീവിതത്തെ പ്രകീർത്തിച്ച് സിനിമ-സാംസ്ക്‌കാരിക മേഖലയിൽ നിന്നും നിരവധി പേരാണ് അഭിനന്ദനങ്ങളറിയിക്കുന്നത്. കൂടാതെ സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരും പൃഥ്വിരാജിനും ബ്ലെസിക്കും ബെന്യാമിനും നജീബിനും സിനിമയിലെ മറ്റ് താരങ്ങൾക്കും ഹൃദയത്തിൽ തൊട്ട നന്ദി അറിയിക്കുകയാണ്.
advertisement
6/6
പൃഥ്വിരാജാണ് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആടുജീവിതം സിനിമയുടെ റെക്കോര്‍ഡ് ആരാധകരുമായി പങ്കുവച്ചത്. ഇതിനിടെ, ചരിത്രത്തിലാദ്യമായി കർണാടകയിൽ നിന്നും ആദ്യദിനം ഒരുകോടി രൂപ ഗ്രോസ് കളക്ഷൻ നേടുന്ന ആദ്യ മലയാള സിനിമയായും ആടുജീവിതം മാറി. തമിഴ്നാട്ടിലും മികച്ച പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/Film/
Aadujeevitham| ലൂസിഫറിന്റെ റെക്കോര്‍ഡ് തകർത്ത് 'ആടുജീവിതം'; നേട്ടം പങ്കുവച്ച് പൃഥ്വിരാജ്