TRENDING:

'ദേശീയപുരസ്കാരം വാങ്ങാൻ പോയത് ചാണകം പുരണ്ട നഖങ്ങളുമായി'; നിത്യാമേനോൻ

Last Updated:
'തിരുചിത്രമ്പലം' എന്ന സിനിമയിലെ അഭിനയത്തിന് നിത്യാ മേനോൻ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരത്തിന് അർഹയായിരുന്നു
advertisement
1/6
'ദേശീയപുരസ്കാരം വാങ്ങാൻ പോയത് ചാണകം പുരണ്ട നഖങ്ങളുമായി'; നിത്യാമേനോൻ
‌ഏറെ ആരാധകരുള്ള തെന്നിന്ത്യൻ നടിയാണ് നിത്യാമേനോൻ. മലയാളികൾക്കും തമിഴർക്കും ഒരേ പോലെ പ്രിയങ്കരിയായവൾ. ചെയ്ത കഥാപാത്രങ്ങളിലെല്ലാം തന്റേതായ ശൈലിയിൽ മികച്ചതാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അവയെല്ലാം തന്നെ ഏറെക്കാലം ഓർത്തുനിൽക്കുന്നവയുമാണ്.
advertisement
2/6
അത്തരത്തിൽ തമിഴ് പ്രേക്ഷകരെ മാത്രമല്ല മലയാളി പ്രേക്ഷകരേയും പിടിച്ചിരുത്തിയ ചിത്രമായിരുന്നു നിത്യാ മേനോനും ധനുഷും ഒന്നിച്ച 'തിരുചിത്രമ്പലം'.
advertisement
3/6
സിനിമയുടെ തകർപ്പൻ അഭിനയത്തിന് നിത്യാമോനോന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും ലഭിച്ചു. ഇപ്പോഴിതാ പുരസ്കാരം വാങ്ങിക്കാൻ താൻ പോയപ്പോഴുള്ള ഒരു രസകരമായ കാര്യമാണ് താരം പങ്കുവെച്ചത്.
advertisement
4/6
'ദേശീയപുരസ്കാരം വാങ്ങാൻ പോയത് ചാണകം പുരണ്ട നഖങ്ങളുമായെന്നാണ് താരം പറയുന്നത്. അതിന കാരണവും നടി വ്യക്തമാക്കുന്നുണ്ട്. മറ്റൊരു സിനിമയുടെ രംഗത്തിനായി ചാണകം കൈകൊണ്ടെടുത്തുള്ള ഷോട്ടിന് ശേഷമാണ് താരം ദേശീയപുരസ്കാരം വാങ്ങാൻ പോയത്.
advertisement
5/6
"ഇഡ്ഡലി കടൈ" എന്ന ചിത്രത്തിലാണ് താരം ചാണകം കൈയ്യിലെടുത്തുള്ള സീനുണ്ടായിരുന്നത്. ചാണകവറളിയുണ്ടാക്കാൻ അങ്ങനെ താൻ പഠിച്ചെന്നും നടി പറയുന്നു. ജീവിതത്തിൽ ആദ്യമായി ചാണകവറളി ഉണ്ടാക്കാനും അവ വെറും കൈയിൽ ഉരുട്ടാനും പഠിച്ചു. ദേശീയ അവാർഡ് വാങ്ങാൻ പോയപ്പോൾ നഖത്തിനടിയിൽ ചാണകത്തിന്റെ അംശം ഉണ്ടായിരുന്നതായും നടി ഓർത്തു പറയുന്നു.
advertisement
6/6
നിത്യ മേനോനും ധനുഷിനും പുറമേ അരുൺ വിജയ്, ശാലിനി പാണ്ഡെ, സത്യരാജ്, പാർത്ഥിപൻ, സമുദ്രക്കനി എന്നിവരും ഇഡ്ഡലി കടൈ എന്ന സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ജി.വി. പ്രകാശ് കുമാറാണ് സംഗീതം. 2022-ൽ പുറത്തിറങ്ങിയ 'തിരുചിത്രമ്പലം' എന്ന സിനിമയ്ക്ക് ശേഷം ധനുഷും നിത്യ മേനോനും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.
മലയാളം വാർത്തകൾ/Photogallery/Film/
'ദേശീയപുരസ്കാരം വാങ്ങാൻ പോയത് ചാണകം പുരണ്ട നഖങ്ങളുമായി'; നിത്യാമേനോൻ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories