TRENDING:

Kalidas Jayaram Marriage | ​താരിണിയെ താലി ചാർത്തി സ്വന്തമാക്കി കാളിദാസ് ജയറാം

Last Updated:
ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് രാവിലെ 7.15 നും എട്ടിനുമിടയിലെ മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം നടന്നത്
advertisement
1/5
Kalidas Jayaram Marriage | ​താരിണിയെ താലി ചാർത്തി സ്വന്തമാക്കി കാളിദാസ് ജയറാം
നടനും താരദമ്പതികളായ ജയറാമിന്റെയും പാർവതിയുടെയും മകനുമായ കാളിദാസ് ജയറാം വിവാഹിതനായി. മോഡലായ താരിണി കലിം​ഗരായരാണ് വധു. ഗുരുവായൂർ ക്ഷേത്രത്തിൽ രാവിലെ 7.15 നും എട്ടിനുമിടയിലെ മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം നടന്നത്.
advertisement
2/5
കേന്ദ്ര മന്ത്രി സുരേഷ് ​ഗോപി, മന്ത്രി മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ള പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തിരുന്നു. ചുവന്ന ​ഗോൾഡൻ ബോർഡറുള്ള മുണ്ടും മേൽമുണ്ടുമായിരുന്നു കാളിദാസിന്റെ വേഷം. പഞ്ചകച്ചം മോഡലിലാണ് മുണ്ടുടുത്തിരുന്നത്. പീച്ച് നിറത്തിലെ സാരിയിൽ അതീവ സുന്ദരിയായാണ് താരിണി എത്തിത്.
advertisement
3/5
കഴിഞ്ഞ വെള്ളിയാഴ്ച ചെന്നൈയിൽ വച്ച് ഇരുവരുടെയും കുടുംബാം​ഗങ്ങൾ പ്രീവെഡ്ഡിം​ഗ് വിരുന്ന് നടത്തിയിരുന്നു.ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ നിമിഷ നേരങ്ങൾക്കുള്ളിൽ വൈറലായിരുന്നു. കഴിഞ്ഞ വർഷം നവംബർ മാസത്തിലായിരുന്നു കാളിദാസിന്റെയും താരിണിയുടെയും വിവാഹ നിശ്ചയം നടന്നത്.
advertisement
4/5
ചെന്നൈയിലെ കാലിംഗരായർ ജമീന്ദാർ കുടുംബത്തിലെ അംഗമാണ് അംഗമാണ് കാളിദാസിന്റെ വധു താരിണി. പതിനാറാം വയസു മുതൽ മോഡലിംഗ് മേഖലയിൽ സജീവമായിരുന്നു താരിണി. 2019ല്‍ മിസ് തമിഴ്‌നാട്, മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണര്‍ അപ്പ് കിരീടങ്ങള്‍ താരിണി ചൂടിയിട്ടുണ്ട്. 2022ലെ മിസ് ദിവാ യൂണിവേഴ്‌സ് സൗന്ദര്യമത്സരത്തിലും താരിണി പങ്കെടുത്തിരുന്നു.
advertisement
5/5
കാളിദാസിന്റെ സഹോദരി മാളവിക ജയറാമിന്റെ വിവാഹം കഴിഞ്ഞ വർഷെ മെയിൽ ​ഗുരുവായൂരിൽ വച്ചാണ് നടന്നത്. 1992-ല്‍ ജയറാമിന്റേയും പാര്‍വതിയുടേയും വിവാഹം ഗുരുവായൂരില്‍ വച്ചു തന്നെയായിരുന്നു നടന്നത്. മൂന്നു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് താരിണിയെ താലി ചാർത്തി കാളിദാസ് സ്വന്തമാക്കിയത്.
മലയാളം വാർത്തകൾ/Photogallery/Film/
Kalidas Jayaram Marriage | ​താരിണിയെ താലി ചാർത്തി സ്വന്തമാക്കി കാളിദാസ് ജയറാം
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories