'അപമാനിക്കാൻ പണം നൽകി; ആത്മഹത്യയിലേക്ക് തള്ളിവിട്ടു'; നടൻ വിജയ്ക്കെതിരെ ആരോപണവുമായി മീര മിഥുൻ
- Published by:Gowthamy GG
- news18-malayalam
Last Updated:
ഫാൻസ് ക്ലബ് തലവന് പണം നൽകി സോഷ്യൽ മീഡിയയിൽ തനിക്കെതിരെ അശ്ലീല പരാമർശങ്ങൾ നടത്തുകയാണെന്നാണ് വിജയ്ക്കെതിരായ മീരയുടെ ഒരു ആരോപണം.
advertisement
1/8

ഏറെ നാളായി വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് ബിഗ്ബോസ് താരവും നടിയും മോഡലുമായ മീര മിഥുൻ. തമിഴ് സിനിമയിലെ പ്രമുഖ താരങ്ങൾക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു മീര വാർത്തകളിൽ ഇടം നേടിയത്.
advertisement
2/8
രജനികാന്ത്, വിജയ് തുടങ്ങിയവർക്കെതിരെ മീര നേരത്തെ രംഗത്തെത്തിയിരുന്നു. തന്നെ അപകീർത്തിപ്പെടുത്തുന്ന കാര്യങ്ങൾ പറഞ്ഞു പരത്തി എന്നായിരുന്നു മീരയുടെ ആരോപണം. എന്നാൽ കുറച്ചു നാളായി നടി തൃഷയെ ഉന്നംവെച്ചായിരുന്നു മീര രംഗത്തെത്തിയിരുന്നത്.
advertisement
3/8
തൃഷ തന്നെ അനുകരിക്കുകയാണെന്നും തനിക്ക് വന്ന അവസരങ്ങൾ തൃഷ തട്ടിയെടുക്കുകയാണെന്നുംവരെ സൂപ്പർ മോഡലെന്നും പ്രശസ്ത നടിയെന്നും സ്വയം വിശേഷിപ്പിക്കുന്ന മീര ആരോപിച്ചിരുന്നു. ഇപ്പോഴിതാ നടൻ വിജയ്ക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങശളുമായി രംഗത്തെത്തിയിരിക്കുകയാണ് മീര
advertisement
4/8
ഫാൻസ് ക്ലബ് തലവന് പണം നൽകി സോഷ്യൽ മീഡിയയിൽ തനിക്കെതിരെ അശ്ലീല പരാമർശങ്ങൾ നടത്തുകയാണെന്നാണ് വിജയ്ക്കെതിരായ മീരയുടെ ആരോപണം. ഇങ്ങനെ തന്നെ മാനസികമായി തളർത്തി ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്നും മീര ആരോപിക്കുന്നു.
advertisement
5/8
വിജയ് ഫാൻ ക്ലബ് ലീഡറായ ഇമ്മാനുവൽ എന്ന ആരാധകനൊപ്പം വിജയ് നിൽക്കുന്ന ചിത്രത്തിനൊപ്പമാണ് മീര ഇത് ട്വീറ്റ് ചെയ്തിരിക്കുന്നത്.
advertisement
6/8
ഫാൻക്ലബ് തലവനായ ഇമ്മാനുവലിന് പണം നൽകി വിജയ് ട്വിറ്ററിലൂടെ അപമാനിക്കുകയാണ്. അശ്ലീല പരാമർശങ്ങൾ നടത്തുകയാണ്. എന്‌റെ സ്ത്രീത്വത്തെ അപമാനിച്ചതിലൂടെ എന്നെ മാനികമായി തളർത്തുകയും ആത്മഹത്യയിലേക്ക് തള്ളി വിട്ടിരിക്കുകയുമാണ്- മീരയുടെ ട്വീറ്റ് ഇങ്ങനെയാണ്.
advertisement
7/8
ദേശീയ വനിതാ കമ്മീഷൻ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരെ ട്വീറ്റിൽ ടാഗ് ചെയ്തിട്ടുമുണ്ട്. അതേസമയം മീരയുടെ ട്വീറ്റിന് മറുപടിയും പരിഹാസങ്ങളുമായെത്തിയിരിക്കുകയാണ് വിജയ് ആരാധകര്‍.
advertisement
8/8
പ്രശസ്തയാകാൻ വേണ്ടിയാണ് മീര ഇത്തരം വില കുറഞ്ഞ പ്രവൃത്തികൾ ചെയ്യുന്നതെന്നാണ് ആരാധകർ പറയുന്നത്. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആരാധകർ വ്യക്തമാക്കുന്നു.
മലയാളം വാർത്തകൾ/Photogallery/Film/
'അപമാനിക്കാൻ പണം നൽകി; ആത്മഹത്യയിലേക്ക് തള്ളിവിട്ടു'; നടൻ വിജയ്ക്കെതിരെ ആരോപണവുമായി മീര മിഥുൻ