Shah Rukh Khan|ആഡംബര വില്ലകൾ മുതൽ ലക്ഷ്വറി കാർ കളക്ഷൻ വരെ; 59-ാം പിറന്നാൾ ആഘോഷിക്കുന്ന ഷാരൂഖിൻറെ ആസ്തി
- Published by:Sneha Reghu
- news18-malayalam
Last Updated:
സിനിമയ്ക്കപ്പുറം ഒരു സാമ്രാജ്യം കെട്ടിപ്പടുക്കുന്ന അദ്ദേഹം ഇന്ത്യയിലെ ഏറ്റവും വലിയ ധനികരായ സെലിബ്രിറ്റികളിൽ ഒരാളാണ്
advertisement
1/5

ബോളിവുഡിന്റെ ബാദുഷ എന്നറിയപ്പെടുന്ന ഷാരൂഖ് ഖാന് (Shah Rukh Khan) ഇന്ന് 59 വയസ് തികയുകയാണ്. ഇന്നലെ രാത്രി മുതൽ ബോളിവുഡിലെ കിങ് ഖാന് ജന്മദിനാശംസകൾ അറിയിക്കാൻ ആയിരങ്ങളാണ് അദ്ദേഹത്തിന്റെ വസതിക്ക് മുന്നിൽ തടിച്ച് കൂടിയത്. സിനിമയ്ക്കപ്പുറം ഒരു സാമ്രാജ്യം കെട്ടിപ്പടുക്കുന്ന അദ്ദേഹം ഇന്ത്യയിലെ ഏറ്റവും വലിയ ധനികരായ സെലിബ്രിറ്റികളിൽ ഒരാളാണ്.
advertisement
2/5
2024-ലെ ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ് പ്രകാരം ഷാരൂഖ് ഖാൻ്റെ ആസ്തി 7,300 കോടി രൂപയാണ്. ഐ.പി.എൽ ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഭാര്യ ഗൗരിയുമായി ചേര്‍ന്ന് നടത്തുന്ന ഫിലിം നിര്‍മാണ കമ്പനിയായ റെഡ് ചില്ലീസ് എന്റർടൈൻമെന്റ് എന്നിവയാണ് അഭിനയം കൂടാതെയുള്ള ഷാരൂഖാന്റെ പ്രധാന വരുമാന സ്രോതസുകൾ.
advertisement
3/5
ലോകമെമ്പാടും ആഡംബര വസതികളും സ്വത്തുക്കളും വേറെയുമുണ്ട്. ഷാരൂഖിന്റെ മുംബൈയിലെ വസതിയായ മന്നത്തിന് 200 കോടി രൂപയാണ് വിലയുള്ളത്. ഷാരൂഖിനും ഗൗരി ഖാനും ന്യൂഡൽഹിയിലെ പഞ്ച്ഷീൽ പാർക്കിലും വീട് സ്വന്തമായുണ്ട്. ലണ്ടനിലെ പാർക്ക് ലെയ്ൻ ഏരിയയിൽ ഒരു ആഡംബര അപ്പാർട്ട്മെൻ്റ്, ഇംഗ്ലണ്ടിലെ ഒരു വെക്കേഷൻ ഹോം, ബെവർലി ഹിൽസിലെ വില്ല, അലിബാഗിൽ ഒരു ഫാം ഹൗസ്, ദുബായിൽ മറ്റൊരു വീട് എന്നിവയും ഷാരൂഖിന് സ്വന്തമായിട്ടുണ്ട്.
advertisement
4/5
ഇത് കൂടാതെ വമ്പൻ ലക്ഷ്വറി കാറുകളുടെ ശേഖരണവും ഷാരൂഖിനുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, ബിഎംഡബ്ല്യു, റോൾസ് റോയ്‌സ്, മെഴ്‌സിഡസ് ബെൻസ്, ഓഡി, ബുഗാട്ടി, റേഞ്ച് റോവർ തുടങ്ങിയവയാണ് ഷാരൂഖിന്റെ പ്രധാനപ്പെട്ട കാറുകൾ.
advertisement
5/5
10 കോടി രൂപ വില മതിക്കുന്ന പുതിയ റോൾസ് റോയ്‌സ് കള്ളിനൻ ബ്ലാക്ക് ബാഡ്ജ് കഴിഞ്ഞ വർഷമാണ് തന്റെ വാഹന ശേഖരത്തില്‍ താരം ഉള്‍പ്പെടുത്തിയത്. 2023 ൽ വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും ധനികരായ 8 അഭിനേതാക്കളുടെ പട്ടികയിൽ ഷാറൂഖ് നാലാം സ്ഥാനത്തെത്തിയിരുന്നു.
മലയാളം വാർത്തകൾ/Photogallery/Film/
Shah Rukh Khan|ആഡംബര വില്ലകൾ മുതൽ ലക്ഷ്വറി കാർ കളക്ഷൻ വരെ; 59-ാം പിറന്നാൾ ആഘോഷിക്കുന്ന ഷാരൂഖിൻറെ ആസ്തി