TRENDING:

300 സിനിമകളിൽ അഭിനയിച്ചു; സ്വത്തുക്കൾ മുഴുവനും വീട്ടുജോലിക്കാരിയുടെ പേരിൽ എഴുതിനൽകിയ നടൻ

Last Updated:
സ്വത്തുക്കൾ മുഴുവനും വീട്ടുജോലിക്കാരിയായ മീനാക്ഷിയുടെ പേരിൽ. നടന്റെ തീരുമാനത്തിന് പിന്നിൽ
advertisement
1/6
300 സിനിമകളിൽ അഭിനയിച്ചു; സ്വത്തുക്കൾ മുഴുവനും വീട്ടുജോലിക്കാരിയുടെ പേരിൽ എഴുതിനൽകിയ നടൻ
ചലച്ചിത്ര താരങ്ങൾ എന്ന് കേട്ടാൽ അവർക്ക് ചുറ്റും പ്രഭാവലയം ഉള്ളതായി ഒരു പൊതുധാരണയുണ്ടാവും. എങ്കിൽ, എല്ലാവർക്കും സന്തോഷവും ആഡംബരവും നിറഞ്ഞ ഒരു ജീവിതമാവില്ല ഉണ്ടാവുക. സിനിമയിൽ നിലയും വിലയും കെട്ടിപ്പടുത്തവർക്കും പറയാൻ ഉണ്ടാകും, സന്തോഷം കടന്നു ചെല്ലാത്ത ഒരു ജീവിതകഥ. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകളിൽ അഭിനയിച്ച പാൻ-ഇന്ത്യൻ താരമായ ഇദ്ദേഹത്തിനും ഉണ്ട് വേദനയുടെ ഒരു വലിയ കഥ പറയാൻ. ഒടുവിൽ അദ്ദേഹത്തിന്റെ മരണത്തോടെ ആ വേദനയുടെ കഥ അദ്ദേഹത്തിന്റെ സിനിമ കണ്ടും അദ്ദേഹത്തെ ആഘോഷിക്കുകയും ചെയ്ത ആരാധക ലോകവും അറിഞ്ഞു
advertisement
2/6
തെന്നിന്ത്യയിലെ പ്രശസ്ത നടനായിരുന്നു രംഗനാഥ് (Tirumala Sundara Sri Ranganath). 1946ൽ മദ്രാസിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. സിനിമയിൽ വരും മുൻപ് റയിൽവേയിൽ ടിക്കറ്റ് ഇൻസ്‌പെക്ടർ ആയി പ്രവർത്തിച്ചിരുന്നു അദ്ദേഹം. സുരക്ഷിതമായൊരു ജോലി ഉണ്ടായെങ്കിലും, കുട്ടിക്കാലം മുതൽ സിനിമയായിരുന്നു രംഗനാഥിന്റെ സ്വപ്നം. 1969ലെ 'ഭൂതിമന്താണ്ട്' എന്ന ചിത്രത്തിലൂടെ അദ്ദേഹം അഭിനയലോകത്ത് പ്രവേശിച്ചു (തുടർന്ന് വായിക്കുക)
advertisement
3/6
1974ൽ 'ചന്ദന' എന്ന തെലുങ്ക് സിനിമയിലാണ് രംഗനാഥ് ഹീറോ വേഷത്തിൽ ആദ്യമായി അഭിനയിക്കുന്നത്. അതിനു ശേഷം 40ലേറെ ചിത്രങ്ങളിൽ ഇദ്ദേഹം പ്രധാന നടനായി. മന്മധുടു, നിയം, അദിവി രാമാടു, ദേവരായ, ഗോപാല ഗോപാല പോലുള്ള ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടു
advertisement
4/6
300ലേറെ സിനിമകളിൽ വില്ലനായും സ്വഭാവ നടനായും അഭിനയിച്ച നടനാണ് അദ്ദേഹം. 1984ൽ 'കൈ കുറ്റം കൈ' എന്ന സിനിമയിൽ അഭിയനയിച്ചതോടെ അദ്ദേഹം തമിഴ് ചലച്ചിത്രാരാധകർക്കിടയിൽ അറിയപ്പെടാൻ തുടങ്ങി. 'രാജ ഋഷി', 'ദേവൻ' ആനൈ' തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം ഭാഗമാണ്
advertisement
5/6
 തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി സിനിമകളിൽ നിറഞ്ഞുനിന്ന നടനായ രംഗനാഥിന്റെ അന്ത്യം തീർത്തും ദുഃഖകരമായ സാഹചര്യത്തിലായിരുന്നു. 2009ൽ രംഗനാഥിന്റെ ഭാര്യ ചൈതന്യ അനാരോഗ്യം മൂലം മരണപ്പെട്ടു. ഭാര്യയുടെ മരണം അദ്ദേഹത്തെ തളർത്തി. കടുത്ത വിഷാദത്തിലായ അദ്ദേഹം, 2015ൽ വീടിനുള്ളിൽ സ്വയം ജീവിതം അവസാനിപ്പിച്ചു. ഈ മരണം ആരാധക വൃന്ദത്തെ വളരെയേറെ ഞെട്ടിച്ചു. അദ്ദേഹത്തിന്റെ ആത്മഹത്യാ കുറിപ്പും പോലീസ് വീട്ടിൽ നിന്നും കണ്ടെടുത്തു
advertisement
6/6
 ആ കത്തിൽ പക്ഷേ മറ്റൊരു വിവരമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സ്വത്തുക്കൾ മുഴുവനും വീട്ടുജോലിക്കാരിയായ മീനാക്ഷിയുടെ പേരിൽ എഴുതി വച്ചിരുന്നു. ഇതേക്കുറിച്ച് രംഗനാഥിന്റെ മകൾ നീരജ വ്യക്തമാക്കുകയും ചെയ്തിരുന്നു. "വീട്ടിലെ സഹായിയായിരുന്ന മീനാക്ഷിയാണ് അവസാന നാളുകളിൽ എന്റെ അച്ഛനെയും അമ്മയെയും വർഷങ്ങളോളം പരിചരിച്ചത്. അതിനാൽ, എന്റെ അച്ഛൻ അവരുടെ പേരിൽ വസ്തുവകകൾ വാങ്ങിയിരുന്നു. ഞങ്ങളെക്കാളും എന്റെ അച്ഛനമ്മമാരെ സഹായിച്ചത് മീനാക്ഷിയായിരുന്നു,". (Disclaimer: ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
മലയാളം വാർത്തകൾ/Photogallery/Film/
300 സിനിമകളിൽ അഭിനയിച്ചു; സ്വത്തുക്കൾ മുഴുവനും വീട്ടുജോലിക്കാരിയുടെ പേരിൽ എഴുതിനൽകിയ നടൻ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories