TRENDING:

RRR താരം ജൂനിയര്‍ എന്‍ടിആറും വെട്രിമാരനും കൈകോര്‍ക്കുന്നു; അണിയറയില്‍ ഒരുങ്ങുന്നത് പാന്‍ ഇന്ത്യന്‍ ചിത്രം

Last Updated:
വന്‍ മുതല്‍ മുടക്കില്‍ പാന്‍ ഇന്ത്യന്‍ സിനിമയായി ഒരുക്കുന്ന സിനിമ രണ്ട് ഭാഗങ്ങളായാകും ഒരുക്കുക
advertisement
1/4
RRR താരം ജൂനിയര്‍ എന്‍ടിആറും വെട്രിമാരനും കൈകോര്‍ക്കുന്നു; അണിയറയില്‍ ഒരുങ്ങുന്നത് പാന്‍ ഇന്ത്യന്‍ ചിത്രം
ദേശീയ പുരസ്കാര ജേതാവും തമിഴിലെ പ്രമുഖ സംവിധായകനുമായ വെട്രിമാരനും തെലുങ്ക് സൂപ്പര്‍ താരം ജൂനിയര്‍ എന്‍ടിആറും കൈകോര്‍ക്കുന്നതായി റിപ്പോര്‍ട്ട്. ആര്‍ആര്‍ആര്‍ എന്ന ഹിറ്റ് ചിത്രത്തിന് പിന്നാലെ ഗംഭീര പ്രൊജക്ടുകളുമായാണ് താരം തയാറെടുക്കുന്നത്.
advertisement
2/4
വന്‍ മുതല്‍ മുടക്കില്‍ പാന്‍ ഇന്ത്യന്‍ സിനിമയായി ഒരുക്കുന്ന സിനിമ രണ്ട് ഭാഗങ്ങളായാകും ഒരുക്കുക. ആദ്യ ഭാഗത്തില്‍ ജൂനിയര്‍ എന്‍ടിആറും രണ്ടാം ഭാഗത്തില്‍ ധനുഷും ലീഡ് റോളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
advertisement
3/4
ആര്‍ആര്‍ആര്‍ തീര്‍ത്ത ആവേശം കെട്ടടങ്ങും മുന്‍പേ തന്‍റെ കരിയറിലെ മുപ്പതാമത് ചിത്രത്തിനായി തയാറെടുക്കുകയാണ് താരക് എന്ന ജൂനിയര്‍ എന്‍ടിആര്‍. ജനതാ ഗാരേജ് ഒരുക്കിയ കൊരട്ടാല ശിവയാകും ഈ സിനിമ സംവിധാനം ചെയ്യുക.
advertisement
4/4
ധനുഷിനെ നായകനാക്കി വെട്രിമാരന്‍ ഒരുക്കിയ അസുരന്‍ ദേശീയ തലത്തില്‍ ചര്‍ച്ചയായിരുന്നു. സുര്യയെ നായകനാക്കി ഒരുക്കുന്ന വാടിവാസല്‍ എന്ന സിനിമയുടെ പണിപ്പുരയിലാണ് അദ്ദേഹം ഇപ്പോള്‍, സൂരി, വിജയ് സേതുപതി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന വിടുതലൈ എന്ന ചിത്രവും റിലീസിന് ഒരുങ്ങുന്നു. ഇതിന് ശേഷമാകും വെട്രിമാരന്‍ ജൂനിയര്‍ എന്‍ടിആറുമായുള്ള ചിത്രത്തിലേക്ക് പ്രവേശിക്കുക.
മലയാളം വാർത്തകൾ/Photogallery/Film/
RRR താരം ജൂനിയര്‍ എന്‍ടിആറും വെട്രിമാരനും കൈകോര്‍ക്കുന്നു; അണിയറയില്‍ ഒരുങ്ങുന്നത് പാന്‍ ഇന്ത്യന്‍ ചിത്രം
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories