TRENDING:

രജിത് കുമാറിനെ ഉപദ്രവിച്ചപ്പോൾ പരാതി നൽകിയ ആലപ്പി അഷ്‌റഫ് ഇനി രജിത് ചിത്രത്തിന്റെ തിരക്കഥാകൃത്ത്

Last Updated:
Alleppey Ashraf to write the script for a movie with Bigg Boss fame Rajith Kumar in the lead | ബിഗ് ബോസ് താരം രജിത് കുമാറിന്റെ സിനിമ പ്രവേശത്തെ പറ്റിയും മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതിയെപ്പറ്റിയും ആലപ്പി അഷ്‌റഫ്
advertisement
1/7
രജിത് കുമാറിനെ ഉപദ്രവിച്ചപ്പോൾ പരാതി നൽകിയ ആലപ്പി അഷ്‌റഫ്
ബിഗ് ബോസ് റിയാലിറ്റി ഷോയിലെ ജനപ്രിയ മത്സരാർത്ഥിയായ ഡോ: രജിത് കുമാറിനെ കയ്യേറ്റം ചെയ്ത എപ്പിസോഡിന് ശേഷം അദ്ദേഹത്തിനെതിരെ നടന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സംവിധായകൻ ആലപ്പി അഷ്‌റഫ് മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയിരുന്നു. ഇനി രജിത്കുമാറുമായി വെള്ളിത്തിരയിൽ ഒന്നിക്കാനുള്ള തീരുമാനത്തിലാണ് അഷ്‌റഫ്. അദ്ദേഹം കഥയും തിരക്കഥയും ഒരുക്കുന്ന സിനിമയിൽ രജിത് കുമാർ മുഖ്യവേഷം കൈകാര്യം ചെയ്യും. സിനിമയുടെ വിശേഷങ്ങളും അന്ന് നൽകിയ പരാതിക്കു എന്ത് സംഭവിച്ചുവെന്നും ആലപ്പി അഷ്‌റഫ് ന്യൂസ് 18 മലയാളത്തോട് പറയുന്നു
advertisement
2/7
ഒരു ദിവസത്തെ ചർച്ചക്കൊടുവിലാണ് ഫീൽ ഫ്ലയിങ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ പെക്സൻ അംബ്രോസ് എന്ന യുവ സംവിധായകൻ ഒരുക്കുന്ന ക്രേസി ടാസ്ക് എന്ന സിനിമയിൽ രജിത് കുമാറിനായി സൈക്കാട്രിസ്റ്റിന്റെ വേഷം തയാറാക്കിയത്. ഇതേപ്പറ്റിയുള്ള കൂടിക്കാഴ്ചകളും ചർച്ചകളും രജിത്തുമായി നടക്കാൻ പോവുന്നതേയുള്ളൂ. സിനിമയിൽ രജിത് കുമാർ വേണമെന്ന തീരുമാനം എന്തുകൊണ്ട്?
advertisement
3/7
ചിത്രത്തിലെ വളരെ പ്രാധാന്യമുള്ള ഒരു സൈക്കാട്രിസ്റ്റിന്റെ വേഷമാണ് അദ്ദേഹത്തിനായി പറഞ്ഞു വച്ചിരിക്കുന്നത്. എല്ലാം കഴിഞ്ഞ ദിവസം ഫൈനലൈസ് ചെയ്തതേയുള്ളൂ. കഥയെല്ലാം പറഞ്ഞു കഴിഞ്ഞു സൈക്കാട്രിസ്റ്റിന്റെ വേഷം വന്നപ്പോൾ രജിത് കുമാറിനെ വച്ചാലോ എന്ന് ഒരു നിർദ്ദേശം സംവിധായകന്റെ ഭാഗത്ത് നിന്നും വന്നു. അദ്ദേഹം അഭിനയിക്കാൻ താൽപ്പര്യമുള്ള വ്യക്തിയാണ്. മുൻപും സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്തിരുന്നു എന്ന് കേട്ടിരുന്നു. സിനിമയിലുള്ള മൂന്നു പെൺകുട്ടികളും പുതുമുഖങ്ങളാണ് എന്നും അഷ്‌റഫ് പറഞ്ഞു. രജിത്കുമാറിന് നേരെ ബിഗ് ബോസിൽ കയ്യേറ്റ ശ്രമം നടന്നപ്പോൾ പരാതി നൽകി ശ്രദ്ധേയനായ വ്യക്തി കൂടിയാണ് അഷ്‌റഫ്. പരാതി നൽകിയ ശേഷം എന്ത് സംഭവിച്ചുവെന്നും അദ്ദേഹം പറയുന്നു
advertisement
4/7

5/7
'ചെന്നൈയിൽ നടക്കുന്ന പരിപാടിയാണ്. മനുഷ്യാവകാശ കമ്മീഷന്റെ എറണാകുളം സിറ്റിങ്ങിൽ എറണാകുളത്തെ കേസുകൾ വരുമ്പോൾ വിളിക്കും എന്നറിയിച്ചിട്ടുണ്ട്. ഞാൻ നൽകിയ പരാതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്.' പരാതിയെപ്പറ്റി ഫേസ്ബുക്കിൽ ഇട്ട പോസ്റ്റ് അപ്രത്യക്ഷമായതിനെപ്പറ്റിയും അഷ്‌റഫ് പറയുന്നു
advertisement
6/7
വിഷയം മീഡിയ ഏറ്റെടുത്തതിനെ തുടർന്ന് അത് ഡിലീറ്റ് ചെയ്യുകയായിരുന്നു. എന്റെ പോസ്റ്റുകൾ കൂടുതൽ കാലം ഞാൻ ഫേസ്ബുക്കിൽ വയ്ക്കാറില്ല. ഇപ്പൊ രജിത്കുമാറിനെ ചുറ്റിപ്പറ്റി നടക്കുന്ന കണ്ണിൽ മുളക് പുരട്ടൽ വിവാദത്തെ പറ്റിയും അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കുന്നു:
advertisement
7/7
മുളക് തേച്ചോ ഇല്ലയോ എന്ന് പരിപാടിയിൽ നിന്നും ഇന്നും നാളെയുമായേ അറിയാൻ സാധിക്കൂ എന്നാണ് അഷ്റഫിന് പറയാനുള്ളത്. മെയ് മാസം ആദ്യ വാരം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാനാണ് പ്ലാൻ. കോമഡിക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ പുതുമുഖങ്ങൾക്ക് പ്രാധാന്യമുണ്ടാവും. മനോരോഗ ചികിത്സാ കേന്ദ്രത്തിൽ നിന്നും ചാടി രക്ഷപ്പെടുന്ന മൂന്നു യുവതികളുടെ കഥയിലൂടെയാണ് ചിത്രം കടന്നു പോകുന്നത്
മലയാളം വാർത്തകൾ/Photogallery/Film/
രജിത് കുമാറിനെ ഉപദ്രവിച്ചപ്പോൾ പരാതി നൽകിയ ആലപ്പി അഷ്‌റഫ് ഇനി രജിത് ചിത്രത്തിന്റെ തിരക്കഥാകൃത്ത്
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories