TRENDING:

Drishyam 3 | 21 കോടി രൂപയും ഒരു വിഗ്ഗും വേണം; 'ദൃശ്യം 3'ൽ നിന്നും പ്രമുഖ നടന്റെ പിന്മാറ്റം

Last Updated:
ആവശ്യങ്ങൾ അംഗീകരിക്കാത്തതിനാൽ, നടൻ ദൃശ്യം മൂന്നാം ഭാഗത്തിൽ നിന്നും പിന്മാറാൻ തീരുമാനിക്കുകയായിരുന്നു
advertisement
1/6
Drishyam 3 | 21 കോടി രൂപയും ഒരു വിഗ്ഗും വേണം; 'ദൃശ്യം 3'ൽ നിന്നും പ്രമുഖ നടന്റെ പിന്മാറ്റം
ഒന്നിലേറെ ഭാഷകളിൽ പ്രേക്ഷകർ ഉറ്റുനോക്കുന്ന ചിത്രമാണ് 'ദൃശ്യം 3' (Drishyam 3). ജീത്തു ജോസഫിന്റെ സംവിധാനത്തിൽ മോഹൻലാലും മീനയും പ്രധാനവേഷങ്ങൾ ചെയ്ത ചിത്രം കമൽ ഹാസൻ നായകനായി തമിഴിലേക്കും അജയ് ദേവ്ഗൺ നായകനായി ഹിന്ദിയിലേക്കും റീമേക്ക് ചെയ്യപ്പെട്ടു. മലയാളം ദൃശ്യം മൂന്നാം ഭാഗം അടുത്ത വർഷം തിയേറ്ററുകളിൽ എത്താൻ തയാറെടുക്കുകയാണ്. കഴിഞ്ഞ ദിവസം ദൃശ്യം ഹിന്ദി മൂന്നാം ഭാഗത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നു. അതോടൊപ്പം തന്നെ പ്രധാന നടന്റെ പിന്മാറ്റവും വാർത്തകളിൽ ഇടം നേടി. വമ്പൻ പ്രതിഫലം ആവശ്യപ്പെട്ടതാണ് പിന്മാറ്റത്തിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്
advertisement
2/6
നടൻ അക്ഷയ് ഖന്നയും ദൃശ്യം മൂന്നാം ഭാഗത്തിന്റെ ടീമും തമ്മിലെ പ്രശ്നങ്ങളാണ് സിനിമയിൽ നിന്നുള്ള അദ്ദേഹത്തിന്റെ പിന്മാറ്റത്തിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ചിത്രത്തിന്റെ മുൻഭാഗത്തിൽ അദ്ദേഹം വിഗ്ഗില്ലാതെയാണ് അഭിയനയിച്ചത്. എന്നാൽ, മൂന്നാം ഭാഗത്തിൽ അഭിനയിക്കാൻ നടൻ വിഗ് ആവശ്യപ്പെട്ടതാണ് വിഷയങ്ങളിൽ ഒന്ന്. "ഒരു വിഗ് വേണം എന്ന് അക്ഷയ് ആവശ്യപ്പെട്ടു. ഈ ആവശ്യം നിർമാതാക്കൾക്ക് സ്വീകാര്യമായിരുന്നില്ല. മുൻ ഭാഗത്തിൽ അദ്ദേഹം വിഗ്ഗില്ലാതെ അഭിനയിച്ചതാവും കാരണം," ഒരു ഉറവിടം വ്യക്തമാക്കി (തുടർന്ന് വായിക്കുക)
advertisement
3/6
ആവശ്യങ്ങൾ അംഗീകരിക്കാത്തതിനാൽ, അക്ഷയ് ദൃശ്യം മൂന്നാം ഭാഗത്തിൽ നിന്നും പിന്മാറാൻ തീരുമാനിച്ചു. "നല്ല നിലയിലാണ് അദ്ദേഹം സിനിമയിൽ നിന്നും പിരിഞ്ഞത്. വീണ്ടും സഹകരിക്കാൻ അവസരം ഉണ്ടാവുമെങ്കിലും വിളിക്കാം എന്ന നിലയിൽ കൈകൊടുത്തു പിരിയുകയായിരുന്നു അവർ. 2022ൽ ദൃശ്യം പരമ്പരയിലേക്ക് ഐ.ജി. തരുൺ അലാവത്ത് എന്ന കഥാപാത്രമായി അക്ഷയ് സിനിമയുടെ ഭാഗമാവുകയായിരുന്നു. മീര ദേശ്മുഖ് എന്ന തബു കഥാപാത്രത്തിന്റെ സന്തതസഹചാരിയുടെ റോൾ ആയിരുന്നു ഇത്. മകൻ സാമിന്റെ കൊലപാതകത്തിൽ നായകൻ വിജയ് സാൽഗോൺക്കറിനെ അകത്താക്കണം എന്ന ലക്ഷ്യത്തിൽ അവരെ സഹായിക്കാൻ ഇറങ്ങുന്ന വ്യക്തിയായാണ് അക്ഷയുടെ വേഷം
advertisement
4/6
അടുത്തതായി തെലുങ്ക് ചിത്രം 'മഹാ കാളിയിൽ' അക്ഷയ് ഖന്നയെ കാണാം. ഇത് ഇദ്ദേഹത്തിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണ്. 'ധുരന്ധർ', 'ഛാവ' തുടങ്ങിയ സിനിമകൾ ഹിറ്റായ സാഹചര്യത്തിൽ അക്ഷയ് പൊടുന്നനെ ഫീസ് 21 കോടിയായി ഉയർത്തി. ബജറ്റ് പരിമിതികൾ ഉള്ളതിനാൽ, ദൃശ്യം മൂന്നിന്റെ നിർമാതാക്കൾക്ക് അത്രയും വലിയ തുക നൽകുക സ്വീകാര്യമല്ലായിരുന്നു. ഛാവയിലെ കുഴപ്പക്കാരനായ വില്ലന്റെ വേഷത്തിലും, ധുരന്ധർ സിനിമയുടെ ഗംഭീര വിജയത്തെ തുടർന്നും പ്രതിഫലം ഉയർത്താൻ അക്ഷയ് തീരുമാനിക്കുകയായിരുന്നു
advertisement
5/6
ഇത്രയുമായതും ദൃശ്യം 3ന്റെ നിർമാതാക്കൾ പിൻവാങ്ങി. അദ്ദേഹവുമായി സംസാരിച്ച് പ്രതിഫലത്തുക ഉറപ്പിക്കാൻ ശ്രമം നടത്തിയിരുന്നു. ഇത്രയും വലിയൊരു തുക അക്ഷയ്‌ക്ക് നൽകിയാൽ, സിനിമ ബജറ്റിന് പുറത്തു പോകും. എന്നാൽ, തന്റെ ആവശ്യം ന്യായമാണ് എന്ന പക്ഷമായിരുന്നു അക്ഷയ്‌ക്ക്. ഈ സിനിമയുടെ ഉള്ളടക്കത്തെ സംബന്ധിച്ചായാലും, തന്റെ കഥാപാത്രം പ്രേക്ഷകരുടെ ആകാംക്ഷ വർധിപ്പിക്കുന്നു എന്ന് അക്ഷയ്," ബോളിവുഡ് ഹംഗാമയോട് ഒരു ഉറവിടം സ്ഥിരീകരിച്ചു
advertisement
6/6
'ധുരന്ധർ' സിനിമയിൽ പാക് അധോലോക ഗ്യാങ്ങുകളിൽ ഒന്നിന്റെ തലവന്റെ വേഷമായിരുന്നു അക്ഷയ് ഖന്ന അവതരിപ്പിച്ചത്. മലയാളം ദൃശ്യം 3ന്റെ ഷൂട്ടിങ്ങ് പൂർത്തിയായിക്കഴിഞ്ഞു. മലയാളം റിലീസ് കഴിഞ്ഞ ശേഷം മാത്രമേ, മറ്റു ഭാഷകളിലെ ചിത്രം തിയേറ്ററിൽ എത്തുള്ളൂ
മലയാളം വാർത്തകൾ/Photogallery/Film/
Drishyam 3 | 21 കോടി രൂപയും ഒരു വിഗ്ഗും വേണം; 'ദൃശ്യം 3'ൽ നിന്നും പ്രമുഖ നടന്റെ പിന്മാറ്റം
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories