Ahaana Krishna | ബിഗ് ബോസിലേക്കുമില്ല, സാദ്ധ്യതാ പട്ടികയിലുമില്ല; പ്രതികരണവുമായി അഹാന കൃഷ്ണ
- Published by:user_57
- news18-malayalam
Last Updated:
Ahaana Krishna clarifies that she is not part of Bigg Boss reality show | തന്റെ വീട് തന്നെ ഒരു മിനി ബിഗ് ബോസ് ആണെന്ന് അഹാന. ബിഗ് ബോസിലേക്കെന്ന വാർത്തയോട് പ്രതികരണം
advertisement
1/5

ബിഗ് ബോസ് റിയാലിറ്റി ഷോയിലേക്ക് താനില്ലെന്ന് നടി അഹാന കൃഷ്ണ. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഒരു ദേശീയ മാധ്യമം പുറത്തു വിട്ട ബിഗ് ബോസ് മത്സരാർത്ഥികളുടെ സാധ്യതാ പട്ടികയിൽ അഹാന ഉൾപ്പെടെ പത്തു പേരുടെ പേരുകൾ ഉൾപ്പെട്ടിരുന്നു
advertisement
2/5
ഫെബ്രുവരി 14ന് മോഹൻലാൽ അവതാരകനായ ബിഗ് ബോസ് സീസൺ 3 മലയാളത്തിൽ ആരംഭിക്കും. ചെന്നൈയിൽ ആണ് ബിഗ് ബോസ് വീട് ഇക്കുറിയും ഒരുങ്ങുക. എന്നാൽ തന്റെ പേര് ഇതിലേക്ക് ഉൾപ്പെടുത്തുന്നത് വ്യാജമെന്ന് അഹാന പ്രതികരിച്ചു. ഇൻസ്റ്റഗ്രാമിലാണ് അഹാന ഇതേക്കുറിച്ച് പറഞ്ഞത്. ഇപ്പോൾ വിശദീകരണം നൽകാനുള്ള കാരണവും അഹാന വ്യക്തമാക്കുന്നു (തുടർന്ന് വായിക്കുക)
advertisement
3/5
പല പ്രമുഖരും ഇപ്പോൾ തന്നോട് ബിഗ് ബോസിൽ മത്സരിക്കുന്നുണ്ടോ എന്ന ചോദ്യം ഉയർത്തിയതിനെ തുടർന്നാണ് അഹാന വിശദീകരണവുമായി എത്തിയത്. തന്റെ വീട് തന്നെ ഒരു മിനി ബിഗ് ബോസ് ആണെന്ന് അഹാന. ആ ഷോ താൻ കാണാറുമില്ല എന്നും അഹാന വ്യക്തമാക്കി
advertisement
4/5
നേരത്തെ അഹാനയുടെ അനുജത്തിമാരായ ദിയയും ഇഷാനിയും ബിഗ് ബോസിലേക്കെന്നു വാർത്ത വന്നപ്പോൾ തങ്ങൾ ഉണ്ടാവില്ല എന്ന് ദിയ മറുപടി നൽകിയിരുന്നു. യൂട്യൂബ് വീഡിയോയിലാണ് അന്ന് ദിയ മറുപടിയുമായി വന്നത്
advertisement
5/5
ബോബി ചെമ്മണ്ണൂരും അഹാനയും ഉൾപ്പെടെ പത്തു പേരുടെ പട്ടികയാണ് സാധ്യാത ലിസ്റ്റ് എന്ന പേരിൽ പ്രചരിച്ചത്. ഭാഗ്യലക്ഷ്മി, നോബി മാർക്കോസ്, ധന്യ രാജേഷ്, ആര്യ ദയാൽ, സുബി സുരേഷ്, റംസാൻ മുഹമ്മദ്, കിടിലം ഫിറോസ്, ദീപ്തി കല്യാണി എന്നിവരായിരുന്നു പട്ടികയിൽ ഇടം നേടിയ മറ്റുള്ളവർ
മലയാളം വാർത്തകൾ/Photogallery/Film/
Ahaana Krishna | ബിഗ് ബോസിലേക്കുമില്ല, സാദ്ധ്യതാ പട്ടികയിലുമില്ല; പ്രതികരണവുമായി അഹാന കൃഷ്ണ